Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ വിസയ്ക്ക് സ്‌പോണ്‍സര്‍ വേണ്ട!! 90 ദിവസം തങ്ങാം, 700 ദിര്‍ഹം ഫീസ്, കൂടെ ഇക്കാര്യങ്ങളും...

ദുബായ്: പുതിയ 90 ദിവസത്തേക്കുള്ള വിസയുമായി യുഎഇ. പ്രവാസികള്‍ക്ക് ഏറെ കൗതുകം ഉണര്‍ത്തുന്ന ഈ വിസയ്ക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ല. ടൂറിസ്റ്റുകള്‍, ബിസിനസ് യാത്രക്കാര്‍, കുടുംബ സന്ദര്‍ശകര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ വിസ. ടൂറിസ്റ്റുകളെയും നിക്ഷേപകരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ എളുപ്പമാക്കുന്നത്.

ഈ വിസ കൈവശമുള്ളവര്‍ക്ക് ഒന്നിലധികം തവണ യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകും. മാത്രമല്ല, വര്‍ഷത്തില്‍ 180 ദിവസം വരെ വിസ നീട്ടുകയും ചെയ്യാം. അഞ്ച് മുതല്‍ ഏഴ് വരെ പ്രവൃത്തി ദിവസത്തിനകം വിസ അനുവദിച്ചുകിട്ടും. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. ഈ വിസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാം...

uae 90 days visa

പ്രാദേശികമായ സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വിസയാണിത് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. ലോകത്തെ പ്രധാന യാത്രാ കേന്ദ്രമായി യുഎഇയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം പുതിയ വിസകള്‍ അനുവദിക്കുന്നത്. ടൂറിസം, ബിസിനസ് ആവശ്യം, കുടുംബ സന്ദര്‍ശനം എന്നീ ആവശ്യങ്ങള്‍ക്കാണ് ഈ വിസ അനുവദിക്കുക.

വിസയ്ക്ക് 700 ദിര്‍ഹമാണ് ഫീസ് വേണ്ടി വരുന്നത്. കൂടാതെ 2000 ദിര്‍ഹം സുരക്ഷാ നിക്ഷേപമായി ആവശ്യമാണ്. ഈ തുക തിരിച്ചുകിട്ടും. അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ ദിവസം യുഎഇയില്‍ തങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴയായി ഈടാക്കും.

വിസയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിക്ക് 18 വയസ് തികഞ്ഞിരിക്കണം. ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടാകണം. ആവശ്യമായ പണം കൈവശമുണ്ട് എന്ന് തെളിയിക്കുന്ന രേഖ വേണം. യാത്രയ്ക്കുള്ള ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. മടക്ക ടിക്കറ്റും വേണ്ടതുണ്ട്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ബന്ധപ്പെട്ട രേഖകളും നല്‍കണം. ഏഴ് ദിവസത്തിനകം വിസ അനുവദിച്ചുകിട്ടും.

റമദാന്‍ 2025: യുഎഇ ജോലി സമയം കുറച്ചു

വിശുദ്ധ റമദാനോട് അനുബന്ധിച്ച് യുഎഇ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജോലി സമയം കുറച്ചു. രണ്ട് മണിക്കൂറാണ് കുറച്ചിരിക്കുന്നത്. ജോലിയുടെ സ്വഭാവം പരിഗണിച്ച് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെയുള്ള അവസരങ്ങളും നല്‍കാമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം ഇറക്കിയ സര്‍ക്കുലറില്‍ വിശദീകരിച്ചു.

യുഎഇയില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുടെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാകും. തിങ്കള്‍ മുതല്‍ വ്യാഴം വരെയാണ് ഈ സമയം. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ ആയിരിക്കും. മാര്‍ച്ച് ഒന്ന് ശനിയാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ചാന്ദ്ര മാസപ്പിറവി കണ്ടതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+