Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ പ്ലാന്‍ ബി; നേട്ടം കൊയ്യാന്‍ ഇന്ത്യ, സൗദി അറേബ്യയെ വിട്ട് സ്വന്തം വഴി, പൈപ്പ് ലൈന്‍ ലക്ഷ്യം

ദുബായ്: ഇറാന്‍ ഹോര്‍മുസ് കടല്‍പാത അടച്ചത് സൗദി അറേബ്യയെ പോലെ യുഎഇയെയും മാറ്റി ചിന്തിപ്പിക്കുകയാണ്. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ക്രൂഡ് ഓയില്‍ കയറ്റുമതി ശക്തമാക്കാനാണ് യുഎഇയുടെ തീരുമാനം. ഹോര്‍മുസ് തൊടാതെ പുറംലോകത്തേക്ക് എണ്ണയും വാതകവും കയറ്റുമതി ചെയ്യാനുള്ള പ്ലാന്‍ ബി തയ്യാറാക്കുകയാണ് യുഎഇ.

തിളക്കം മങ്ങി സ്വര്‍ണം; ഇടിഞ്ഞ് വീണ് സ്വര്‍ണവില, ലക്ഷത്തിലേക്ക് എത്തുമോ? പവന്‍ വില
തിളക്കം മങ്ങി സ്വര്‍ണം; ഇടിഞ്ഞ് വീണ് സ്വര്‍ണവില, ലക്ഷത്തിലേക്ക് എത്തുമോ? പവന്‍ വില

യുഎഇയുടെ എണ്ണ ഉല്‍പ്പാദന മേഖലയില്‍ നിന്ന് ഫുജൈറ തുറമുഖത്തേക്കാണ് പൈപ്പ് ലൈന്‍ നിര്‍മിക്കുന്നത്. ഏകദേശം പകുതി പിന്നിട്ടിരിക്കുന്നു. അടുത്ത വര്‍ഷം പൈപ്പ് ലൈന്‍ പ്രവര്‍ത്തന സജ്ജമാകും. എണ്ണ കയറ്റുമതി കുത്തനെ വര്‍ധിപ്പിച്ച് ലാഭം കൊയ്യുകയാണ് യുഎഇയുടെ ലക്ഷ്യം. യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോകിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ശൈഖ് ഖാലിദ് രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

uae oil pipeline help india

ഒമാന്‍ ഉള്‍ക്കടലിലാണ് ഫുജൈറ തുറമുഖം. അതുകൊണ്ടുതന്നെ ഹോര്‍മുസ് തൊടാതെ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്ക് എണ്ണ എത്തിക്കാന്‍ യുഎഇക്ക് സാധിക്കും. ഫുജൈറ തുറമുഖത്തേക്ക് എണ്ണ എത്തിക്കാനാണ് പൈപ്പ്‌ലാന്‍ സ്ഥാപിക്കുന്നത്. നിലവില്‍ ഹബ്ഷാനില്‍ നിന്ന് ഫുജൈറയിലേക്ക് ഒരു പൈപ്പ് ലൈന്‍ ഉണ്ട്. 1.8 മില്യണ്‍ ക്രൂഡ് ഓയില്‍ ആണ് ഇതിന്റെ ശേഷി. അതിന് പുറമെയാണ് അടുത്ത പൈപ്പ് ലൈന്‍ വരുന്നത്.

 വിജയ് നേരത്തെ ഓഫീസിലെത്തും; ഉച്ചഭക്ഷണം കൊണ്ടുവരും, മേശ പിടിച്ചിട്ടത് മാത്രമല്ല, സിഎം വ്യത്യസ്തന്‍
വിജയ് നേരത്തെ ഓഫീസിലെത്തും; ഉച്ചഭക്ഷണം കൊണ്ടുവരും, മേശ പിടിച്ചിട്ടത് മാത്രമല്ല, സിഎം വ്യത്യസ്തന്‍

ഇറാന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് യുഎഇയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി പ്രതിദിനം 3.4 ദശലക്ഷം ബാരല്‍ ആയിരുന്നു. ഹോര്‍മുസ് പാത അടച്ചതോടെ ഇത് പകുതിയായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ബദല്‍മാര്‍ഗം എന്നോണം പൈപ്പ് ലൈന്‍ നിര്‍മാണം വേഗത്തിലാക്കിയത്. അടുത്ത വര്‍ഷം മുതല്‍ പ്രതിദിന കയറ്റുമതി 5 മില്യണ്‍ ആക്കി ഉയര്‍ത്താനാണ് യുഎഇയുടെ ലക്ഷ്യം.

യുഎഇയുടെ ചടുല നീക്കങ്ങള്‍

ഈ മാസം ആദ്യത്തിലാണ് യുഎഇ ഒപെക് കൂട്ടായ്മ വിട്ടത്. സ്വന്തം ഇഷ്ടപ്രകാരം ക്രൂഡ് ഓയില്‍-വാതകം കയറ്റുമതി ചെയ്യുക എന്നതാണ് അടുത്ത നീക്കം. ഒപെക് അംഗമാകുമ്പോള്‍ ഇത് സാധ്യമായിരുന്നില്ല. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിശ്ചയിക്കുന്ന ക്വാട്ട പ്രകാരം മാത്രമേ കയറ്റുമതി സാധ്യമായിരുന്നുള്ളൂ. കൂട്ടായ്മയില്‍ നിന്ന് പുറത്തുകടന്നതിനാല്‍ യുഎഇക്ക് ഇനി നിയന്ത്രണങ്ങളില്ല. എത്രയും ഉല്‍പ്പാദിപ്പിക്കാം, കയറ്റുമതി ചെയ്യാം.

ഹോര്‍മുസ് പാത ഇല്ലെങ്കില്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന ജിസിസി രാജ്യങ്ങള്‍ സൗദി അറേബ്യയും യുഎഇയും ഒമാനുമാണ്. യുഎഇ ഫുജൈറ തുറമുഖം വഴിയും സൗദി അറേബ്യ ചെങ്കടലിലെ യാമ്പു തുറമുഖം വഴിയുമാണ് കയറ്റുമതി ചെയ്യുന്നത്. ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഹോര്‍മുസ് അടഞ്ഞതോടെ കൂടുതല്‍ പ്രതിസന്ധിയിലായത്.

ഇന്ത്യയുടെ സൗഹൃദം

ഇന്ത്യയും യുഎഇയും അടുത്ത സൗഹൃദത്തിലാണ്. ഇരുരാജ്യങ്ങളും പ്രതിരോധ ഉടമ്പടി ഒപ്പുവച്ചത് ഇതിന്റെ ഉദാഹരമാണ്. 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യയില്‍ സംഭരിക്കാന്‍ സാധിക്കുന്ന പുതിയ കരാര്‍ യുഎഇയുമായി ഇന്ത്യ ഒപ്പുവച്ചുകഴിഞ്ഞു. യുഎഇയില്‍ നിന്ന് കൂടുതല്‍ വാതകം ഇറക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.

ഏത് പ്രതിസന്ധിയിലും എണ്ണ-വാതക വരവ് നിലയ്ക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യന്‍ വിപണി കിട്ടുന്നത് യുഎഇക്കും നേട്ടമാണ്. ഈ വേളയിലാണ് എല്ലാ നിയന്ത്രണങ്ങളും നീക്കി യുഎഇ കയറ്റുമതിക്ക് അവസരം ഒരുക്കുന്നത്. എന്നാല്‍ ഫുജൈറയിലും ഇറാന്റെ മിസൈലുകള്‍ പതിച്ചിരുന്നു എന്നതാണ് ബാക്കി നില്‍ക്കുന്ന ആശങ്ക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+