Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസിറ്റിംഗ് വിസയില്‍ ജോലി നോക്കുകയാണോ? യുഎഇയുടെ പുതിയ പദ്ധതി ചെലവ് കുറയ്ക്കും

ദുബായ്: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇളവ് നിയമങ്ങള്‍ നീട്ടാനുള്ള യുഎഇ തീരുമാനം തൊഴിലന്വേഷകര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കും സഹായകരമാകും എന്ന് ട്രാവല്‍ ഏജന്റുമാര്‍. ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്നവര്‍ക്കും ക്രൂയിസ് ടൂറിസ്റ്റുകള്‍ക്കും ഇത് സഹായകരമാകും. ജോലി തേടി എത്തുന്നവരെ സംബന്ധിച്ചിടത്തോളം വലിയ സാധ്യതയാണ് പദ്ധതി മുന്നോട്ടുവെക്കുന്നത് എന്ന് സ്മാര്‍ട്ട് ട്രാവല്‍സിന്റെ ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു.

''വിസ ഇളവ് നീട്ടുന്നത് യുഎഇയില്‍ ജോലി കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വളരെയധികം സഹായകമാകും. ഇത് ഉേദ്യാഗാര്‍ത്ഥികള്‍ക്ക് അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുന്നത് എളുപ്പമാക്കുന്നു. നേരത്തെ, ഈ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് 30 ദിവസത്തെ വിസിറ്റ് വിസകളില്‍ ജോലി അഭിമുഖങ്ങളിലോ നെറ്റ്വര്‍ക്കിംഗ് അവസരങ്ങളിലോ പങ്കെടുക്കാന്‍ 200 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ ചിലവാകുമായിരുന്നു.

UAE

മാത്രമല്ല, രാജ്യത്തിനകത്ത് താമസിക്കേണ്ടിവന്നാല്‍ 500 ദിര്‍ഹം കൂടി നല്‍കേണ്ടി വന്നിരുന്നു,' അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ നിന്ന് മോചനം നല്‍കുന്നതാണ് പുതിയ തീരുമാനം. നേരത്തെ, യൂറോപ്യന്‍ യൂണിയന്‍, യുഎസ്, യുകെ എന്നിവിടങ്ങളില്‍ റെസിഡന്‍സി പെര്‍മിറ്റുള്ള ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഓണ്‍ അറൈവല്‍ വിസയ്ക്ക് സ്വയമേവ യോഗ്യത ലഭിക്കുമായിരുന്നു.

ഇത് സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള വിസയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് കൂടി നീട്ടിയിരിക്കുകയാണ് യുഎഇ. അബുദാബി സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം ഇതിനകം 72 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ സൗജന്യ സന്ദര്‍ശന വിസ നല്‍കുന്നുണ്ട്.

തൊഴിലന്വേഷണത്തിന് പുറമെ ടൂറിസം, ബിസിനസ് കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ എന്നിവയ്ക്കായി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും പുതിയ നീക്കം സഹായകമാകും. മുന്‍കൂട്ടി അംഗീകാരം ലഭിച്ച വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി വഴിയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് - ദുബായ് വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം.

ഈ സൗകര്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ യാത്രക്കാര്‍ യുഎഇയില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ ബാധകമായ ടൂറിസ്റ്റ് അല്ലെങ്കില്‍ റെസിഡന്‍സി വിസകളും പാസ്പോര്‍ട്ടുകളും കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+