ഫുജൈറയില്‍ അപകടത്തില്‍ മരിച്ചത് ഇരട്ട സഹോദരങ്ങളും 3 വയസുകാരനും; മലപ്പുറം വേങ്ങര സ്വദേശികള്‍

യുഎഇയിലെ ഫുജൈറയിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു മലയാളികള്‍ മലപ്പുറം വേങ്ങര കുന്നുംപുറം സ്വദേശികള്‍. ഫുജൈറയില്‍ കഫ്തീരിയ നടത്തുന്ന സിദ്ദീഖിന്റെ ഇരട്ട മക്കളായ മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), മകള്‍ ഫര്‍സാനയുടെ മകന്‍ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കരീന കപൂറിന് വക്കീല്‍ നോട്ടീസ് അയച്ച് കോണ്‍ഗ്രസ് നേതാവ്; ആഭരണത്തില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍
കരീന കപൂറിന് വക്കീല്‍ നോട്ടീസ് അയച്ച് കോണ്‍ഗ്രസ് നേതാവ്; ആഭരണത്തില്‍ ഖുര്‍ആന്‍ വാക്യങ്ങള്‍

സിദ്ദീഖിന്റെ ഭാര്യയും മൂത്ത മകളും മറ്റു രണ്ടു കുട്ടികളും ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ അപകടനില തരണം ചെയ്തുവരുന്നു. ഫുജൈറയിലെ കോടതിക്ക് സമീപം ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലായിരുന്നു അപകടം. ഷാര്‍ജയില്‍ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം ഫുജൈറയിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ച കാര്‍ മുന്നിലുണ്ടായിരുന്ന ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ദീഖും മൂത്ത മകനും മരുമകനും യാത്രയില്‍ ഒപ്പമുണ്ടായിരുന്നില്ല.

uae fujairah malayali death

അതേസമയം, ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ കഴിഞ്ഞ അര്‍ധരാത്രിക്കുശേഷം ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് വലിയ അപകടമുണ്ടായതായി ഫുജൈറ പൊലീസ് നേരത്തെ അറിയിച്ചിരുന്നു. നിരവധി പേര്‍ മരിച്ചുവെന്നും ചിലര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള ഔദ്യോഗിക വിവരം പുറത്തുവിട്ടിരുന്നില്ല.

സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഡോളര്‍ പറക്കുന്നു, ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, പവന്‍ വില അറിയാം
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഡോളര്‍ പറക്കുന്നു, ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, പവന്‍ വില അറിയാം

ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുകയും സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറായിക്കോ; ബേപ്പൂര്‍ തുറമുഖത്ത് കപ്പല്‍ റെഡി, 8 മണിക്കൂര്‍, 250 സീറ്റുകള്‍
ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറായിക്കോ; ബേപ്പൂര്‍ തുറമുഖത്ത് കപ്പല്‍ റെഡി, 8 മണിക്കൂര്‍, 250 സീറ്റുകള്‍

ഫുജൈറയിലെ അപകടത്തില്‍ ഇന്ത്യക്കാരും മരിച്ചതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായും പ്രാദേശിക അധികൃതരുമായി സഹകരിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കിവരുന്നതായും കോണ്‍സുലേറ്റ് അറിയിച്ചു. വാഹനമോടിക്കുന്നവര്‍ വേഗപരിധി പാലിക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം ഉറപ്പാക്കണമെന്നും ഫുജൈറ പൊലീസ് അഭ്യര്‍ഥിച്ചു.

സിദ്ദിഖ് ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്ന് മടങ്ങി യുഎഇയില്‍ എത്തിയത്. മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ടികെ മൊയ്തൂന്‍ കുട്ടി മാഷിന്റെ മകനാണ് സിദ്ദിഖ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma