Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്‍ഫ്രാന്‍സിസ്‌കോയും ആംസ്റ്റര്‍ഡാമും ഒന്നുമല്ല; മികച്ച നഗരങ്ങളുടെ പട്ടികയില്‍ ദുബായ് മുന്നില്‍, ചരിത്രനേട്ടം

ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനം നിലനിര്‍ത്തി ദുബായ്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയില്‍ ഒന്നാം സ്ഥാനവും ദുബായിക്കാണ്. ലോകമെമ്പാടുമുള്ള നഗരങ്ങളെ കുറിച്ച് ഗവേഷണവും കണ്‍സള്‍ട്ടിംഗും നടത്തുന്ന കനേഡിയന്‍ സ്ഥാപനമായ റെസൊണന്‍സ് കണ്‍സള്‍ട്ടന്‍സി പ്രതിവര്‍ഷം പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗര സൂചികയില്‍ ആണ് ദുബായ് നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇന്നലെ പുറത്തിറക്കിയ 2024 ലെ ലോകത്തിലെ ഏറ്റവും മികച്ച നഗര സൂചികയുടെ ഫലങ്ങളിലാണ് ദുബായ് അപൂര്‍വനേട്ടം കുറിച്ചിരിക്കുന്നത്. 'അറബികളുടെ ലാസ് വെഗാസ്' എന്നാണ് സൂചിക ഫലങ്ങള്‍ക്കൊപ്പമുള്ള റിപ്പോര്‍ട്ടില്‍ റെസൊണന്‍സ് കണ്‍സള്‍ട്ടന്‍സി ദുബായിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റിനെക്കുറിച്ച് ആളുകളെ ചിന്താരീതി മാറ്റുന്നതില്‍ ദുബായ് വലിയ പങ്കാണ് വഹിച്ചിരിക്കുന്നത് എന്നും റെസൊണന്‍സ് കണ്‍സള്‍ട്ടന്‍സി പറഞ്ഞു.

DUBAI

അറ്റ്‌ലാന്റിസ്, പാം ഹോട്ടല്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ എന്നിവ ഉള്‍പ്പെടുന്ന പാം ജുമൈറ പോലുള്ള പാരമ്പര്യേതര വാസ്തുവിദ്യാ പദ്ധതികള്‍ക്ക് ദുബായ് പേരുകേട്ടതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഏറ്റവും ഉയര്‍ന്നതും നീളമേറിയതും വേഗതയേറിയതും വലുതും എന്നിങ്ങനെ ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ഒരു ഹോബി ദുബായ് ഉണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഷോപ്പിംഗ് മാളുകള്‍, ഭീമന്‍ അക്വേറിയങ്ങള്‍, ഇന്‍ഡോര്‍ സ്‌കീ റിസോര്‍ട്ടുകള്‍, നൃത്ത ജലധാരകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ പട്ടികയിലെ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഉപസൂചികയില്‍ ആഗോളതലത്തില്‍ ദുബായ് എട്ടാം സ്ഥാനത്തെത്തിയതില്‍ അതിശയിക്കാനില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിച്ചു.

ദുബായ് എല്ലാ സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബായിലെ മൊത്തം ഹോട്ടല്‍ മുറികളുടെ എണ്ണം നിലവില്‍ 150,000 കവിഞ്ഞിട്ടുണ്ട്. അധികം വൈകാതെ ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രധാന, ചരിത്ര നഗരങ്ങളിലെ ഹോട്ടല്‍ മുറികളുടെ എണ്ണം ദുബായ് മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ, ബാഴ്സലോണ, ആംസ്റ്റര്‍ഡാം, സിയോള്‍ എന്നീ നഗരങ്ങളെയാണ് ലോകറാങ്കിംഗില്‍ ദുബായ് മറികടന്നത്.

ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തി ടോക്കിയോ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സിംഗപ്പൂര്‍ അഞ്ചാം സ്ഥാനത്തെത്തി. ജീവിത നിലവാരം, സംസ്‌കാരം, വിനോദം, ബിസിനസ് അന്തരീക്ഷം എന്നിവയുടെ ഉപസൂചികകളില്‍ ദുബായ് മികച്ച സ്‌കോറാണ് നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+