നാട്ടിലെ ലൈസന്‍സില്‍ വാഹനം ഓടിക്കാന്‍ യുഎഇ അനുമതി; ഇളവ് 52 രാജ്യക്കാര്‍ക്ക്, പട്ടിക പുറത്ത്
ദുബായ്: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ വലിയ പ്രയാസമാണ് എന്ന് പ്രവാസികളില്‍ നിന്ന് മിക്കവും കേട്ടിട്ടുണ്ടാകും. ദുബായ് ലൈസന്‍സ് വളരെ മൂല്യമുള്ളതുമാണ്. ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചാല്‍ മികച്ച ശമ്പളമുള്ള ജോലി ലഭിക്കുന്ന രാജ്യം കൂടിയാണ് യുഎഇ. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും യുഎഇയില്‍ സന്ദര്‍ശനത്തിന് എത്തുന്ന വിദേശികള്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുണ്ട്.
അവരുടെ നാട്ടിലെ ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ വാഹനം ഓടിക്കാന്‍ സാധിക്കും. എല്ലാ രാജ്യക്കാര്‍ക്കും ഇളവ് ലഭിക്കില്ല. തിരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടിക ഇടയ്ക്കിടെ യുഎഇ പുതുക്കാറുണ്ട്. ഏറ്റവും ഒടുവില്‍ പുതുക്കിയ പട്ടികയില്‍ 52 രാജ്യങ്ങളാണുള്ളത്. അതായത്, ഈ 52 രാജ്യങ്ങളിലെ പൗരന്മാര്‍ യുഎഇ സന്ദര്‍ശിക്കുന്ന വേളയില്‍ യുഎഇയുടെ ലൈസന്‍സ് ഇല്ലാതെ തന്നെ വാഹനം ഓടിക്കാന്‍ സാധിക്കും...

സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഇളവ് നല്‍കുന്നത്. ദീര്‍ഘനാള്‍ താമസം ആഗ്രഹിക്കുന്നവര്‍ക്ക് നാട്ടിലെ ലൈസന്‍സ് യുഎഇ ലൈസന്‍സാക്കി മാറ്റാനുള്ള ഇളവും അനുവദിക്കുന്നുണ്ട്. ഇതിന് പകരമായി യുഎഇ പൗരന്മാര്‍ക്ക് ഈ രാജ്യങ്ങളില്‍ വാഹനം ഓടിക്കാനുള്ള അവസരവും ലഭിക്കുമെന്നതാണ് നേട്ടം. എല്ലാം നിബന്ധനകള്‍ക്ക് വിധേയമാണ്.
യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്കാണ് നാട്ടിലെ ലൈസന്‍സ് ഉപയോഹിച്ച് വാഹനം ഓടിക്കാന്‍ പറ്റുക. അതേസമയം, യുഎഇ റസിഡന്‍സ് പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് നാട്ടിലെ ലൈസന്‍സ് യുഎഇ ലൈസന്‍സുമായി എക്‌സ്‌ചൈഞ്ച് ചെയ്യാം. രണ്ടിനും പ്രത്യേക പരീക്ഷയോ റോഡ് ടെസ്‌റ്റോ ആവശ്യമില്ല. ഈ രണ്ട് ഇളവും മോട്ടോള്‍ സൈക്കിള്‍, ചെറിയ വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ്.
ഓരോ രാജ്യങ്ങളുമായും യുഎഇ ഒപ്പുവച്ച ധാരണ പ്രകാരമാണ് ഈ ഇളവുകള്‍. എല്ലാ രാജ്യക്കാര്‍ക്കും ഒരുപോലെ ഇളവ് ലഭിക്കില്ല എന്ന് ചുരുക്കം. 17 വയസ് തിരഞ്ഞിരിക്കണം എന്ന നിബന്ധനയുമുണ്ട്. കാഴ്ച ശക്തിക്ക് തകരാറുണ്ടാകാന്‍ പാടില്ല. നാട്ടിലെ ലൈസന്‍സ് യുഎഇ ലൈസന്‍സുമായി കൈമാറ്റം ചെയ്യുമ്പോള്‍ മുറൂര്‍ഖൗസ് പ്ലാറ്റ്‌ഫോം വഴിയാണ് നടപടികള്‍ നീക്കേണ്ടത്. 600 ദിര്‍ഹം ഫീസ് വേണ്ടി വരും.
യുഎഇയുടെ അനുമതി ലഭിച്ച രാജ്യങ്ങള്‍
അല്‍ബേനിയ
എസ്റ്റോണിയ
പോര്‍ച്ചുഗല്‍
ചൈന
ഹംഗറി
ഗ്രീസ്
യുക്രൈന്‍
ബള്‍ഗേറിയ
സ്ലോവാക്യ
സ്ലോവേനിയ
സെര്‍ബിയ
സൈപ്രസ്
ലാത്വിയ
ലക്‌സംബര്‍ഗ്
ലിത്തോനിയ
മാള്‍ട്ട
ഐസ്ലാന്റ്
മോണ്ടിനെഗ്രോ
ഇസ്രായേല്‍
അസര്‍ബൈജാന്‍
ബെലാറസ്
ഉസ്‌ബെകിസ്താന്‍
യുഎസ്
ഫ്രാന്‍സ്
ജപ്പാന്‍
ബെല്‍ജിയം
സ്വിറ്റ്‌സര്‍ലാന്റ്
ജര്‍മനി
ഇറ്റലി
സ്വീഡന്‍
അയര്‍ലാന്റ്
സ്‌പെയിന്‍
നോര്‍വെ
ന്യൂസിലാന്റ്
റുമാനിയ
സിംഗപ്പൂര്‍
ഹോങ്കോങ്
നെതര്‍ലാന്റ്‌സ്
ഡെന്മാര്‍ക്ക്
ഓസ്ട്രിയ
ഫിന്‍ലാന്റ്
ബ്രിട്ടന്
തുര്‍ക്കി
കാനഡ
പോളണ്ട്
ദക്ഷിണാഫ്രിക്ക
ഓസ്‌ട്രേലിയ
ക്രോയേഷ്യ
നോര്‍ത്ത് മസഡോണിയ
കൊസോവോ
കിര്‍ഗിസ് റിപബ്ലിക്
ഈ രാജ്യങ്ങളുമായി യുഎഇ ധാരണയിലെത്തിയതുകൊണ്ടാണ് വാഹനം ഓടിക്കുന്നതില്‍ ഇളവ്. ഈ രാജ്യങ്ങളില്‍ യുഎഇ പൗരന്മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍ ധാരണയില്‍ എത്താത്ത രാജ്യങ്ങളില്‍ അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ് (ഐഡിപി) കൈവശപ്പെടുത്തിയ ശേഷം വാഹനം ഓടിക്കാന്‍ തടസമുണ്ടാകില്ല. യുഎഇയുമായി ധാരണയിലെത്തിയ രാജ്യങ്ങളില്‍ ഇന്ത്യ ഇല്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം.












Click it and Unblock the Notifications