Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ പരിഷ്‌കാരം; പുതുക്കിയ നിരക്ക് ഇങ്ങനെ

ദുബായ്: യു എ ഇയില്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചു. യു എ ഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ച പ്രഖ്യാപിച്ച പുതിയ നിരക്കുകള്‍ പ്രകാരം പെട്രോളിന് വില കൂടിയപ്പോള്‍ ഡീസലിന് വില കുറഞ്ഞു. പുതിയ നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. ഈ വര്‍ഷം ഇത് തുടര്‍ച്ചയായി നാലാം തവണയാണ് പെട്രോള്‍ വിലയില്‍ യു എ ഇ ഇന്ധന വില കമ്മിറ്റി വര്‍ധനവ് വരുത്തുന്നത്.

പുതിയ വില പരിഷ്‌കാരം അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് നാളെ മുതല്‍ 3.15 ദിര്‍ഹം കൊടുക്കണം. മാര്‍ച്ചില്‍ ഇത് 3.03 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന്റെ വില മാര്‍ച്ച് മാസത്തിലെ 2.92 ദിര്‍ഹത്തില്‍ നിന്ന് 3.03 ദിര്‍ഹമായി വര്‍ധിപ്പിച്ചു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.96 ദിര്‍ഹമാണ് പുതുക്കിയ വില. മാര്‍ച്ചില്‍ ഇതിന് ലിറ്ററിന് 2.85 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്.

Gulf News

അതേസമയം മാര്‍ച്ചില്‍ 3.16 ദിര്‍ഹമുണ്ടായിരുന്ന ഡീസല്‍ ലിറ്ററിന് 3.09 ദിര്‍ഹമായി കുറച്ചു. 2015ല്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നയത്തിന്റെ ഭാഗമായി എല്ലാ മാസാവസാനവും അന്താരാഷ്ട്ര നിരക്കുകള്‍ക്ക് അനുസൃതമായി യു എ ഇയില്‍ ഇന്ധന വിലകള്‍ പരിഷ്‌കരിക്കാറുണ്ട്. ലോകമെമ്പാടും എണ്ണവില വര്‍ധിച്ച് കൊണ്ടിരിക്കെയാണ് യു എ ഇയിലും വില പരിഷ്‌കരിച്ചിരിക്കുന്നത്.

ബ്രെന്റ് ക്രൂഡിന്റെ വില ഈ വര്‍ഷം ഏകദേശം 11 ശതമാനം ഉയര്‍ന്നിരുന്നു. അതേസമയം ഡബ്ല്യു ടി ഐ (വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്) 12 ശതമാനത്തില്‍ അധികം ഉയരുകയും ചെയ്തിരുന്നു. ഡബ്ല്യുടിഐ ക്രൂഡ് ഔണ്‍സിന് 2.24 ശതമാനം ഉയര്‍ന്ന് 83.17 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് 1.86 ശതമാനം ഉയര്‍ന്ന് 87.0 ഡോളറിലെത്തി. ചെങ്കടലിലെ വെല്ലുവിളികളും റഷ്യ ഉള്‍പ്പെടെയുള്ള ഒപെക് പ്ലസ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതും ഈ വര്‍ഷം വിലയില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.

ആഗോളതലത്തില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 2024 മാര്‍ച്ചില്‍ എണ്ണവില ഉയര്‍ന്നിരുന്നു. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കര്‍ശനമായ വിപണിയെ പ്രവചിക്കുകയും ഈ വര്‍ഷം സ്വന്തം ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തതിനാല്‍ മാര്‍ച്ച് പകുതിയോടെ ക്രൂഡ് വില നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മുന്‍ മാസത്തെ 81.3 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 മാര്‍ച്ചില്‍ ബ്രെന്റ് ബാരലിന് ശരാശരി 84.25 ഡോളറായിരുന്നു. മാര്‍ച്ചിലെ ശരാശരി വിലയിലെ ഈ 3 ഡോളറിന്റെ വര്‍ധനവ് ഏപ്രിലിലെ വിലകളില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട് എന്ന് നേരത്തെ തന്നെ വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+