ഇറാന് 1000 കോടി നല്‍കാമെന്ന് യുഎഇ; 300 കോടി വിട്ടുകൊടുത്തു എന്ന് റിപ്പോര്‍ട്ട്, പിന്നാലെ പ്രതികരണം

ദുബായ്: ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ യുദ്ധം തുടരുന്നതിനിടെ സമാധാന കരാര്‍ ഒരുങ്ങുന്നു. അമേരിക്കയും ഇറാനും അന്തിമ കരാറിന് അരികില്‍ എത്തിയെന്ന വാര്‍ത്തകള്‍ക്കിടെ മറ്റൊരു വിവരം കൂടി പുറത്തുവന്നു. യുഎഇ ഇറാന് 1000 കോടി ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഇതില്‍ 300 കോടി നല്‍കിയെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി 28നാണ് ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനെ ആക്രമിച്ചത്. ജിസിസി രാജ്യങ്ങളിലും ഇറാഖിലും ജോര്‍ദാനിലും ഇസ്രായേലിലും ഇറാന്‍ തിരിച്ചടി നല്‍കി. വലിയ നഷ്ടമാണ് യുഎഇക്കുണ്ടായത്. യുദ്ധം അവസാനിക്കേണ്ടത് യുഎഇയുടെ കൂടെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഇറാന്റെ തടഞ്ഞുവച്ച പണം വിട്ടുകൊടുക്കാമെന്ന് യുഎഇ സമ്മതിച്ചതത്രെ. ഇക്കാര്യം പക്ഷേ, യുഎഇ നിഷേധിച്ചു.

uae iran money

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ട് വച്ച പ്രധാന ഉപാധികളില്‍ ഒന്ന് തങ്ങളുടെ തടഞ്ഞുവച്ച പണം വിട്ടുകിട്ടണം എന്നാണ്. ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയ പല രാജ്യങ്ങളും ജിസിസി രാജ്യങ്ങള്‍ മുഖേനയാണ് പണം കൈമാറിയിരുന്നത്. അമേരിക്ക ഉപരോധം ചുമത്തിയതിനാല്‍ ഈ പണം കൈമാറാന്‍ സാധിച്ചിട്ടില്ല. ഇവ തിരിച്ചുകിട്ടണം എന്നാണ് ഇറാന്റെ ആവശ്യം. അമേരിക്ക ഇക്കാര്യം സമ്മതിച്ചേക്കുമെന്നാണ് സൂചന.

ഇറാന് 1000 കോടി ഡോളര്‍ വിട്ടുകൊടുക്കാന്‍ യുഎഇ സമ്മതിച്ചു എന്നാണ് റോയിട്ടേഴ്‌സ് വാര്‍ത്ത. ഇതില്‍ 300 കോടി കൈമാറി കഴിഞ്ഞു എന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എങ്ങനെയാണ് പണം കൈമാറിയത് എന്ന് വ്യക്തമല്ല. ബാങ്ക് വഴിയാണോ കൈമാറ്റം എന്നും അറിവായിട്ടില്ല. യുഎഇയെ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ വേണ്ടി തടഞ്ഞുവച്ച 2000 കോടി ഡോളറും കൈമാറാമെന്ന് സമ്മതിച്ചു എന്നും വാര്‍ത്തകളുണ്ട്.

യുഎഇയുടെ പ്രതികരണം ഇങ്ങനെ

യുഎഇ ഇക്കാര്യം നിഷേധിച്ചു. മരവിപ്പിച്ച ഇറാന്റെ ഫണ്ട് ഇതുവരെ കൈമാറിയിട്ടില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ തെറ്റാണ്. ഔദ്യോഗികമല്ലാത്ത വിവരങ്ങള്‍ വാര്‍ത്തയായി നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണം. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് വ്യക്തമായ കാര്യങ്ങള്‍ മനസിലാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇറാനിലെ എണ്ണ കമ്പനികളെയും ബാങ്കുകളെയും അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവയുമായുള്ള ഇടപാടുകള്‍ യുഎഇക്ക് സാധ്യമല്ല. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്ന കരാറിന്റെ ഭാഗമായി എല്ലാ പണവും വിട്ടുകൊടുക്കാന്‍ അമേരിക്ക തയ്യാറായി എന്ന് ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏപ്രില്‍ 11ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്ക ഇക്കാര്യം പിന്നീട് നിഷേധിച്ചു.

അമേരിക്കയിലും ഇറാഖിലും അധിനിവേശം നടത്തിയ വേളയില്‍ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് ഇറാനില്‍ അമേരിക്ക നേരിടുന്നത്. ലോകത്തെ മൊത്തം വിപണിയെ യുദ്ധം ബാധിച്ചിട്ടുണ്ട്. ഓരോ രാജ്യങ്ങളും യുദ്ധം അവസാനിക്കണം എന്ന് ആഗ്രഹിക്കുന്നു. അമേരിക്കയിലും പണപ്പെരുപ്പം വെല്ലുവിളി സൃഷ്ടിക്കുകയാണ്. ജിസിസിയിലെ ഉറ്റരാജ്യങ്ങളെല്ലാം അമേരിക്കക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+