ഖത്തര്‍, യുഎഇ പ്രവാസികള്‍ക്ക് ചാകര; പണം ഇപ്പോള്‍ നാട്ടിലേക്ക് അയക്കേണ്ട, ബിഗ് ലോട്ടറിക്ക് സാധ്യത
ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. കൈയ്യിലുള്ള പണം ഉടന്‍ നാട്ടിലേക്ക് അയക്കേണ്ട. അല്‍പ്പം കാത്തിരുന്നാല്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കാം. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് കരുതുന്നത്. റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ കാര്യമായ ഇടപെടല്‍ നടത്തില്ല എന്ന വിവരം വന്നതാണ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ഇന്ത്യയിലേക്ക് കൂടുതല്‍ പ്രവാസി പണം വരുന്ന മേഖല ഗള്‍ഫ് ആയിരുന്നു. അടുത്ത കാലത്ത് അമേരിക്ക ഈ പദവി എടുത്തിട്ടുണ്ട്. എങ്കിലും ഗള്‍ഫ് പ്രവാസികളുടെ പണം കേരളത്തിന്റെ സാമ്പത്തിക രംഗത്തിന് മികച്ച സംഭാവനയാണ് നല്‍കുന്നത്. രൂപയുടെ മൂല്യം നാള്‍ക്കുനാള്‍ ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാകും. വൈകാതെ ദിര്‍ഹത്തിന് 25 രൂപ എന്ന നിരക്കിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വലിയ തോതില്‍ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് ചെലവേറുന്നതാണ് ഈ മാറ്റം. മാത്രമല്ല, കയറ്റുമതിക്കാര്‍ക്ക് ലാഭം കൊയ്യാനും കളമൊരുക്കും. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ നേട്ടം കൊയ്യുന്ന ഒരു വിഭാഗം ഇന്ത്യയിലെ കയറ്റുമതി ബിസിനസുകാരാണ്. മറ്റൊന്ന് പ്രവാസി ഇന്ത്യക്കാരും. എന്നാല്‍ ഇറക്കുമതിക്കാര്‍ക്ക് വലിയ തിരിച്ചടിയാകും.
രൂപ മൂല്യം കുറയുമ്പോള്‍ പരിധി വിടാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടാറുണ്ട്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നത് ആര്‍ബിഐ ആണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഗൗരവമുള്ള നീക്കം റിസര്‍വ് ബാങ്ക് നടത്തില്ല എന്നാണ് വിവരം. ഇതാണ് പ്രവാസികള്‍ക്ക് അനുകൂലമായ ഘടകം. രൂപ ഇനിയും ഇടിഞ്ഞാല്‍ അടുത്ത മാസം ശമ്പളം കിട്ടുന്ന വേളയില്‍ പ്രവാസികള്‍ക്ക് ചാകരയാകും. കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ സാധിക്കുകയും ചെയ്യും.
ദിര്‍ഹം രൂപ ഡോളര്‍ വ്യത്യാസം
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. 90.70നും 90.80നുമിടയിലാണ് രൂപ. ദിര്‍ഹവുമായുള്ള രൂപയുടെ മൂല്യം 24.70-24.75 ആണ്. ഡോളര്‍ രൂപ മൂല്യ വ്യത്യാസം 92 എന്ന നിരക്കിലെത്തിയാല് ദിര്‍ഹവും രൂപയും തമ്മിലുള്ള വ്യത്യാസം 25 എന്ന മാന്ത്രിക സംഖ്യ കടക്കും. ആദ്യമായിട്ടാണ് ഈ അവസ്ഥയിലേക്ക് രൂപ എത്തുന്നത്. ഇത് പ്രവാസികള്‍ക്ക് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ വഴിയൊരുക്കും.
രൂപ ഇത്ര നിരക്കില്‍ നില്‍ക്കണം എന്ന നിര്‍ബന്ധം ആര്‍ബിഐക്ക് ഇല്ല എന്നാണ് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞത്. അതുകൊണ്ടുതന്നെ സത്വര നടപടി പ്രതീക്ഷിക്കേണ്ടതില്ല. ഇത് രൂപയെ വീണ്ടും താഴ്ത്തുമെന്ന സൂചന നല്കുന്നു. നാട്ടില്‍ ബാങ്ക് വായ്പ എടുത്തവര്‍ക്ക് തിരിച്ചടവ് എളുപ്പമാക്കുന്നതാണ് ഈ നീക്കം. ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കുക കൂടി ചെയ്താല്‍ അതും പ്രവാസികള്‍ക്ക് നേട്ടമാകും.
ഓരോ വര്‍ഷവും മൂന്ന് ശതമാനം ശരാശരി മൂല്യനഷ്ടം രൂപ നേരിടുന്നുണ്ട്. ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലുള്ള യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പണം അയക്കുന്നവര്‍ക്ക് ഇത് നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ നാട്ടില്‍ അവശ്യ വസ്തുക്കളുടെ വില ഉയരുമെന്നത് മറ്റൊരു വെല്ലുവിളിയാണ്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വിലയും ഉയരും.
-
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
ഗള്‍ഫ് പ്രവാസികള്‍ ശരിക്കും പെട്ടു; വിമാനങ്ങളുടെ റദ്ദാക്കല്‍ തിരിച്ചടി, പുതിയ തീരുമാനം ടിക്കറ്റ് താഴ്ത്തുമോ? -
ദുബായ് സ്വർണം ആഗോള ട്രെൻഡ് മറികടന്നു; ഇന്നത്തെ നിരക്കിൽ ഇടിവ്, 24 കാരറ്റിന് 4 ദിർഹം കുറഞ്ഞു, വില? -
നിങ്ങളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടോ? ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പ് അവഗണിക്കരുത് -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു"












Click it and Unblock the Notifications