Get Updates
Get notified of breaking news, exclusive insights, and must-see stories!

അസാധാരണ സാഹചര്യം; യുഎഇയില്‍ വീണ്ടും മഴ, ഒരു വര്‍ഷത്തില്‍ ലഭിക്കേണ്ട മഴ ഒരാഴ്ചയില്‍..!

ദുബായ്: ഇടവേളക്ക് ശേഷം വീണ്ടും യുഎഇയിലേക്ക് മഴയെത്തുന്നു. കഴിഞ്ഞ ആഴ്ചയിലേതിന് സമാനമായി കനത്തമഴ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും മഴ ശക്തമാകും എന്ന് തന്നെയാണ് മുന്നറിയിപ്പ്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്ത് റെക്കോഡ് മഴയാണ് പെയ്തത്.

തിങ്കളാഴ്ച വൈകുന്നേരം നേരിയതോ മിതമായതോ ആയ മഴയ്ക്കും അടുത്ത ദിവസം എമിറേറ്റ്സിന്റെ പ്രത്യേക പ്രദേശങ്ങളില്‍ അധിക മഴയ്ക്കും സാധ്യതയുണ്ടെങ്കിലും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഖലീജ് ടൈംസിനോട് പറഞ്ഞു. ബുധനാഴ്ചയോടെ കാലാവസ്ഥാ മെച്ചപ്പെടുമെന്നും താപനിലയില്‍ അഞ്ച് മുതല്‍ ഏഴ് ഡിഗ്രി വരെ കുറയുമെന്നും പ്രതീക്ഷിക്കുന്നു.

UAE News

ചെറിയ മഴയോ ചാറ്റല്‍മഴയോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മഴമേഘങ്ങള്‍ അബുദാബിയിലേക്ക് നീങ്ങുകയാണ് എന്നും അതിന്റെ ഫലമായി നേരിയ മഴ പെയ്യുമെന്നും എന്‍സിഎം അറിയിച്ചു. ബുധനാഴ്ച രാവിലെയോടെ മേഘാവൃതം യുഎഇക്ക് പുറത്ത് ഒമാനിലേക്ക് നീങ്ങും. ചൊവ്വാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്നും ചില തീരപ്രദേശങ്ങളില്‍ തണുത്ത താപനിലയുണ്ടാകുമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കി.

ദുബായിലും ഷാര്‍ജയിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് റാസല്‍ ഖൈമയിലും ഉമ്മുല്‍ ഖുവൈനിലും ചെറിയ മഴയുണ്ടാകും. 75 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഈ ദിവസങ്ങളില്‍ യു എ ഇയില്‍ പെയ്തത്. 24 മണിക്കൂറിനുള്ളില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്തതോടെ ഏഴ് എമിറേറ്റുകളും സമാനതകളില്ലാത്ത വെള്ളപ്പൊക്കത്തെയാണ് അഭിമുഖീകരിച്ചത്.

രാജ്യത്ത് സാധാരണയായി പ്രതിവര്‍ഷം ഏകദേശം 6.7 ബില്യണ്‍ ക്യുബിക് മീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ മാത്രം രാജ്യത്ത് പെയ്തത് മൊത്തം 6.04 ബില്യണ്‍ ക്യുബിക് മീറ്റര്‍ മഴയാണ്. ഇതുപോലുള്ള സാഹചര്യം താന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല എന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ ഡോ അഹമ്മദ് ഹബീബ് പറയുന്നത്. തന്റെ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവത്തില്‍ ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

''എന്താണ് സംഭവിച്ചതെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് ആഴത്തിലുള്ള പഠനം ആവശ്യമാണ്. കഴിഞ്ഞ 22 വര്‍ഷമായി ഇവിടെയുള്ള എനിക്ക് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല, പത്ത് വര്‍ഷത്തിലേറെയായി ഈജിപ്തിലെ എന്റെ അനുഭവത്തിലും ഇത്തരത്തിലുള്ള ഒരു സാഹചര്യം ഞാന്‍ നേരിട്ടിട്ടില്ല, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയല്‍രാജ്യങ്ങളായ സൗദി അറേബ്യയിലെയും ഒമാനിലെയും കാലാവസ്ഥാ രീതികളും രാജ്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+