Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ താറുമാറായി വ്യോമഗതാഗതം; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ദുബായ്: കനത്ത മഴയില്‍ താറുമാറായി യുഎഇയിലെ വ്യോമഗതാഗതം. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ചൊവ്വാഴ്ച വൈകുന്നേരം എത്തേണ്ട പല ഇന്‍ബൗണ്ട് വിമാനങ്ങളും താല്‍ക്കാലികമായി വഴിതിരിച്ചുവിട്ടു. നേരത്തെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചപ്പോള്‍ 45 ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

പ്രതികൂല കാലാവസ്ഥ ബുധനാഴ്ച രാവിലെയും വിമാനം വൈകുന്നതിനും തടസപ്പെടുന്നതിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ശക്തമായ കൊടുങ്കാറ്റ് കാരണം ചൊവ്വാഴ്ച ഉച്ചയ്ക്ക് 25 മിനിറ്റ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ യുഎഇയിലുടനീളം പെയ്ത കനത്ത മഴയെ തുടര്‍ന്ന് റണ്‍വേകള്‍ വെള്ളത്തിനടിയിലായി.

Gulf News

വിമാനത്താവളത്തിലേക്ക് എത്താനുള്ള റോഡുകളിലും വെള്ളപ്പൊക്കമുണ്ട്. റെസ്‌പോണ്‍സ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട് എന്നും ഉപഭോക്താക്കള്‍ക്കുള്ള അസൗകര്യം പരമാവധി കുറയ്ക്കാനും സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനമായി ഞങ്ങള്‍ എയര്‍ലൈനുകളുമായും മറ്റ് സേവന പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് എന്നും ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

യുഎഇയിലെ പ്രതികൂല കാലാവസ്ഥ ദുബായ് ഇന്റര്‍നാഷണലിലെ കാരിയറിന്റെ ഫ്‌ലൈറ്റ് ഷെഡ്യൂളിനെ ബാധിച്ചതായി ഫ്‌ലൈ ദുബായ് വക്താവ് പറഞ്ഞു. ദുബായില്‍ നിന്ന് വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറും 75 മിനിറ്റും മുമ്പ് ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ ഫ്‌ലൈ ദുബായ് യാത്രക്കാരോട് ആവശ്യപ്പെട്ടു. ദുബായില്‍ നിന്ന് പുറപ്പെടുന്ന ഒമ്പത് വിമാനങ്ങളും ദുബായിലേക്ക് എത്തുന്ന എട്ട് വിമാനങ്ങളും ഇന്ന് രാവിലെ റദ്ദാക്കിയിരുന്നു.

മൂന്ന് വിമാനങ്ങള്‍ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തു. അതേസമയം ദുബായ് മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മെട്രോ സര്‍വീസുകളും റദ്ദാക്കി. തിങ്കളാഴ്ച മുതലാണ് യുഎഇയില്‍ ശക്തമായ മഴ പെയ്ത് തുടങ്ങിയത്. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു.

മഴ ശക്തമാകും എന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതിനാല്‍ വീടുകളില്‍ തന്നെ തുടരാനാണ് നിവാസികളോട് യു എ ഇ ദേശീയ ദുരന്തനിവാരണ സമിതിയുടെ നിര്‍ദേശം. ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പുകള്‍ പാലിക്കണം എന്ന് യു എ ഇ ഭരണകൂടം നിര്‍ദേശിച്ചു. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് സ്‌കൂള്‍ പഠനവും സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയും ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഒമാനിനും യു എ ഇക്കും പുറമെ ബഹ്റൈന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും മഴ തുടരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+