കലിതുള്ളി മഴ, വെള്ളത്തിൽ മുങ്ങി യുഎഇ; സ്ഥിതി വഷളാക്കിയത് ക്ലൗഡ് സീഡിങും
യുഎഇ: യു എ ഇയിലെ കനത്ത മഴയ്ക്ക് കാരണമായി ക്ലൗഡ് സീഡിങും. ജലക്ഷാമം, ആഗോളതാപനം എന്നിവയുടെ പശ്ചാത്തലത്തിൽ 1990 മുതൽ തന്നെ യു എ ഇ ക്ലൗഡ് സീഡിങ് നടത്തി കൃത്രിമമായി മഴപെയ്യിക്കാറുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും രാജ്യത്ത് ക്ലൗഡ് സീഡിങ് നടന്നിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
മേഘങ്ങളിൽ നിന്ന് കൂടുതൽ മഴ പെയ്യുന്നതിനായി അന്തരീക്ഷത്തിലേക്ക് രാസവസ്തുക്കളും ചെറിയ കണങ്ങളും പ്രത്യേകിച്ച് പൊട്ടാസ്യം ക്ലോറൈഡ് പോലുള്ള പ്രകൃതിദത്ത ലവണങ്ങൾ - ഇംപ്ലാൻ്റ് ചെയ്യുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. കഴിഞ്ഞ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ അൽ ഐൻ വിമാനത്താവളത്തിൽ നിന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ക്ലൗഡിങ് വിമാനങ്ങൾ അയച്ചിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകനായ അഹമ്മദ് ഹബീബ് വ്യക്തമാക്കി.രണ്ട് ദിവസങ്ങളിലായി ഏഴ് സീഡിങ് വിമാനങ്ങളാണ് അയച്ചത്.

ക്ലൗഡ് സീഡിങിനായി മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തലാണ് പ്രധാനം. അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിങ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും. യു എ ഇക്ക് അനുയോജ്യമായ ഏത് ക്ലൗഡിലും സീഡിങ് നടത്തുമെന്നും അഹമ്മദ് ഹബീബ് വ്യക്തമാക്കി.
മഴ പെയ്ത് വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയെങ്കിലും മഴയെ പ്രതീക്ഷയോടെയാണ് അധികൃതർ കാണുന്നത്. വെള്ളം ഒഴുകിപോകാനുള്ള വഴികൾ കൃത്യമായി ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം യു എ ഇയിൽ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് രാജ്യത്ത് ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ഐൻ, ഫുജൈറ, കോര്‍ഫക്കാൻ മേഖലകളിൽ ആണ് ഓറഞ്ച് അലർട്ട് ഉള്ളത്. ദുബായ് മേഖലയിലാണ് യെല്ലോ അലർട്ട് ഉള്ളത്.
മഴയുടെ പശ്ചാത്തലത്തിൽ ശക്തമായ ജാഗ്രത നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും ഓൺലൈൻ പഠനം തുടരും. സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം തുടരും. വിവിധ സ്വകാര്യ സ്ഥാനപങ്ങളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോ അനുവദിച്ചിട്ടുണ്ട്. അതേസമയം മഴയിൽ വ്യാപകനാശ നഷ്ടങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications