Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും മഴയെത്തുന്നു; ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറാന്‍ യുഎഇ സ്‌കൂളുകള്‍

അബുദാബി: പ്രതികൂല കാലാവസ്ഥ തുടരുന്ന യുഎഇയില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മെയ് 2, 3 തീയതികളില്‍ വിദൂര പഠനം (ഡിസ്റ്റന്‍സ് ലേണിംഗ്) പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. അസാധാരണമായ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഏപ്രില്‍ 16 ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയിരുന്നു.

ഈ സമയത്ത് സ്വകാര്യ സ്‌കൂളുകളും വിദൂര പഠനം നടത്തിയിരുന്നു. മഴ തുടരുകയും വെള്ളപ്പൊക്ക സാഹചര്യം ഉടലെടുക്കുകയും ചെയ്തതോടെ ഇത് കുറച്ച് ദിവസത്തേക്ക് നീട്ടുകയും ചെയ്തു. ഷാര്‍ജ പോലുള്ള എമിറേറ്റുകളില്‍ താമസക്കാര്‍ കനത്ത മഴയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇപ്പോഴും അഭിമുഖീകരിക്കുന്നുണ്ട്. ഏപ്രില്‍ 29 തിങ്കളാഴ്ച വരെ ഇവിടെ ഹൈബ്രിഡ് മോഡിലായിരുന്നു പഠനം.

UAE News

അതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും മഴയെത്തിയത്. വരാനിരിക്കുന്ന കാലാവസ്ഥാ സാഹചര്യം ഏപ്രില്‍ 16 ന് ഉണ്ടായ മഴയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കാലാവസ്ഥാ വിദഗ്ധന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പം ഇടയ്ക്കിടെ മിന്നലും ഇടിയും, ആലിപ്പഴം വീഴ്ചയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി തിങ്കളാഴ്ച അസ്ഥിരമായ കാലാവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും സേനാംഗങ്ങള്‍ കര്‍ശനമായ നിരീക്ഷണം ഉറപ്പ് വരുത്തണം എന്നും ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തില്‍ വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാന്റിംഗിലും കാലതാമസമുണ്ടാകുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ മുന്നറിയിപ്പ് നല്‍കി.

മോശം കാലാവസ്ഥയെത്തുടര്‍ന്ന് ദുബായ് ഇന്റര്‍നാഷണലിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴയും കനത്ത ട്രാഫിക്കും കാരണം കൃത്യസമയത്ത് വിമാനത്താവളത്തിലെത്താന്‍ യാത്രക്കാര്‍ നേരത്തെ പുറപ്പെടണം. സാധ്യമാകുന്നിടത്ത് ദുബായ് മെട്രോ ഉപയോഗിക്കാന്‍ തങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു എന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം മുതല്‍ രണ്ട് ദിവസത്തേക്ക് ഇടത്തരം മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാരോട് തങ്ങളുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+