യുഎഇ വീണ്ടുമെത്തുന്നു; ഹൂതികള്‍ക്ക് ഉഗ്രന്‍ കെണി, സൗദി അറേബ്യ ഓകെ പറഞ്ഞെന്ന് റിപ്പോര്‍ട്ട്

യമനിലെ ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ യുഎഇ വീണ്ടും ചേരുന്നു. സൗദി അറേബ്യയും യുഎഇയും ഇക്കാര്യത്തില്‍ ധാരണയായി എന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയില്‍ യമനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മടങ്ങിയതാണ് യുഎഇ. പിന്നീടാണ് രാഷ്ട്രീയ ചിത്രം മാറിയതും സൗദി-ഹൂതി പോര് തുടങ്ങിയതും. ഹൂതികള്‍ ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെയാണ് യുഎഇയുടെ രണ്ടാം വരവ്.

യമനിലെ തെക്കന്‍ മേഖലയിലെ സായുധ സംഘങ്ങള്‍ക്ക് പണവും സൈനിക പരിശീലനവും നല്‍കിയിരുന്നത് യുഎഇയാണ്. ഈ സംഘങ്ങള്‍ പ്രത്യേക രാജ്യം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ഐക്യത്തില്‍ വിള്ളലുണ്ടായത്. തുടര്‍ന്ന് യമനില്‍ സൗദിയും യുഎഇയും രണ്ടു ചേരിയായി മാറുന്നതായിരുന്നു കാഴ്ച. ഒടുവില്‍ ഭിന്നത രൂക്ഷമായി യുഎഇ യമനില്‍ നിന്ന് പിന്മാറുകയായിരുന്നു.

uae re join yemen with saudi

ഹൂതികള്‍ക്കെതിരെ തെക്കന്‍ യമനില്‍ പോരാടുന്ന സായുധ സംഘങ്ങള്‍ക്ക് പണം നല്‍കുന്നത് പുനരാരംഭിക്കാന്‍ യുഎഇ ധാരണയിലെത്തി എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യോമമാര്‍ഗമുള്ള സഹായം സൗദി അറേബ്യയും ലക്ഷ്യമാക്കും. ഇതോടെ ഹൂതികള്‍ക്കെതിരായ പോരാട്ടം ശക്തമാകുമെന്നാണ് കരുതുന്നത്. ഒരേ സമയം ഒന്നിലധികം മേഖലയില്‍ യുദ്ധം ചെയ്യേണ്ട സാഹചര്യം ഹൂതികള്‍ക്ക് മുന്നിലുണ്ടാകും.

തെക്കന്‍ യമന്‍ കേന്ദ്രമായി പുതിയ രാജ്യം വേണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തിനാണ് യുഎഇ പിന്തുണയുള്ളത്. ഇവരുടെ വളര്‍ച്ച സൗദി അറേബ്യ ആശങ്കയോടെയാണ് കണ്ടിരുന്നത്. മാത്രമല്ല, സൗദി അതിര്‍ത്തിയില്‍ പുതിയ സൈനിക ശക്തി വളരുന്നതിലും ആശങ്കയുണ്ടായിരുന്നു. ഈ വേളയിലാണ് സൗദിയുടെ സമ്മര്‍ദ്ദം യുഎഇക്ക് മേലുണ്ടായതും യുഎഇ യമനില്‍ നിന്ന് പിന്മാറിയതും.

തെക്കന്‍ യമനിലെ സായുധ സംഘത്തിന്റെ നേതാവിനെ ഇല്ലാതാക്കാന്‍ സൗദി പദ്ധതിയൊരുക്കി എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഈ വേളയില്‍ ഇയാളെ സോമാലിലാന്റ് വഴി യുഎഇയാണ് രക്ഷിച്ചതത്രെ. ഇതെല്ലാം സൗദിയും യുഎഇയും തമ്മില്‍ അകല്‍ച്ചയ്ക്ക് ആക്കം കൂട്ടി. തെക്കന്‍ യമനിലെ സായുധസംഘങ്ങള്‍ക്ക് വന്‍തോതിലുള്ള ആയുധം ലഭിക്കുന്നത് തടയാന്‍ സൗദി ആക്രമണം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചിത്രം മാറിയിരിക്കുകയാണ്. ഹൂതികളുടെ മുന്നേറ്റം സൗദിക്ക് ഭീഷണിയായി. റിയാദില്‍ വിമാനത്താവളം ആക്രമിച്ച് നിരവധി പേരെ ഹൂതികള്‍ കൊലപ്പെടുത്തി. സൗദിയുടെ ആക്രമണത്തില്‍ യമനിലും നിരവധി പേര്‍ കൊല്ലപ്പെടുന്നുണ്ട്. ബാബുല്‍ മന്തിബ് കടലിടുക്കില്‍ ഹൂതികള്‍ സ്വാധീനം ശക്തിപ്പെടുത്തിയത് സൗദിയുടെ വ്യാപാര ലക്ഷ്യങ്ങള്‍ക്ക് തടസമാണ്. ഹൂതികളുടെ ഈ മുന്നേറ്റം യുഎഇയുടെ തിരിച്ചുവരവോടെ മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, യുഎഇ വീണ്ടും യമനില്‍ ഇടപെടുന്നു എന്ന റിപ്പോര്‍ട്ടുകളോട് യുഎഇയും സൗദിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma