അമ്പമ്പോ എന്തൊരു തണുപ്പ്..! യുഎഇയിൽ അതിശൈത്യം ആരംഭിച്ചു
ഗൾഫ് രാജ്യങ്ങളിലും യുഎഇയിലും അതിശൈത്യത്തിനു തുടക്കമായി. ശബാത്ത് സീസൺ എന്നറിയപ്പെടുന്ന ഇനിയുള്ള 26 ദിവസങ്ങളിൽ തണുപ്പിന്റെ കാഠിന്യം ഏറും. ഈ മാസം 15 മുതൽ 8 ദിവസം ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാനും അറബ് സ്പെയ്സ് യൂണിയൻ അംഗവുമായ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ഉൾനാടൻ മരുപ്രദേശങ്ങളിൽ പുലർച്ചെ താപനില 5 ഡിഗ്രി സെൽഷ്യസിൽ താഴെയാകാൻ സാധ്യതയുണ്ട്.

തണുപ്പിന്റെ കാഠിന്യം കാരണം ഇതിനെ 'ദുർ അൽ സിത്തിൻ' അഥവാ കത്തിയുടെ തണുപ്പ് എന്നും പറയാറുണ്ട്. ഫെബ്രുവരി 10ഓടെ തണുപ്പ് കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം യുഎഇയുടെ തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും നേരിയ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. സൈബീരിയയിൽ നിന്നും ആർട്ടിക് മേഖലയിൽ നിന്നും യൂറോപ്പ് വഴി എത്തുന്ന തണുത്ത വായുപ്രവാഹമാണ് പെട്ടെന്ന് താപനില കുറയാൻ കാരണം. പുലർച്ചെയും രാത്രിയിലും തണുപ്പ് കൂടാൻ സാധ്യതയുള്ളതിനാൽ താമസക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അഭ്യർഥിച്ചു. കനത്ത മൂടൽമഞ്ഞ് ഉള്ളതിനാൽ അതിരാവിലെ ജോലിക്ക് പോകുന്നവരും, വാഹനം ഓടിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
അതേ സമയം സൗദിയില്‍ ശൈത്യകാലത്തിന്‍റെ രണ്ടാം ഘട്ടമായ അല്‍ ശബത്തിന് തടുക്കമായി. ഇതോടെ തണുപ്പിന് കടുപ്പമേറും. 26 ദിവസം നീണ്ട് നില്‍ക്കുന്നതാണ് സീസണ്‍. രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മദീന, തബൂക്ക്, അൽജൗഫ്, വടക്കൻ പ്രവിശ്യ, ഹാഇൽ, ഖസീം, റിയാദ് എന്നിവിടങ്ങളിലാണ് സാധ്യത. വടക്കൻ അതിര്‍ത്തി പ്രദേശങ്ങളിലും, കിഴക്കൻ പ്രവിശ്യയുടെ ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ട്. മദീന, മക്ക, അൽബഹ, അസീർ പ്രവിശ്യകളിലും നേരിയ മഴക്കും മൂടൽമഞ്ഞിനും സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
കേരളത്തിലെ ചൂടിന് ശമനമില്ല; 10 മുതൽ 3 മണി വരെ യുവി രശ്മികളെ സൂക്ഷിക്കണം, മഴ പെയ്തേക്കും..! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..!











Click it and Unblock the Notifications