ഇറാന്‍ തടവുകാരെ യുഎഇ വിട്ടയച്ചു; കൂടുതലും സ്ത്രീകള്‍ എന്ന് റിപ്പോര്‍ട്ട്, ചര്‍ച്ച തുടരുമെന്ന് അധികൃതര്‍
യുഎഇയിലെ ജയിലുകളില്‍ കഴിയുന്ന ഇറാന്‍ പൗരന്മാരില്‍ നിരവധി പേരെ വിട്ടയച്ചു. ഇവര്‍ വൈകാതെ നാട്ടിലെത്തുമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറെ കാലമായി തുടരുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മോചനം എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വര്‍ഷങ്ങളായി യുഎഇയിലെ ജയിലില്‍ കഴിയുന്നവരാണ് മോചിതരായതത്രെ.
ഇറാനും യുഎഇയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയ വേളയിലാണ് തടവുകാരുടെ മോചനം എന്നതാണ് ശ്രദ്ധേയം. തങ്ങളുടെ പൗരന്മാരെ വിട്ടയക്കണം എന്ന് നിരവധി തവണ ഇറാനില്‍ നിന്നുള്ള പ്രതിനിധികള്‍ യുഎഇയോട് ആവശ്യപ്പെട്ടിരുന്നു. നിരന്തരമായി നടത്തിയ ചര്‍ച്ചയുടെ ഫലമാണ് ഈ മോചനം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവില്‍ മോചിതരായവരില്‍ കൂടുതലും സ്ത്രീകളാണ് എന്നാണ് വാര്‍ത്തകള്‍. ഇനിയും നിരവധി പേര്‍ യുഎഇയിലെ ജയിലുകള്‍ കഴിയുന്നുണ്ട്. അവരുടെ മോചനത്തിനുള്ള ശ്രമങ്ങളും തുടരുമെന്ന് ഇറാന്‍ പറയുന്നു. അമേരിക്കക്കെതിരായ നീക്കത്തിനിടെ പല തവണ ഇറാന്‍ യുഎഇയില്‍ ആക്രമണം നടത്തിയിരുന്നു. ഈ വേളയിലും ചര്‍ച്ച നടത്തി പൗരന്മാരെ മോചിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണ്.
അതേസമയം, എത്ര ഇറാന്‍ പൗരന്മാര്‍ യുഎഇയിലെ ജയിലുകളില്‍ കഴിയുന്നുണ്ട്, വ്യാഴാഴ്ച എത്രപേരാണ് മോചിതരായത് എന്നീ കാര്യങ്ങള്‍ വാര്‍ത്തകളില്‍ വ്യക്തമാക്കുന്നില്ല. മോചിതരായവര്‍ വൈകാതെ നാട്ടിലെത്തുമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിസ്ഥാന രഹിതമായ കേസുകളാണ് ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത് എന്ന് ഇറാന്‍ അവകാശപ്പെടുന്നു.
ഇറാനില്‍ നിന്നുള്ള തടവുകാരെ മോചിപ്പിച്ച കാര്യം അല്‍ജസീറയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അബുദാബിയിലെ ഇറാന്‍ എംബസിയെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത. കഴിഞ്ഞ ജൂലൈയില്‍ 55 ഇറാന്‍ പൗരന്മാരെ യുഎഇ വിട്ടയച്ചിരുന്നു. ഈ വര്‍ഷം ആദ്യത്തില്‍ യുഎഇ പിടികൂടിയ ഇറാനിലെ മല്‍സ്യത്തൊഴിലാളികളായിരുന്നു ഇത്. സിസ്താന്‍-ബലൂചിസ്താന്‍, ഹോര്‍മുസ്ഗാന്‍ പ്രവിശ്യകളിലുള്ളവരെയാണ് ജൂലൈയില്‍ മോചിപ്പിച്ചത്. റാസല്‍ഖൈമയിലെയും ഷാര്‍ജയിലെയും ജയിലുകളിലായിരുന്നു ഇവര്‍.
അമേരിക്ക ഉപരോധം ശക്തമാക്കിയ സാഹചര്യത്തില്‍ ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ യുഎഇ നിര്‍ത്തിവെച്ചിരുന്നു. യുഎഇയും ഇറാനും തമ്മിലുള്ള വ്യാപാരവും ഇപ്പോള്‍ നടക്കുന്നില്ല. യുഎഇയിലേക്ക് പഴങ്ങളും പച്ചക്കറികളും വലിയ തോതില്‍ കയറ്റുമതി ചെയ്തിരുന്ന രാജ്യങ്ങളില്‍ ഒന്നയിരുന്നു ഇറാന്‍. മാത്രമല്ല, യുഎഇയിലെ ബിസിനസുകാരില്‍ വലയൊരു ഭാഗം ഇറാനികളാണ്.


Click it and Unblock the Notifications
