യുഎഇക്ക് ഷെയ്ഖ് മക്തൂമിന്റെ വന്‍ പദ്ധതി: 30000 എമിറാത്തികള്‍ക്ക് ജോലി; പ്രവാസികള്‍ക്കും ഗുണം ചെയ്യും
യു എ ഇ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാനുള്ള വമ്പന്‍ പദ്ധതിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എമിറാത്തികളായ 10000 യുവാക്കള്‍ക്ക് സംരംഭകത്വ പരിശീലനവും 2030-ഓടെ 30000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വമ്പന്‍ സംരംഭകത്വ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. StartupEmirates.ae എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി, യുവ സംരംഭകർക്ക് മെന്റർഷിപ്പ്, പരിശീലനം, കോ-വർക്കിങ് സ്‌പേസുകൾ, ഫണ്ടിങ് അവസരങ്ങൾ എന്നിവ ലഭ്യമാകും, ഇത് യു എ ഇയിൽ വിജയകരമായ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഒരു പ്രധാന കവാടമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യു എ ഇയെ സ്റ്റാർട്ടപ്പുകളുടെയും നവീനതയുടെയും ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള തന്ത്രപരമായ ശ്രമമാണ് സെപ്റ്റംബർ 21-ന് ആരംഭിച്ച ദേശീയ കാമ്പയിന്‍. മിനിസ്ട്രി ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, യു എ ഇ ഗവൺമെന്റ് മീഡിയ ഓഫീസ്, യു എ ഇ എന്റർപ്രണർഷിപ്പ് കൗൺസിൽ ഉൾപ്പെടെ 50-ലധികം പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ന്യൂ ഇക്കോണമി അക്കാദമിയുമായി സഹകരിച്ചാണ് StartupEmirates.ae എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം, വികസിപ്പിച്ചെടുത്തിരിക്കുന്നത്. സൗജന്യ മെന്റർഷിപ്പ് പ്രോഗ്രാമുകൾ, നെറ്റ്‌വർക്കിങ് അവസരങ്ങൾ, കോ-വർക്കിങ് സ്‌പേസുകൾ, അന്തർദേശീയ പങ്കാളിത്തങ്ങൾ എന്നിവ ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. 2030-ഓടെ 10,000 സംരംഭകരെ ആകർഷിക്കുകയും 30000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ബിഗിനർ ട്രാക്ക്, ബിസിനസിന്റെ അടിസ്ഥാനങ്ങൾ, ആശയ പരിശോധന, മാർക്കറ്റ് ഗവേഷണം, ബേസിക് ഫിനാൻഷ്യൽ പ്ലാനിങ് എന്നിവ പഠിപ്പിച്ച് പുതിയ സംരംഭകർക്ക് ശക്തമായ അടിത്തറ നൽകുന്ന രീതിയിലാണ് പദ്ധതി അടിസ്ഥാനമാക്കിയിരിക്കുന്നത്. അഡ്വാൻസ്ഡ് ട്രാക്ക്, സ്റ്റാർട്ടപ്പ് ആരംഭിക്കൽ, സുസ്ഥിര വളർച്ച, ആഗോള വിപുലീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരിചയസമ്പന്നരായ സംരംഭകർക്ക് വലിയ തോതിലുള്ള അറിവുകള്‍ വാഗ്ദാനം ചെയ്യുന്നു.
കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന പദ്ധതിയിലൂടെ, എമിറാത്തികളെ സാമ്പത്തിക, ബിസിനസ് ഉള്ളടക്കം നിർമ്മിക്കാൻ പരിശീലിപ്പിക്കുകയും ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. നിർമ്മാണ മേഖലയിലെ 500 എമിറാത്തികൾക്ക് റസിഡൻഷ്യൽ പ്രോജക്ടുകൾ ഡിസൈൻ മുതൽ പൂർത്തീകരണം വരെ മാനേജ് ചെയ്യാൻ ലൈസൻസ് നൽകുന്ന സർട്ടിഫൈഡ് പ്രോജക്ട് മാനേജർ പരിശീലനവും ശ്രദ്ധേയമാണ്.
യു എ ഇ ടാക്സ് ഏജന്റ് സർട്ടിഫിക്കേഷൻ പദ്ധതിയിലൂടെ 500 എമിറാത്തികളെ VAT, കോർപ്പറേറ്റ് ടാക്സ് പ്രൊഫഷണലുകളാക്കി മാറ്റുന്നതിന് പ്രത്യേക പരിശീലനം നൽകുന്നു. 250 എമിറാത്തി ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകി അവരെ വിജയിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് റിയൽ എസ്റ്റേറ്റ് ബിസിനസ് ഇൻക്യുബേഷൻ പദ്ധതി. നാഷണൽ സ്റ്റുഡന്റ് & ഗ്രാജുവേറ്റ് ബിസിനസ് എക്സ്പോ യൂണിവേഴ്സിറ്റി സംരംഭകരെ നിക്ഷേപകരും ആക്സിലറേറ്ററുകളുമായി ബന്ധിപ്പിച്ച് അവരുടെ ആശയങ്ങൾ വിപണിയിൽ എത്തിക്കാൻ സഹായിക്കുന്ന ഒരു പ്രദർശന പരിപാടിയുമാണ്.
എണ്ണയില്‍ നിന്നുള്ള വരുമാനത്തിന് അപ്പുറത്ത് യു എ ഇ സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കാനുള്ള ദീർഘകാല പദ്ധതിയുടെ പദ്ധതിയുടെ ഭാഗവുമാണ് പുതിയ നീക്കം. നോൺ-ഓയിൽ ജി ഡി പിയുടെ 63%-ലധികം സംഭാവന ചെയ്യുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങളെയും (SMEs) സ്റ്റാർട്ടപ്പുകളെയാണ് പുതിയ പദ്ധതി പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത്. എമിറാത്തികളായ യുവാക്കള്‍ക്ക് മാത്രമാണ് പദ്ധതിയുടെ ഭാഗമാകാന്‍ കഴിയുകയെങ്കിലും അവർ തുടങ്ങുന്ന സംരഭങ്ങളിലൂടെ ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള പ്രവാസികള്‍ക്കും ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications