Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്ര പണമുണ്ടോ? എന്നാല്‍ ഇനി ആർക്കും യുഎഇ ഗോള്‍ഡന്‍ വിസ: വ്യാപാര ലൈസന്‍സും പ്രോപ്പർട്ടിയും വേണ്ട

ഗോള്‍ഡന്‍ വിസ സ്വന്തമാക്കാനായി ഇന്ത്യന്‍ പൗരന്മാർക്ക്ക്കും കൂടുതല്‍ ലളിതമായ അവസരം വാഗ്ധാനം ചെയ്ത് യു എ ഇ. പരമ്പരാഗത നിക്ഷേപ അടിസ്ഥാനത്തിലുള്ള റെസിഡൻസി മോഡലിൽ നിന്ന് വ്യത്യസ്തമായി നോമിനേഷൻ അടിസ്ഥാനത്തിലുള്ള ഗോൾഡൻ വിസ പദ്ധതിയാണ് യു എ ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു നിശ്ചിത തുക ഒറ്റത്തവണ അടച്ചാല്‍ ഇന്ത്യക്കാർക്ക് ഇനി മുതല്‍ യു എ ഇയില്‍ ആജീവനാന്ത റെസിഡൻസി വിസ ലഭിക്കും എന്നുള്ളതാണ് പദ്ധതിയുടെ ഏറ്റവും ആകർഷകമായ ഘടകം.

നേരത്തെ, ഗോൾഡൻ വിസ ലഭിക്കാൻ ഇന്ത്യൻ പൗരന്മാർ കുറഞ്ഞത് 20 ലക്ഷം ദിർഹം (ഏകദേശം 4.66 കോടി രൂപ) മൂല്യമുള്ള റിയൽ എസ്റ്റേറ്റിലോ ബിസിനസ്സിലോ നിക്ഷേപം നടത്തേണ്ടതുണ്ടായിരുന്നു. എന്നാൽ, പുതിയ നോമിനേഷൻ അടിസ്ഥാനത്തിലുള്ള ഗോൾഡൻ വിസ പദ്ധതി പ്രകാരം ഇത്ര ഭാരിച്ച തുക ഇല്ലാതെയും യു എ ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കാം.

dubai-

പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ അർഹരായ ഇന്ത്യൻ പൗരന്മാർക്ക് 23.3 ലക്ഷം രൂപയുടെ ഒറ്റത്തവണ ഫീസ് അടച്ച്, പ്രോപ്പർട്ടിയോ ബിസിനസ്സോ നിക്ഷേപിക്കാതെ തന്നെ യു എ ഇയിൽ ആജീവനാന്ത റെസിഡൻസി നേടാന്‍ സാധിക്കും. ഇതിലൂടെ ഐടി, ഹെൽത്ത്‌കെയർ, അക്കാദമിക് രംഗങ്ങളിലെ മിഡിൽ ക്ലാസ് പ്രൊഫഷണലുകൾക്ക് ഗോള്‍ഡന്‍ വിസ സ്വന്തമാക്കുന്നതിനുള്ള വലിയ അവസരമാണ് യു എ ഇ തുറന്നുകൊടുക്കുന്നത്.

നോമിനേഷൻ അടിസ്ഥാനത്തിലുള്ള ഗോൾഡൻ വിസയ്ക്ക് പ്രൊഫഷണൽ പശ്ചാത്തലം, സാമൂഹിക സംഭാവനകൾ, അല്ലെങ്കിൽ യുഎഇയുടെ സാംസ്കാരിക, വ്യാപാര, ശാസ്ത്ര, സ്റ്റാർട്ടപ്പ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ സാധ്യതകൾ എന്നിവയെ അടിസ്ഥാനമാക്കി നോമിനേറ്റ് ചെയ്യപ്പെടാം.

ആനുകൂല്യങ്ങൾ

  • ആജീവനാന്ത റെസിഡൻസി: വിസ പുതുക്കേണ്ട ആവശ്യമില്ല.
  • കുടുംബത്തിനും: ഭാര്യ/ഭർത്താവ്, കുട്ടികൾ, ഗാർഹിക ജോലിക്കാർ എന്നിവരെ സ്പോൺസർ ചെയ്യാം.
  • തൊഴിൽ, പഠന സ്വാതന്ത്ര്യം: യുഎഇയിൽ ജോലി ചെയ്യാനോ പഠിക്കാനോ യാതൊരു നിയന്ത്രണവും ഇല്ല.
  • പ്രാദേശിക സ്പോൺസർ ആവശ്യമില്ല: ഒരു എമിറാത്തി സ്പോൺസറില്ലാതെ സ്വതന്ത്രമായി അപേക്ഷിക്കാം.
  • ബിസിനസ് അവസരങ്ങൾ: പ്രാദേശിക ഉടമസ്ഥത നിയന്ത്രണങ്ങളില്ലാതെ സ്വന്തം ബിസിനസ് ആരംഭിക്കാം അല്ലെങ്കിൽ തുടരാം.

അപേക്ഷാ പ്രക്രിയ

നോമിനേഷൻ അടിസ്ഥാനത്തിലുള്ള ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാൻ, ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള വൺ വാസ്കോ സെന്ററുകൾ, റയാദ് ഗ്രൂപ്പിന്റെ രജിസ്റ്റർ ചെയ്ത ഓഫീസുകൾ, അല്ലെങ്കിൽ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിൽ നോമിനേഷൻ അധിഷ്ഠിത ഗോൾഡൻ വിസയുടെ പ്രാരംഭ രൂപം പരീക്ഷിക്കുന്നതിനായി റായാദ് ഗ്രൂപ്പ് എന്ന കൺസൾട്ടൻസിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കള്ളപ്പണ ഇടപാട്, ക്രിമിനൽ പശ്ചാത്തല വെരിഫിക്കേഷൻ, സോഷ്യൽ മീഡിയ സ്ക്രീനിംഗ് എന്നിവയ്ക്ക് ശേഷമായിരിക്കും വിസ അനുവദിക്കുക. വിസ അനുവദിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം യുഎഇ ഗവൺമെന്റ് അധികാരികളാണ് എടുക്കുക.

അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ

  • പാസ്‌പോർട്ടിന്റെ പകർപ്പ്: ആറ് മാസത്തിൽ കുറയാത്ത സാധുതയുള്ള പാസ്‌പോർട്ടിന്റെ വ്യക്തമായ പകർപ്പ്.
  • ഫോട്ടോ: യുഎഇ ഫോട്ടോ മാർഗനിർദേശങ്ങൾ പാലിക്കുന്ന, സമീപകാല പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ.
  • ബാങ്ക് സ്റ്റേറ്റ്മെന്റുകൾ: ഫണ്ടിന്റെ ഉറവിടവും കുറഞ്ഞ വരുമാനത്തിന്റെ തെളിവോ ഉൾപ്പെടുത്തി ധനകാര്യ രേഖകൾ.
  • ക്ലിയറൻസ് സർട്ടിഫിക്കറ്റ്: യുഎഇയിൽ നിന്നോ ഉത്ഭവ രാജ്യത്ത് നിന്നോ ഉള്ള പോലീസ് റിപ്പോർട്ട്.

ഇന്ത്യക്കാർ യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ്. 3.5 ദശലക്ഷത്തിലധികം ഇന്ത്യക്കാർ യു എ ഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 2022-ൽ ഒപ്പുവെച്ച കോംപ്രിഹെൻസിവ് ഇക്കണോമിക് പാർട്ണർഷിപ്പ് അഗ്രിമെന്റിന്റെ (CEPA) പശ്ചാത്തലത്തിൽ കൂടിയാണ് യുഎഇ-ഇന്ത്യ ബന്ധം ശക്തമാകുന്നതിനായുള്ള ഈ നടപടികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+