ഖത്തറല്ല, സൗദി അറേബ്യ വിചാരിച്ചാലും ഈ രംഗത്ത് യുഎഇയെ മറികടക്കാനാവില്ല: ദുബായ് തന്നെ കേന്ദ്രബിന്ദു
പശ്ചിമേഷ്യയിലെ വിനോദ സഞ്ചാര രംഗത്ത് എതിരാളികളില്ലാത്ത മുന്നേറ്റവുമായി യു എ ഇ. സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, ജോർദാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ഇസ്രായേൽ, ലെബനൻ, സിറിയ തുടങ്ങിയ അയല്‍ രാജ്യങ്ങളെയെല്ലാം അവിശ്വസനീയമാംവിധം പിന്നിലാക്കിയാണ് ടൂറിസം മേഖലയിലെ യു എ ഇയുടെ കുതിപ്പ്. മേല്‍പ്പറഞ്ഞ മറ്റ് പല രാജ്യങ്ങളേക്കാളും പ്രകൃതി സൗന്ദര്യമോ സമ്പന്നമായ ചരിത്രമോ സാംസ്കാരിക പാരമ്പര്യമോ ഇല്ലാതിരിനിന്നിട്ടും യു എ ഇയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നു എന്നതാണ് ശ്രദ്ധേയം.
മികച്ച ഇൻഫ്രാസ്ട്രക്ചർ, സമാനതകളില്ലാത്ത ആഗോള കണക്റ്റിവിറ്റി, എല്ലാത്തരം യാത്രക്കാർക്കും അനുയോജ്യമായ വിനോദ കേന്ദ്രങ്ങള്‍ എന്നിവയാണ് യു എ ഇ ടൂറിസത്തിന്റെ മുഖമുദ്ര. ദുബായിൽ, ബുർജ് ഖലീഫ പോലെയുള്ള അംബരചുംബികളോടൊപ്പം തന്നെ പാരമ്പര്യ തനിമ വിളിച്ചോതുന്ന നിരവധി സൂക്കുകളും (മാർക്കറ്റ്) വിനോദ സഞ്ചാരികളുടെ മനം കവരുന്നു.

ലൂവ്രെ അബുദാബി, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് എന്നിവയെല്ലാം പൈതൃക ടൂറിസം ആകർഷിക്കാന്‍ എത്തുന്നവർക്കായി അബുദാബി കരുതിവെച്ച് ഇടങ്ങളാകുന്നു. റാസല്‍ ഖൈമയിലേക്കാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങള്‍ക്കൊപ്പം ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദങ്ങളിലും ഏർപ്പെടാന്‍ സാധിക്കും.
പരിഷ്കരിക്കപ്പെട്ട വിസ നയങ്ങൾ, സുരക്ഷ, അത്യാധുനിക വിമാനത്താവളങ്ങൾ എന്നിവയോടൊപ്പം തന്നെ ഏത് സമയം എത്തിയാലും വിനോദത്തിലേർപ്പെടാനുള്ള സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം യു എ ഇ ഭരണകൂടം വിനോദ സഞ്ചാരികള്‍ക്കായി വാഗ്ധാനം ചെയ്യുന്നു. യു എ യില്‍ തന്നെ ദുബായിലേക്കാണ് വിദേശീയർ പ്രധാനമായും എത്തുന്നത്. 2024 ജനുവരി മുതൽ ഒക്ടോബർ വരെ പതിനഞ്ച് ദശലക്ഷം അന്തർദേശീയ സന്ദർശകരാണ് ദുബായില്‍ മാത്രം എത്തിയത്. 2023-ൽ ഇതേ കാലയളവിൽ പതിനാലു മില്യണ്‍ ആളുകളായിരുന്നു എമിറേറ്റ്സിലേക്ക് എത്തിയത്.
ദുബായ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദർശകരെത്തുന്നത് അബുദാബിയിലേക്കാണ്. സാംസ്കാരികവും ആഡംബരവുമായ ഒരു കേന്ദ്രമെന്ന നിലയിൽ തനതായ വ്യക്തിത്വം രൂപപ്പെടുത്താനും എമിറേറ്റിന് കഴിഞ്ഞു. 2024 ഒക്ടോബറോടെ എമിറേറ്റിലെ ഹോട്ടൽ അതിഥികളെ എണ്ണം 4.8 ദശലക്ഷമായി. ഇക്കാലയളവില്‍ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തില്‍ 26% വർദ്ധനവാണ് രേഖപ്പെടുത്തിയത്.
റാസൽഖൈമയെ സംബന്ധിച്ച് 2023 ല്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ എമിറേറ്റ്സ് ഒറ്റരാത്രികൊണ്ട് 1.22 മില്യൺ സഞ്ചാരികളെ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ 24% വർധനവുണ്ടായി. പർവതങ്ങൾ, ബീച്ചുകൾ എന്നിവയോടൊപ്പം തന്നെ സാഹസിക വിനോദത്തിനും പേരുകേട്ട എമിറേറ്റ് പ്രകൃതിസ്നേഹികളുടെ ഒരു സങ്കേതമാണ്.












Click it and Unblock the Notifications