യുഎഇ മാത്രമല്ല, ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലുള്ള 5 രാജ്യങ്ങള്‍ ഇതാണ്; ടൂര്‍ പോകാന്‍ ലാഭം ഇവിടെ
ദുബായ്: പ്രധാനമായും രണ്ട് ആവശ്യങ്ങള്‍ക്കാണ് ഇന്ത്യക്കാര്‍ വിദേശത്ത് പോകുന്നത്. ജോലിക്ക് വേണ്ടിയും വിനോദ യാത്രയ്ക്ക് വേണ്ടിയും. പഠനത്തിനും സ്ഥിര താമസത്തിനുമൊക്കെ പോകുന്നവരുണ്ടെങ്കിലും ജോലിയാണ് പ്രധാനം. ലക്ഷക്കണക്കിന് ആളുകളാണ് സമീപ കാലത്ത് കാനഡയിലേക്കും അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറുന്നത്.
എങ്കിലും കൂടുതല്‍ പ്രവാസികളുള്ള രാജ്യം യുഎഇ തന്നെയാണ്. യൂറോപ്പ് പോലെ നികുതി ഭാരം ഇവിടെ ഇല്ല എന്നതാണ് ഗള്‍ഫ് മേഖലയെ ആകര്‍ഷകമാക്കുന്ന ഒരു ഘടകം. യാത്രയ്ക്കും ബിസിനസിനും എളുപ്പം ജിസിസി രാജ്യങ്ങളാണ് എന്നത് മറ്റൊരു ഘടകം. ജോലിക്ക് പോകുന്നത് കൂടുതല്‍ പണം കിട്ടുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍, കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്ഥലമാണ് ടൂര്‍ പോകുന്നവര്‍ തിരഞ്ഞെടുക്കുക. ഈ രണ്ടുതരം രാജ്യങ്ങളെ കുറിച്ചും വിശദമാക്കാം...

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യം യുഎഇയാണെന്ന് നേരത്തെ പറഞ്ഞല്ലോ. 35.54 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. കൂടുതല്‍ മലയാളികളാണ് താനും. യുഎഇയെ കൊണ്ട് കേരളം മെച്ചപ്പെട്ടു എന്നതും യുഎഇയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്താന്‍ സഹായിച്ചവരില്‍ കൂടുതലും ഇന്ത്യക്കാരാണ് എന്നതും ശരിയാണ്.
കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ വിദേശ രാജ്യം സൗദി അറേബ്യയാണ്. 22.19 ലക്ഷം ഇന്ത്യക്കാരാണ് ഈ അറബ് നാട്ടിലുള്ളത്. മൂന്നാം സ്ഥാനത്ത് കുവൈത്ത് ആണ്. 8.29 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ ജോലി ചെയ്യുന്നു. ഈ രണ്ട് രാജ്യങ്ങളും വിദേശികളെ കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ ജോലി നഷ്ടമാകുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാകും എന്നത് സ്വാഭാവികം.
എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഖത്തര്‍ ആണ് കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളുള്ള നാലാമത്തെ രാജ്യം. ഒമാനില്‍ 5.30 ലക്ഷത്തോളം ഇന്ത്യക്കാരാണുള്ളത്. അതായത്, ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ആദ്യ അഞ്ച് രാജ്യങ്ങളും ജിസിസി മേഖലയിലാണ്. അതുകൊണ്ടുതന്നെയാണ് മലയാളികളുടെ പോറ്റുമ്മയാണ് ഗള്‍ഫ് എന്ന് പറയാന്‍ കാരണം.
കീശ കാലിയാകാതെ ഇന്ത്യക്കാര്‍ക്ക് ടൂര്‍ പോകാന്‍ പറ്റുന്ന 7 രാജ്യങ്ങള്‍
ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സി ഉപയോഗിക്കുന്ന രാജ്യങ്ങള്‍ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം കുറച്ച് പണം മുടക്കി യാത്ര ആസ്വദിക്കാന്‍ ഇതുവഴി സാധിക്കും. അതുകൊണ്ടുതന്നെ ബജറ്റ് സൗഹൃദമായ ഏഴ് രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. വിയറ്റ്‌നാം ആണ് ഇതിലൊന്ന്. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 299 വിയറ്റ്‌നാമീസ് ദോങ് കിട്ടും.
മറ്റൊരു രാജ്യം ഇന്തോനേഷ്യയാണ്. ഒരു രൂപയ്ക്ക് 185 ഇന്തോനേഷ്യന്‍ റുപിയ ലഭിക്കും. ഒട്ടേറെ ദ്വീപുകളും ക്ഷേത്രങ്ങളുമെല്ലാമുള്ള രാജ്യമാണിത്. ഹിമാലയന്‍ താഴ്‌വാരത്തെ അയല്‍രാജ്യമായ നേപ്പാളിലേക്കുള്ള യാത്രയും ഇന്ത്യക്കാര്‍ക്ക് ബജറ്റ് സൗഹൃദമാണ്. കാരണം. ഒരു രൂപയ്ക്ക് 1.6 നേപ്പാളി രൂപ എന്നതാണ് മൂല്യം.
ദക്ഷിണ കൊറിയയിലേക്കുള്ള യാത്രയ്ക്കും അത്ര ചെലവില്ല. കാരണം ഒരു ഇന്ത്യന്‍ രൂപയ്ക്ക് 16 ദക്ഷിണ കൊറിയന്‍ വണ്‍ ലഭിക്കും. ലാവോസിലേക്കുള്ള യാത്രയും നേട്ടമാണ്. ഒരു രൂപയ്ക്ക് 120 ലാവോ കിപ് കിട്ടും. കംബോഡിയന്‍ കറന്‍സിയും ഇന്ത്യന്‍ രൂപയും തമ്മിലുള്ള മൂല്യം 50:1 എന്നതാണ്. ഹംഗറിയിലെ കറന്‍സിയും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വ്യത്യാസം 4.20:1 എന്നതാണ്.












Click it and Unblock the Notifications