Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ, ഖത്തര്‍, യുഎഇ; സ്ഥിരം അമേരിക്കന്‍ താവളം ഇല്ലാത്തത് ഒരു ജിസിസി രാജ്യത്ത് മാത്രം

ദുബായ്: ഖത്തറില്‍ അമേരിക്കന്‍ സൈനികര്‍ തമ്പടിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷമായി. മേഖലയുടെ സുരക്ഷയുടെ പേരിലാണ് അമേരിക്കന്‍ സൈനികര്‍ ജിസിസി രാജ്യങ്ങളിലെത്തിയത്. പശ്ചിമേഷ്യയില്‍ 19 ഇടങ്ങളില്‍ അമേരിക്കക്ക് സൈനിക താവളങ്ങളുണ്ട്. അഞ്ച് ജിസിസി രാജ്യങ്ങളില്‍ സ്ഥിരം താവളങ്ങളുമുണ്ട്. ഇതെല്ലാമുണ്ടായിട്ടും എന്തുകൊണ്ട് ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണം തടയാന്‍ സാധിച്ചില്ല എന്ന ചോദ്യം ജിസിസിയില്‍ വ്യാപകമാണ്.

ഖത്തറില്‍ ആക്രമണം നടന്ന പിന്നാലെയാണ് സൗദി അറേബ്യ പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. സൗദിയെ ആര് ആക്രമിച്ചാലും പാകിസ്താന് ഇടപെടാന്‍ സാധിക്കുന്നതാണ് പുതിയ കരാര്‍. അതായത്, ജിസിസി മേഖലയിലേക്ക് പുതിയ സൈനിക ശക്തി കടന്നുവന്നിരിക്കുകയാണ്. കൂടുതല്‍ രാജ്യങ്ങള്‍ പാകിസ്താന്റെ സഹായം തേടുമെന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്.

us army base in gcc-

1981ലാണ് ഗള്‍ഫ് സഹകരണ സമിതി (ജിസിസി) രൂപീകൃതമായത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളുടേതാണ് സഖ്യം. സൈനിക കാര്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നത് സൗദി അറേബ്യയാണ്. പിന്നെ യുഎഇയും. സൈനിക ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഏഴാണ്.

യുഎസ് സ്ഥിരം സേനാ താവളങ്ങള്‍ ഇവിടെ

പശ്ചിമേഷ്യയില്‍ അമേരിക്കക്ക് 19 സൈനിക താവളങ്ങളാണുള്ളത്. 50000ത്തോളം സൈനികരും. സ്ഥിരമായ താവളങ്ങളും താല്‍ക്കാലിക താവളങ്ങളും ഇതില്‍പ്പെടും. സ്ഥിരം താവളങ്ങള്‍ എട്ട് രാജ്യങ്ങളിലാണുള്ളത്. ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നീ ജിസിസി രാജ്യങ്ങളിലും ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലുമാണ് സ്ഥിരം താവളങ്ങള്‍. ഒമാനില്‍ സ്ഥിരം താവളമില്ല എന്നതും എടുത്തു പറയണം.

അമേരിക്കക്ക് വേണ്ടി 1996ലാണ് ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളം ഒരുക്കിയത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സേനാ താവളമാണിത്. 60 ഏക്കറിലുള്ള ഈ താവളത്തില്‍ 100 യുദ്ധവിമാനങ്ങളും ഡ്രോണുകളും സജ്ജമാണ്. 10000ത്തില്‍ അധികം യുഎസ് സൈനികരുമുണ്ട്. മേഖലയിലെ മൊത്തം ഓപറേഷന്‍ അമേരിക്കന്‍ സൈനികര്‍ നടത്തുന്നത് ഇവിടെ ഇരുന്നാണ്.

ഇസ്രായേലിന് അടുത്തുള്ളത് കുവൈത്ത്

എന്നിട്ടും എന്തുകൊണ്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം തടയാന്‍ സാധിച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്. ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്ന് ദോഹയിലേക്ക് 1800 കിലോമീറ്റര്‍ ദൂരമുണ്ട്. സൗദിയിലെ റിയാദിലേക്ക് 1400 കിലോമീറ്ററും കുവൈത്ത് സിറ്റിയിലേക്ക് 1300 കിലോമീറ്ററും ദൂരമേയുള്ളൂ. ഒമാനിലെ മസ്‌ക്കത്തിലേക്കാണ് ടെല്‍ അവീവില്‍ നിന്ന് കൂടുതല്‍ ദൂരം. 2500 കിലോമീറ്റര്‍. അബുദാബിയിലേക്ക് 2100 കലോമീറ്ററാണുള്ളത്. മനാമയിലേക്ക് 1670 കിലോമീറ്ററും.

മാത്രമല്ല, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ചൈന, സ്വിറ്റ്‌സര്‍ലാന്റ്, സ്വീഡന്‍, ദക്ഷിണ കൊറിയ, റഷ്യ, ബ്രിട്ടന്‍, നോര്‍വെ എന്നീ രാജ്യങ്ങളുടെ മിസൈല്‍ പ്രതിരോോധ സംവിധാനങ്ങളും വ്യോമ സുരക്ഷയും ജിസിസി രാജ്യങ്ങളിലുണ്ട്. യുഎഇക്ക് ഇസ്രായേലിന്റെ പ്രതിരോധ സംവിധാനവുമുണ്ട്. ഇതെല്ലാമുണ്ടായിട്ടും ഖത്തറില്‍ ആക്രമണം നടന്നതോടെയാണ് മറ്റൊരു സൈനിക ശക്തിയുടെ ആവശ്യം ജിസിസി ചര്‍ച്ച ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+