യുഎഇ കൊടുത്ത പണി ഏറ്റു; നമ്മള്‍ സുഹൃത്തുക്കള്‍, ഒന്നിച്ചിരിക്കണം എന്ന് ഇറാന്‍ പ്രസിഡന്റ്

തെഹ്‌റാന്‍: അയല്‍രാജ്യങ്ങളോടുള്ള നിലപാടില്‍ മയംവരുത്തി ഇറാന്‍. സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് താല്‍പ്പര്യം എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. എല്ലാവരും ഒന്നിച്ചിരുന്ന് ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഒരു രാജ്യവും മറ്റൊന്നിന് മുകളില്‍ അല്ലെന്നും ഔദ്യോഗിക ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. യുഎഇ ഇറാനെതിരെ നടപടി ശക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് ഈ പ്രതികരണം.

ഇറാന്‍ ഒതുങ്ങില്ല; വമ്പന്‍ എണ്ണക്കരാറുമായി അമേരിക്ക, വെനസ്വേലയെ തൂക്കി, ഡോളര്‍ ഒഴിവാക്കാന്‍ മുജ്തബ
ഇറാന്‍ ഒതുങ്ങില്ല; വമ്പന്‍ എണ്ണക്കരാറുമായി അമേരിക്ക, വെനസ്വേലയെ തൂക്കി, ഡോളര്‍ ഒഴിവാക്കാന്‍ മുജ്തബ

സൗദി അറേബ്യയും യുഎഇയും പാകിസ്താനും അഫ്ഗാനിസ്താനുമെല്ലാം തങ്ങളുടെ സഹോദരങ്ങളാണ്. തുര്‍ക്കി, ഖത്തര്‍, ഒമാന്‍, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സഹകരിക്കാന്‍ ഇറാന്‍ തയ്യാറാണ്. അയല്‍രാജ്യങ്ങളുമായി ഒന്നിച്ചുപോകാന്‍ സാധിക്കുന്ന കാര്യങ്ങളില്‍ ചര്‍ച്ച വേണ്ടതുണ്ട്. എന്നാല്‍ അമേരിക്കയുമായി വിട്ടുവീഴ്ചയില്ലെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.

uae saudi arabia all friends says iran

ഇസ്ലാമാബാദില്‍ തയ്യാറാക്കിയ കരാറിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കാന്‍ തയ്യാറായാല്‍ ഇറാന്‍ ഹോര്‍മുസ് കടല്‍പാത തുറക്കും. ഇറാനെതിരായ ഉപരോധം അമേരിക്ക നീക്കണം, ഇറാന്റെ തടഞ്ഞുവച്ച പണം വിട്ടുതരണം, ധാരണയുണ്ടാക്കിയ മറ്റു വിഷയങ്ങളിലും അമേരിക്ക അനുകൂല നിലപാട് സ്വീകരിക്കണം, അങ്ങനെ ആണെങ്കില്‍ ഹോര്‍മുസ് തുറക്കുമെന്നും മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.

സ്വര്‍ണം ഇടിഞ്ഞുവീണു; ഇന്ന് വന്‍ വിലക്കുറവ്, ആഭരണം വാങ്ങുന്നുണ്ടോ? പവന്‍ വില അറിയാം
സ്വര്‍ണം ഇടിഞ്ഞുവീണു; ഇന്ന് വന്‍ വിലക്കുറവ്, ആഭരണം വാങ്ങുന്നുണ്ടോ? പവന്‍ വില അറിയാം

ഹോര്‍മുസ് വിഷയത്തില്‍ ഒമാനുമായി നടക്കുന്ന ചര്‍ച്ചകളിലെ പുരോഗതി അദ്ദേഹം പങ്കുവച്ചു. ഹോര്‍മുസില്‍ സഹകരിച്ച് നീങ്ങാനാണ് ഒമാനുമായുള്ള ധാരണ. അമേരിക്ക കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്നതിന് അനുസരിച്ചാകും ഹോര്‍മുസ് പാത തുറക്കുന്ന കാര്യം തീരുമാനിക്കുക. ഇടക്കാല കരാറുണ്ടാക്കിയ ദിവസങ്ങളില്‍ ഇറാന്‍ 90 ദശലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്തുവെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

നിലവില്‍ ഇറാന്‍ നേരിടുന്ന പ്രതിസന്ധികളും പ്രസിഡന്റ് തുറന്നുപറഞ്ഞു. അമേരിക്കന്‍ ഉപരോധവും ഹോര്‍മുസിലെ നിയന്ത്രണവും കാരണമായി ഇറാന്റെ വ്യാപാരത്തില്‍ 35 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് പെസഷ്‌കിയാന്‍ സമ്മതിച്ചു. സാമ്പത്തിക വെല്ലുവിളികള്‍ ഇറാന്‍ മറികടക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. ഇറാന്‍ ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ വൈദ്യുത പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അമേരിക്കയുടെ ആക്രമണത്തില്‍ വൈദ്യുതി കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞതും തിരിച്ചടിയായി. വൈദ്യുതി ഉപയോഗം കാര്യക്ഷമമാക്കി വെല്ലുവിളി മറികടക്കണം. എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല ബന്ധം തുടരും. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

യുഡിഎഫിനെ വെട്ടിലാക്കി പിവി അന്‍വര്‍; വോട്ട് ചോര്‍ന്നത് ഇവിടെ, വിതരണം ചെയ്യാത്ത നോട്ടീസുകള്‍
യുഡിഎഫിനെ വെട്ടിലാക്കി പിവി അന്‍വര്‍; വോട്ട് ചോര്‍ന്നത് ഇവിടെ, വിതരണം ചെയ്യാത്ത നോട്ടീസുകള്‍

അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ പറഞ്ഞു. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ പരാജയപ്പെടുത്തും. ഡോളറിനെ ആശ്രയിക്കുന്നത് ഘട്ടങ്ങളായി കുറയ്ക്കും. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇറാന്‍ എല്ലാ പ്രതിസന്ധിയും മറികടന്ന് മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+