ഫ്‌ളൈ ദുബായ് വിമാനത്തിലെ ആക്രമണം അട്ടിമറിയോ? പൈലറ്റിന്റെ വിവരം യുഎഇ നേരത്തെ കൈമാറി

ആക്രമണ ശ്രമം നടന്ന ഫ്‌ളൈ ദുബായ് വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ യുഎഇ ഇസ്രായേലിന് നേരത്തെ കൈമാറി എന്ന് റിപ്പോര്‍ട്ട്. വിമാനത്തിലുള്ള മുഴുവന്‍ വ്യക്തികളുടെയും പേര്, രാജ്യം എന്നിവ ഉള്‍പ്പെടെയുള്ള വിവരം കൈമാറിയിരുന്നു. ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാര്‍ ഇസ്രായേലിലേക്കുള്ള വിമാനത്തില്‍ ജോലിക്കാരായി ഉണ്ടാകരുത് എന്നാണ് ചട്ടം. ഈ ചട്ടം പ്രത്യക്ഷത്തില്‍ ലംഘിക്കപ്പെട്ടു.

പൈലറ്റിനെ ആക്രമിച്ച സഹപൈലറ്റ് ഒമാന്‍ പൗരനാണ് എന്നാണ് ഇതുവരെയുള്ള വിവരം. ഇസ്രായേലിലേക്ക് പോകുന്ന ഫ്‌ളൈ ദുബായ് വിമാനത്തില്‍ ഇയാള്‍ എങ്ങനെ കയറി എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചു എന്നാണ് അന്വേഷണം തുടരുന്ന വേളയില്‍ മനസിലാകുന്നത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ നടന്നത് ഭീകരാക്രമണമാണ് എന്ന് യുഎഇ സ്ഥിരീകരിച്ചിട്ടുണ്ട്.

uae shared flight deatils to israel

182 പേരുമായി ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്രാ മധ്യേയായിരുന്നു ആക്രമണ ശ്രമം. ഇന്ത്യക്കാരനായ പൈലറ്റിന്റെ അവസരോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വിമാനം പുറപ്പെടുന്നതിന് മുമ്പുതന്നെ യുഎഇ ഉദ്യോഗസ്ഥര്‍ ഇസ്രായേലിന് നല്‍കിയിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് യാതൊരു തടസവും ഉന്നയിക്കപ്പെട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷയുള്ള ഏജന്‍സിയാണ് ഷിന്‍ബെത്ത്. വിമാന യാത്രക്കാരുടെ പട്ടിക പരിശോധിച്ച് സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഗതാഗത മന്ത്രാലയത്തിനാണ് എന്നാണ് ഷിന്‍ബെത്ത് വാദിക്കുന്നത്. എന്നാല്‍ വിമാന സുരക്ഷ പൂര്‍ണമായും സുരക്ഷാ ഏജന്‍സികളുടെ ചുമതലയാണെന്നും മന്ത്രാലയത്തിന് ഇടപെടാനാകില്ലെന്നും ഗതാഗത മന്ത്രി മിരി റജീവ് പറയുന്നു. ഗതാഗത മന്ത്രാലയത്തിന് യാത്രക്കാരുടെ പട്ടിക കൈമറുകയോ ജാഗ്രതാ നിര്‍ദേശം ലഭിക്കുകയോ ചെയ്തില്ലെന്നും മന്ത്രി പറഞ്ഞു.

ഫ്‌ളൈ ദുബായ് വിമാന യാത്രയില്‍ യുഎഇ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ടെന്നാണ് മനസിലാകുന്നത്. എന്നാല്‍ ഇസ്രായേലിലെ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി. മാത്രമല്ല, ഫ്‌ളൈ ദുബായ് വിമാനത്തിന്റെ അധികൃതരിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിമാനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണ്. ഇങ്ങനെയുള്ള വ്യക്തിക്ക് എങ്ങനെ ഫ്‌ളൈദുബായ് ജോലി കൊടുത്തു എന്നതാണ് ചോദ്യം.

ജോലി തേടി വരുന്നവര്‍ മുമ്പ് ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുക എന്നും അവരുടെ നിലപാടുകളും നയങ്ങളും പരിശോധിക്കാറില്ലെന്നും ഫ്‌ളൈ ദുബായ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലെ സംഭവം ഇസ്രായേലില്‍ ചൂടേറിയ ചര്‍ച്ചയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേളയിലാണ് ഇതെല്ലാം എന്നതാണ് എടുത്തു പറയേണ്ടത്. 2023ലെ ഹമാസ് ആക്രമണത്തെ കുറിച്ചുള്ള സൂചന യുഎഇ മുന്‍കൂട്ടി ഇസ്രായേലിന് കൈമാറി എന്ന വിവരം അടുത്തിടെ വന്നിരുന്നു. എന്നാല്‍ ഇസ്രായേല്‍ ആക്രമണം തടയാന്‍ ശ്രമിച്ചില്ലെന്നായിരുന്നു വാര്‍ത്ത.

ഓസ്‌ട്രേലിയ, ബ്രിട്ടന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളും ഫ്‌ളൈ ദുബായ് വിമാനത്തിലെ സഹപൈലറ്റിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ 2015 മുതല്‍ രണ്ട് വര്‍ഷം ഓസ്‌ട്രേലിയയിലാണ് പഠിച്ചത്. പഠനം തുടരുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ല്‍ സ്റ്റുഡന്റ് വിസ റദ്ദാക്കുകയായിരുന്നു എന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊറോക്കോയുടെ ദേശീയ വിമാന കമ്പനിയില്‍ മൂന്ന് മാസത്തെ പരിശീലനം നേടിയിരുന്നു. ഇക്കാലത്തെ നീക്കങ്ങളാണ് മൊറോക്കോ അന്വേഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+