യുഎഇ പ്രവാസികള്‍ ശ്രദ്ധിക്കുക; നാല് കോണ്‍സുലര്‍ കേന്ദ്രങ്ങള്‍ അടച്ചു, ഇവിടെ സേവനം കിട്ടില്ല

യുഎഇയില്‍ നാല് കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇനി മുതല്‍ 12 കേന്ദ്രങ്ങളില്‍ മാത്രമാകും സേവനങ്ങള്‍ ലഭിക്കുക എന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അല്‍ ഹിന്ദിന് കരാര്‍ നല്‍കിയ ശേഷം 16 കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകള്‍ യുഎഇയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രവാസികള്‍ക്ക് ഇത് കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് കരുതിയത് എങ്കിലും നാലെണ്ണം പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.

ഒക്ടോബര്‍ 22 മുതല്‍ യുഎഇയില്‍ 12 കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്റുകളാണ് പ്രവര്‍ത്തിക്കുക. ഭരണപരമായ കാരണങ്ങളാണ് സേവനം നിര്‍ത്തുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. മുസാഫ, അല്‍റീം, ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്-1, ഷാര്‍ജ അല്‍ മജാസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച കേന്ദ്രങ്ങളാണ് നിര്‍ത്തിവെക്കുന്നത്.

UAE Shut Four Indian Consular Service center

അല്‍ ദന, അല്‍ഐന്‍, മദീനത്ത് സായിദ്, അല്‍ ദഫ്ര, ഗയാതി, ബുര്‍ ദുബായ്, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, കല്‍ബ, ഖോര്‍ഫുകാന്‍ എന്നിവിടങ്ങളില്‍ കോണ്‍സുലാര്‍ സെന്ററുകളുടെ സേവനം തുടരും. പാസ്‌പോര്‍ട്ട്, വിസ, അറസ്‌റ്റേഷന്‍ എന്നീ സേവനങ്ങളാണ് പ്രധാനമായും ഇവിടെ ലഭിക്കുക.

നിലവില്‍ പ്രവര്‍ത്തിക്കുന്ന 12 കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളും രാവിലെ എട്ട് മണിക്ക് തുറക്കും. വൈകീട്ട് ആറ് വരെയാണ് സേവനം ലഭിക്കുക. മുന്‍കൂട്ടി ബുക്ക് ചെയ്തു വേണം സെന്ററില്‍ എത്താന്‍. നിര്‍ദേശിക്കപ്പെട്ട സമയത്തിന് 15 മിനുട്ട് മുമ്പ് മാത്രമേ പ്രവേശനം സാധിക്കൂ. ബുര്‍ ദുബായ് സെന്ററില്‍ 45 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരക്കു കുറയ്ക്കാന്‍ ഇത് സഹായിക്കും.

അടിയന്തര സേവനം ആവശ്യമുള്ളവര്‍ക്ക് വേഗത്തില്‍ നടപടിയുണ്ടാകും. തത്കാല്‍ പാസ്‌പോര്‍ട്ട് സര്‍വീസ്, നവജാതശിശുവിന്റെ അപേക്ഷകള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍, 60 വയസ് കഴിഞ്ഞവരുടെ അപേക്ഷകള്‍ എന്നിവയ്ക്ക് ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ സേവനം ലഭ്യമാണ് എന്ന് എംബസി അറിയിച്ചു.

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് കഴിഞ്ഞ ജൂലൈ 1 മുതല്‍ പുതിയ നിരക്കാണ് ഈടാക്കുന്നത്. 2012ന് ശേഷം ആദ്യമായിട്ടാണ് ഫീസ് ഉയര്‍ത്തുന്നത്. 36 പേജുള്ള സാധാരണ പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് 450 ദിര്‍ഹമാണ് ചെലവ്. നേരത്തെ ഇത് 285 ദിര്‍ഹമായിരുന്നു. സര്‍ക്കാര്‍ ചുമത്തുന്ന ഫീസിന് പുറമെ 19 ദിര്‍ഹം അധികമായി ഫീസ് ഇനത്തില്‍ അല്‍ഹിന്ദ് ഈടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma