'ആ പ്രവാസിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വേണ്ടത്രെ!! 24 വര്‍ഷം ഗള്‍ഫില്‍ കുടുംബത്തിന് വേണ്ടി ജീവിച്ചു'
പ്രവാസികളുടെ ജീവിതം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞു വച്ചതാണ് എന്ന് പറയാറുണ്ട്. കുടുംബത്തിന്റെ മാന്യമായ ജീവിതത്തിന് വേണ്ടി എല്ലാം മാറ്റിവച്ച് വിദേശത്ത് കഴിയുന്നവനാണ് പ്രവാസി. വലിയ ശമ്പളമുള്ള ജോലി ചെയ്യുന്നവര്‍ ഇക്കൂട്ടത്തില്‍ തുലോം കുറവാണ്. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ് കൂടുതല്‍. അതുകൊണ്ടുതന്നെ വര്‍ഷങ്ങളോളം വിദേശത്ത് താമസിക്കേണ്ടി വരികയും ചെയ്യുന്നു.
ഒന്നിന് പിറകെ ഒന്നായി കുടുംബത്തിന് ആവശ്യങ്ങള്‍ വരുമ്പോള്‍ പ്രവാസിയുടെ അകലങ്ങളിലെ ജീവിതം നീളും. പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശേരി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഉള്ളുലയ്ക്കുന്നതാണ്. ഗള്‍ഫില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലുള്ള കുടുംബം വേണ്ടന്ന് പറഞ്ഞുവത്രെ. അതുകൊണ്ടുതന്നെ 9 ദിവസം ഏറ്റുവാങ്ങാന്‍ ആളില്ലാത്ത അവസ്ഥയായി.

അഷ്റഫ് താമരശേരി പങ്കുവച്ച കുറിപ്പ് വായിക്കാം: ഇക്കഴിഞ്ഞ ദിവസം കയറ്റിവിട്ട മൃതദേഹങ്ങളില്‍ ഒരു മൃതദേഹം മരിച്ചിട്ട് ഒമ്പത് ദിവസം കഴിഞ്ഞിട്ടാണ് കയറ്റി വിട്ടത് കാരണം നാട്ടില്‍ വീട്ടുകാര്‍ക്ക് വേണ്ടത്രേ, ബന്ധുക്കളില്‍ ചിലര്‍ പറയും കൊണ്ടുവരണ്ട വേറെ ചിലര്‍ പറയും കൊണ്ടുവരാന്‍, അങ്ങനെ സ്വന്തം കുടുംബക്കാരുടെ ഇടയിലുള്ള അനാദരവ് കാരണം ഈ മൃതദേഹം ഒമ്പത് ദിവസമായി ഏറ്റുവാങ്ങാന്‍ ആളില്ലാതെയുള്ള അവസ്ഥയായിരുന്നു.
എന്തിനാ മക്കളേ ഇങ്ങിനെയൊക്കെയുള്ള വാശിയും വെറുപ്പും വിദ്വേഷവും വയ്ക്കുന്നത്. നാളെ ഓരോരുത്തര്‍ക്കും ഈ ലോകം വിട്ട് പോകേണ്ടിവരും എന്ന് ഇടയ്ക്കിടെ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും ട്ടോ. ഇദ്ദേഹം നീണ്ട ഇരുപത്തിനാല് വര്‍ഷങ്ങളായി ഈ പ്രവാസലോകത്ത് സ്വന്തം ശരീരം പോലും നോക്കാതെ തന്റെ കുടുംബം നല്ലരീതിയില്‍ പോകണം, തന്റെ ബന്ധുക്കള്‍ സുഖമായിരിക്കണം എന്ന ഉദ്ദേശത്തോടെ കഠിനാധ്വാനം ചെയ്തു കുടുംബത്തെയും ബന്ധുക്കളെയും നന്നായി നോക്കി വന്നിരുന്ന വ്യക്തിയാണ്.
പെട്ടെന്നൊരു ഹൃദയാഘാതം മൂലം ഇവിടെ വച്ച് മരണപ്പെടുകയാണുണ്ടായത്. എന്നിട്ടോ വിവരം അറിഞ്ഞ കുടുംബക്കാര് പറയുകയാണ് ഇനി ആ മൃതദേഹം ഞങ്ങള്‍ക്ക് വേണ്ടപോലും. ഇനിയൊരിക്കലും അദ്ദേഹത്തിന്റെ കയ്യില്‍നിന്നും പണമോ മറ്റ് സൗകര്യങ്ങളോ ഒന്നുംതന്നെ കിട്ടില്ലല്ലോ. ഇതാണ് ഇന്നത്തെ ലോകം.
നമ്മള് പ്രവാസികള്‍ക്കുള്ള ഒരു കുഴപ്പം ഇതാണ്, താന്‍ സമയത്തിന് ഭക്ഷണം കഴിച്ചില്ലേലും തന്റെ കുടുംബം പട്ടിണിയാവരുത്, താന്‍ നല്ലൊരു വസ്ത്രം ധരിച്ചില്ലേലും തന്റെ മക്കള്‍ നന്നായിരിക്കണം, തന്റെ ബന്ധുക്കള്‍ നന്നായി ജീവിക്കണം അതിനുവേണ്ടി അവര്‍ക്കൊക്കെ തന്നെക്കൊണ്ടാകുംവിധം സാമ്പത്തിക സഹായം ചെയ്യണം ഇതൊക്കെയാണ് ഓരോ പ്രവാസികളും. എന്നിട്ടെന്താണ് അവസാനം നേടുന്നത്?. എല്ലാവരുമാലുള്ള അവഗണനകള്‍ മാത്രം.
എല്ലാം ഊറ്റികുടിച്ച് അവസാനം കരിമ്പിന്‍ചണ്ടി പോലാകുമ്പോ ദൂരെ വലിച്ചെറിയും ഇതല്ലേ പ്രവാസിയുടെ അവസ്ഥ. ഇനിയെങ്കിലും പ്രവാസികളും പ്രവാസികളുടെ കുടുംബവും മാറി ചിന്തിക്കേണ്ട സമയം വൈകിയിട്ടൊന്നുമില്ല. കാരുണ്യവാനായ നാഥന് നമുക്ക് നല്കിയ അനുഗ്രഹങ്ങളെ ഓര്‍ക്കുക നിന്ദിക്കരുത്. ഈ ക്ഷണികമാം ദുനിയാവില് നാളെ ആരൊക്കെ എന്തായിത്തീരുമെന്ന് ആര്‍ക്കാണ് പ്രവചിക്കാന്‍ കഴിയുക,,,?
അഷ്റഫ് താമരശ്ശേരി
-
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം









Click it and Unblock the Notifications