വന്‍ തിരിച്ചടി നേരിട്ട് ഇറാന്‍; എല്ലാ വിമാനങ്ങളും റദ്ദാക്കി യുഎഇ, മറ്റു രാജ്യങ്ങളും സര്‍വീസ് നിര്‍ത്തി

ഇറാനെതിരെ അമേരിക്ക വ്യോമ ഉപരോധം പ്രഖ്യാപിച്ചതോടെ പല രാജ്യങ്ങളും ഇറാന്റെ വിമാനങ്ങള്‍ വിലക്കി. ഇറാനില്‍ നിന്നുള്ള വിമാനങ്ങള്‍ യുഎഇ സസ്‌പെന്റ് ചെയ്തുവെന്നാണ് പുതിയ വിവരം. ജോര്‍ജിയയും അസര്‍ബൈജാനും ഇറാന്‍ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയ പിന്നാലെയാണ് യുഎഇയുടെ നടപടി. യുഎഇയിലേക്ക് പോകുന്ന എല്ലാ ഇറാന്‍ വിമാനങ്ങളും റദ്ദാക്കിയതായി ഇര്‍ന ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ വെട്ടിലായി. നിരവധി ഇറാന്‍ പൗരന്മാര്‍ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. ഇവിടെയുള്ള പല ബിസിനസുകാരും ഇറാന്‍ പൗരന്മാരാണ്. ഇറാന്‍ എയര്‍ടൂറിന്റെ വിമാനം വ്യാഴാഴ്ച രാവിലെയാണ് പുറപ്പെടേണ്ടിയിരുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പായിട്ടാണ് റദ്ദാക്കിയ അറിയിപ്പ് വന്നത്. നിരവധി യാത്രക്കാര്‍ ദുബായിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നു.

uae suspend iran flights

ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് അമേരിക്കയുടെ നീക്കം. വിദേശരാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധം തടയുകയാണ് പുതിയ ഉപരോധത്തിലൂടെ. നേരത്തെ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യോമ ഉപരോധം. ഇറാനുമായി പണമിടപാട് നടത്തുന്ന ബാങ്കുകള്‍ക്കെതിരെ യുഎഇ നടപടി സ്വീകരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വിമാന സര്‍വീസും യുഎഇ റദ്ദാക്കിയിരിക്കുന്നത്. രണ്ട് തീരുമാനങ്ങളും അമേരിക്കയുടെ ഉപരോധ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ്.

ഇറാനില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തുന്നത് ഇറാന്‍ എയറും മഹന്‍ എയറുമാണ്. ഈ വിമാനങ്ങള്‍ക്ക് ജോര്‍ജിയയും അസര്‍ബൈജാനും ഇന്നലെ മുതല്‍ വിലക്കേര്‍പ്പെടുത്തി. ഇറാഖ്, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇറാന്റെ വിമാനങ്ങളുടെ സര്‍വീസുകളെയും പുതിയ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചൈനയിലേക്കും റഷ്യയിലേക്കും ഇറാന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ജിസിസി ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് താക്കീതുമായി ഇറാന്‍ രംഗത്തുവന്നു. അമേരിക്കയുടെ ഉപരോധത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ സഹായം ചെയ്യരുതെന്നും ഉപരോധത്തിന് പിന്തുണ നല്‍കിയാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഒരു വിമാനത്താവളവും പ്രവര്‍ത്തിക്കില്ലെന്നും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹ്‌സിന്‍ റസാഇ വ്യക്തമാക്കി.

അമേരിക്കയുടെ വാക്കു കേട്ട് അയല്‍രാജ്യങ്ങള്‍ പ്രവര്‍ത്തിക്കരുത്. യുദ്ധ വ്യാപനം തടയാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. ഇറാന്റെ വിമാനങ്ങള്‍ തടഞ്ഞാല്‍ നിങ്ങളുടെ വിമാനങ്ങളും തടയുമെന്നും റസാഇ മുന്നറിയിപ്പ് നല്‍കി. ജിസിസി രാജ്യങ്ങളിലെ വിമാനത്താവങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ഇദ്ദേഹം സൂചിപ്പിക്കുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കക്കെതിരായ നീക്കം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു നീങ്ങുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കിയിട്ടുണ്ട്. നേരത്തെ അമേരിക്ക ആക്രമിച്ചപ്പോള്‍ ഇറാന്‍ തിരിച്ചടിച്ചത് ജിസിസി രാജ്യങ്ങളിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+