യുഎഇയില്‍ അധ്യാപക ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം, മികച്ച ശമ്പളം, അവധി, ഇംഗ്ലീഷ് അറിയണം
ദുബായ്: യുഎഇയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍. വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
അറബിക്, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, കിന്‍ഡര്‍ഗാര്‍ട്ടന്‍, ആര്‍ട്ട് വിദ്യാഭ്യാസം, ഫിസിക്കല്‍ എജ്യുക്കേഷന്‍ തുടങ്ങി വിവിധ വിഷയങ്ങളിലെ അധ്യാപക തസ്തികകളില്‍ ഒഴിവുണ്ട്. ഫിസിക്കല്‍ എജ്യുക്കേഷനില്‍ വനിതകള്‍ക്കാണ് അവസരം. സാങ്കേതിക പഠനം രംഗത്തും അധ്യാപകരുടെ ഒവിവുണ്ട്. കൂടാതെ ഡ്രാമ ടീച്ചര്‍ ഒഴിവുമുണ്ട്.

ഡ്രാമ അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആക്ടിങ്, ഡയറക്ടിങ്, തിയേറ്റര്‍, പെര്‍ഫോമിങ് ആര്‍ട്‌സ് എന്നീ രംഗത്ത് ബിരുദം ആവശ്യമാണ് എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അത് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കും ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം വേണം. രണ്ടു വര്‍ഷത്തെ അധ്യാപക പരിചയവും ആവശ്യമാണ്. വിശദ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്.
അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യണം, ഇക്കാര്യം പ്രത്യേകമായി പരിശോധിക്കും. രണ്ടു ഭാഷകളിലും എഴുതാനും സംസാരിക്കാനുമുള്ള കഴിവ് വേണം. കുറഞ്ഞത് 2.5 ശരാശരി ഗ്രേഡ് പോയന്റ്‌സ് ആവശ്യമാണ്. ഉയര്‍ന്ന പ്രായപരിധി 55 വയസാണ്. ചില തസ്തികകളിലേക്ക് ഇക്കാര്യത്തില്‍ മാറ്റമുണ്ട്. ഐഇഎല്‍ടിഎസ് ജനറല്‍ സ്‌കോര്‍ കുറഞ്ഞത് 6.5 ലഭിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ടത്...
നിയമനം ലഭിക്കുന്നവര്‍ ആദ്യ രണ്ട് വര്‍ഷത്തിനകം പ്രൊഷണല്‍ പ്രാക്ടീസ് ലൈസന്‍സ് നേടുന്നതിന് പ്രതിജ്ഞാ ബദ്ധരായിരിക്കണം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിക്രൂട്ടിങ് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തുവേണം അപേക്ഷ സമര്‍പ്പിക്കാന്‍. ആവശ്യമായ രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഉദ്യോഗാര്‍ഥിയെ കുറിച്ചുള്ള വ്യക്തമായ വിശദാംശങ്ങള്‍ നല്‍കുന്ന ഡാറ്റ, ബന്ധപ്പെട്ട രേഖകള്‍ എന്നിവ വേണം. ഏത് ഒഴിവിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമാക്കണം. യോഗ്യരായ അധ്യാപകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. യുഎഇയുടെ വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പുള്ളവര്‍ക്കായിരിക്കും നിയമനം ലഭിക്കുക.
ജോലി ലഭിക്കുന്നവര്‍ക്ക് മികച്ച ശമ്പളം കിട്ടും. സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധികളും ലഭിക്കും. ഓരോ വിഷയത്തിലും വ്യത്യസ്തമായ പരിചയ സമ്പത്തും പ്രായപരിധി ഇളവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.












Click it and Unblock the Notifications