Get Updates
Get notified of breaking news, exclusive insights, and must-see stories!

പോഷകാഹാരമില്ലാത്ത ദശലക്ഷങ്ങളുടെ വിശപ്പകറ്റാൻ... യുഎഇയിൽ ലോകത്തെ ഏറ്റവും വലിയ ഡേറ്റ്സ് ഫാക്ടറി വരുന്നു

ആഗോള തലത്തിൽ പട്ടിണി ഇല്ലാതാക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ ഉത്​പന്ന നിർമാണ ഫാക്ടറി യുഎഇയിൽ വരുന്നു. ലോകമെമ്പാടും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികൾക്കും ഭക്ഷ്യ ദൗർലഭ്യം നേരിടുന്ന ദരിദ്ര വിഭാഗങ്ങൾക്കും പിന്തുണയേകാൻ ലക്ഷ്യമിട്ടാണ്​ 'വൺ ബില്യൺ മീൽസ് ഡേറ്റ്സ് ഫാക്ടറി’ നിർമിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂം ആണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രധാന പങ്കാളികളുമായി സഹകരിച്ച​ മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് ആണ്​ ഫാക്ടറി നിർമിക്കുക.

ഈത്തപ്പഴം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന 15 കോടി ഭക്ഷ്യ ഉത്പന്നങ്ങൾ പ്രതിവർഷം ഉത്പാദിപ്പിക്കാനാണ് വിശപ്പിനെതിരായ പുതിയ ചാരിറ്റി സംരംഭം ലക്ഷ്യമിടുന്നത്. അറബ് ജീവിതത്തിന്റ പ്രധാന ഘടകമായ ഈത്തപ്പഴത്തെ ലോകത്തിന് അർഥവത്തായ സംഭാവന നൽകുന്ന പോഷാകാഹാര ഉത്പന്നങ്ങളാക്കി മാറ്റാനാണ് സംരംഭം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.

dates-factory-uae-1

'ഗൾഫ് മേഖലയ്ക്ക് ലഭിച്ച അനുഗ്രഹമാണ് ഈത്തപ്പഴം. യുഎഇയിലും മറ്റു പ്രദേശങ്ങളിലും ജീവിതത്തിന്‍റെ പ്രധാന ഭക്ഷ്യ ഘടകമായ ഈത്തപ്പഴത്തെ ലോകത്തിന്റെ പട്ടിണി മാറ്റാനുള്ള ഭക്ഷ്യോൽപന്നമായി മാറ്റിയെടുക്കുകയാണ്​ ലക്ഷ്യം’- ശൈഖ്​ മുഹമ്മദ്​ വ്യക്തമാക്കി.

യുഎഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് പുതിയ സംരംഭം. പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയിൽ നിന്നും 50 ലക്ഷം കുട്ടികളെ രക്ഷിക്കുന്നതിന് ഈ വർഷമാദ്യം എഡ്ജ് ഓഫ് ലൈഫ് എന്ന പേരിൽ പ്രചാരണ ക്യാമ്പയിന്​ മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് തുടക്കമിട്ടിരുന്നു. പ്രകൃതിദുരന്തങ്ങൾ, സംഘർഷങ്ങൾ എന്നിവയുടെ പ്രത്യാഘാതങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലാണ് ആഗോള മാനുഷിക കാമ്പയിനുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വിവിധ പോഷകങ്ങളാൽ സമ്പുഷ്​ടമായ​ ഈത്തപ്പഴം ദിവസവും കഴിച്ചാൽ ഏറെ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുകയെന്ന് പല ആരോഗ്യ പഠനങ്ങളിലും തെളിഞ്ഞതാണ്. നാരുകളുള്ള നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്​. ഹൃദയത്തിനും ശ്വാസകോശ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ആൻറി ഓക്‌സിഡൻറുകളാലും ഇവ സമ്പന്നമാണ്.

ഈത്തപ്പഴത്തിൽ ഫാറ്റ് കുറവായതിനാൽ കൊളസ്ട്രോൾ അളവ് ബാലൻസ് ചെയ്യും. എനർജി വർധിപ്പിക്കാനും ഈത്തപ്പഴം സഹായിക്കും. ധാരാളം ഫൈബർ അടങ്ങിയ പഴമായതിനാൽ ദഹനപ്രശ്നം ഉള്ളവർക്കും ഇത് നല്ലതാണ്​. പ്രോട്ടീൻ അടങ്ങിയതിനാൽ പേശികളുടെ ബലത്തിനും സഹായിക്കും. അനീമിയ, ഹൃദയരോഗങ്ങൾ, മലബന്ധം തുടങ്ങി പല ആരോഗ്യപ്രശ്നങ്ങൾക്കും ​ഈത്തപ്പഴം പരിഹാരം കാണുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​.

ഇതിൽ ധാരാളം നാരുകൾക്കു പുറമേ ബി വിറ്റമിനുകളായ റൈബോഫ്ലേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. കാൽസ്യവും അയണും ആന്‍റി ഓക്സിഡന്‍റും ധാരാളമായുണ്ട്​. അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും അസ്ഥി സംബന്ധമായ തകരാറുകൾ തടയാനും അസ്ഥി ശക്തിപ്പെടുത്താനും ഈത്തപഴം സഹായിക്കും. കോപ്പർ, സെലിനിയം, മഗ്നീഷ്യം എന്നിവയാലും ഇത്​ സമ്പന്നമാണ്. വിറ്റാമിൻ സി, ഡി എന്നിവ അടങ്ങിയതിനാൽ ഇത് ചർമ്മത്തിന്‍റെ ഇലാസ്തികത നിലനിർത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+