ആ നയത്തില്‍ നിന്നും പിന്നോട്ടില്ല, തീരുമാനത്തില്‍ ഉറച്ച് യുഎഇ; പ്രവാസികള്‍ പ്രതിസന്ധിയിലാവും
ദുബായ്: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വദേശവല്‍കരണം നടപ്പാക്കി യു എ ഇ. രാജ്യത്തെ വിവിധ സ്വകാര്യ കമ്പനികളില്‍ 79,000 സ്വദേശികളെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ നിയമിച്ചത്. രാജ്യത്തിന്റെ പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ശക്തിപകരുന്നതിന് വേണ്ടിയാണ് പുതിയ നീക്കം യു എ ഇ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. നേരത്തെ സര്‍ക്കാര്‍ ജോലികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്വദേശികള്‍ ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളെയും ഇപ്പോള്‍ ആശ്രയിക്കുകയാണ്.
സ്വദേശിവത്കരണം പെട്ടെന്ന് നടപ്പാക്കുന്ന കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ആനകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ വര്‍ഷവും രണ്ട് ശതമാനം വീതമാണ് സ്വദേശി വത്കരണം നടക്കുന്നത്. എന്നാല്‍ ഇത് 2026 ആകുമ്പോഴേക്കും ഇത് പത്ത് ശതമാനമാക്കി ഉയര്‍ത്താനും പദ്ധതിയിടുന്നുണ്ട്.

49 ല്‍ കൂടുതല്‍ വിദഗ്ദ തൊഴിലാളികള്‍ ജോലി ചെയ്യുന്ന വന്‍കിട സ്ഥാപനങ്ങളിലാണ് രണ്ട് ശതമാനം സ്വദേശി വത്കരണം നടപ്പിലാക്കേണ്ടത്. എന്നാല്‍ ഇത് അടുത്ത വര്‍ഷം ആകുമ്പോഴേക്കും 20 മുതല്‍ ജീവനക്കാരുള്ള കമ്പനികളിലേക്കും വ്യാപിപ്പിക്കും. നിയമം നടപ്പിലാക്കുന്നവര്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഒട്ടേറെ ആനുകൂല്യങ്ങളാണ് ഉണ്ടാകുക.
എന്നാല്‍ നടപ്പിലാക്കാത്തവര്‍ കനത്ത പിഴ ശിക്ഷ അടക്കമുള്ളവ നേരിടേണ്ടി വരും. 2025 ആകുമ്പോഴേക്കും സ്വദേശിവല്‍കരണം നടപ്പിലാക്കിയില്ലെങ്കില്‍ കമ്പനി 96,000 ദിര്‍ഹമാണ് പിഴ ഒടുക്കേണ്ടി വരുക. ഇനി 2025ലും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ പിഴ 1.08 ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തും .
അതേസമയം, ഏറ്റവും കൂടുതല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ ദുബായ് എമിറേറ്റിലാണെന്നാണ് ബന്ധപ്പെട്ട മന്ത്രാലയം വ്യക്തമാക്കുന്നത്. വിവിധ സ്വകാര്യ കമ്പനികളില്‍ ജോലി നേടിയ 79,000 പേരില്‍ 47.4 ശതമാനം പേരും ദുബായിലാണ്.
എമിറേറ്റ് തിരിച്ച് മന്ത്രാലയം പുറത്തിറക്കിയ പട്ടികയിലാണ് ഇക്കരാര്യം വ്യക്തമാക്കുന്നത് . ഈ മാസം ഏഴ് വരെ ജോലി നേടിയവരുടെ കണക്കാണിത്. അബുദാബിയില്‍ 38.6 ശതമാനം പേരും ഷാര്‍ജയില്‍ 7.1 ശതമാനം പേരുമാണ്. റാസല്‍ഖൈമ 2 ശതമാനം, ഉമ്മുല്‍ ഖുവൈന്‍ 0.7 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍ .












Click it and Unblock the Notifications