യുഎഇ പ്രവാസിയാണോ? നാട്ടിലേക്ക് വരാന്‍ കൂടുതല്‍ പണം ചെലവാകും, ടിക്കറ്റ് നിരക്ക് ഇങ്ങനെ

ഇന്‍ഡിഗോ വിമാനം ഇന്ധന സര്‍ച്ചാര്‍ജ് വര്‍ധിപ്പിച്ച പിന്നാലെ ടിക്കറ്റ് നിരക്കില്‍ മാറ്റം. യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസിക്ക് 200 ദിര്‍ഹം വരെ കൂടുമെന്നാണ് കരുതുന്നത്. നാലു പേരുള്ള കുടുംബത്തിന് 800 ദിര്‍ഹവും. എന്നാല്‍ എല്ലാ യാത്രക്കാര്‍ക്കും ഒരേ നിരക്കില്‍ ആകില്ല ടിക്കറ്റ് നിരക്കിലെ വര്‍ധന. ടിക്കറ്റിന്റെ അടിസ്ഥാന വില, യാത്രാ തിയ്യതി, സീറ്റിന്റെ ലഭ്യത എന്നിവയ്ക്ക് അനുസരിച്ച് മാറ്റം വരുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റം പ്രകടമാകില്ല. എന്നാല്‍ കുടുംബങ്ങളുടെ യാത്രയില്‍ മറിച്ചാകും കാര്യങ്ങള്‍. ഒരു വിമാനത്തില്‍ സഞ്ചരിക്കുന്ന രണ്ട് യാത്രക്കാര്‍ക്ക് തന്നെ ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകുന്നത് സ്വാഭാവികമാണ്. ബുക്ക് ചെയ്ത തിയ്യതി, ടിക്കറ്റ് ലഭ്യത എന്നിവയ്ക്ക് അനുസരിച്ചാകും ഈ മാറ്റം. ഇന്‍ഡിഗോ ഇന്ധന സര്‍ച്ചാര്‍ജ് കൂട്ടിയ വേളയിലും അതു തുടരും.

uae kerala indigo flight ticket rate rises

ഇന്‍ഡിഗോ ഉയര്‍ത്തിയ ഇന്ധന സര്‍ച്ചാര്‍ജ് എല്ലാവര്‍ക്കും തുല്യമായിരിക്കും. എന്നാല്‍ അന്തിമ ടിക്കറ്റ് നിരക്ക് ഒരുപോലെ ആകില്ല. ടിക്കറ്റിന്റെ അടിസ്ഥാന വില കണക്കാക്കി ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകും. യുഎഇയില്‍ നിന്ന് വലിയ തിരക്കുള്ള റൂട്ടാണ് കേരളത്തിലേക്ക്. അതുകൊണ്ടുതന്നെ ഇന്ധന സര്‍ച്ചാര്‍ജ് കൂട്ടിയത് കൂടുതലും ബാധിക്കുക മലയാളികള്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ യാത്രക്കാരെ ആയിരിക്കും.

ആഭ്യന്തര സര്‍വീസുകള്‍ക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും വ്യത്യസ്തമായ നിരക്കിലാണ് ഇന്‍ഡിഗോ ഇന്ധന സര്‍ച്ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ തീരുമാനം ഒക്ടോബര്‍ ആറ് മുതല്‍ നിലവില്‍ വന്നു. വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വില കൂടിയതിനാലാണ് തീരുമാനം എടുത്തത് എന്ന് ഇന്‍ഡിഗോ പറയുന്നു. ഇന്ധന വിലയില്‍ പ്രതിമാസ വര്‍ധനവ് 14 ശതമാനമാണ്.

ആഭ്യന്തര റൂട്ടില്‍ 500 കിലോമീറ്റര്‍ വരെ ദൂരം യാത്ര ചെയ്യുന്നവര്‍ ഇന്ധന സര്‍ചാര്‍ജ്ജായി 375 രൂപ നല്‍കണം. 2000 കിലോമീറ്റര്‍ വരെയുള്ള യാത്രക്കാരുടെ ഇന്ധന സര്‍ച്ചാര്‍ജ് 1300 രൂപയാകും. അന്താരാഷ്ട്ര സര്‍വീസുകളില്‍ 500 കിലോമീറ്റര്‍ വരെ ദൂരമുള്ള സാര്‍ക്ക് രാജ്യങ്ങളിലേക്ക് 1000 രൂപയാകും ഇന്ധന സര്‍ചാര്‍ജ്. ഇതിന് മുകളിലുള്ള ദൂരത്തില്‍ 3000 രൂപയാകും. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഇന്ധന സര്‍ചാര്‍ജ് 5500 രൂപയായിട്ടാണ് ഉയര്‍ത്തിയിട്ടുള്ളത്.

ജൂണിലെ വിമാന ഇന്ധന വില ലിറ്ററിന് 115 രൂപയായിരുന്നു. ഒക്ടോബറില്‍ 137 ആയി ഉയര്‍ന്നു. പശ്ചിമേഷ്യയിലെ യുദ്ധമാണ് ഇന്ധന വില അടിക്കടി ഉയര്‍ത്തുന്നത്. യുദ്ധം അവസാനിക്കാതെ ഇതില്‍ മാറ്റമുണ്ടാകില്ല. മറ്റു വിമാന കമ്പനികളും സമാനമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. യുദ്ധം അവസാനിച്ചാലും നിരക്കുല്‍ ഉടനെ കുറയണം എന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma