യുഎഇ പൊളിച്ചടുക്കി; ഖത്തറും സൗദിയുമൊക്കെ ബഹുദൂരം പിന്നില്‍, ഇന്ത്യയാകട്ടെ 82-ാം സ്ഥാനത്തും
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 82-ാം സ്ഥാനത്ത്. ഇതോടെ 58 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്പോർട്ട് ഉടമകള്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് ഇന്ത്യയുടെ നിലവിലെ റാങ്ക് സെനഗൽ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേതിന് സമാനമാണ്.
പട്ടിക പ്രകാരം 195 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന സിംഗപ്പൂർ പാസ്‌പോർട്ടാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്പെയിൻ, ജപ്പാന്‍ എന്നീ രാജ്യങ്ങൾ രണ്ടാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളിലെ പാസ്‌പോർട്ട് ഉടമകൾക്ക് 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നല്‍കുന്നു. റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത് ഓസ്ട്രിയ, ഫിൻലാൻഡ്, അയർലൻഡ്, ലക്സംബർഗ്, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവരാണ്. ഈ രാജ്യക്കാർക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം.

ന്യൂസിലാൻഡ്, നോർവേ, ബെൽജിയം, ഡെൻമാർക്ക്, സ്വിറ്റ്‌സർലൻഡ് യുകെ എന്നിവർ നാലാം സ്ഥാനത്തും ഓസ്‌ട്രേലിയയും പോർച്ചുഗലും അഞ്ചാം സ്ഥാനവും കൈവശപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ പാസ്പോർട്ട് ഉടമകള്‍ക്ക് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ എണ്‍പതിലേറെ രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുക. അയൽരാജ്യമായ പാകിസ്ഥാൻ 100-ാം സ്ഥാനത്താണ്. 33 രാജ്യങ്ങളിലേക്ക് പാകിസ്താന്‍ പാസ്പോർട്ട് ഉടമകള്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ ആര് മുന്നില്‍
ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുമ്പോള്‍ യു എ ഇയാണ് മുന്നിലുള്ളത്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള യു എ ഇ നിരവധി സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ആദ്യ പത്തിലേക്ക് എത്തിയത്. 2006 ല്‍ ആദ്യമായി ഇത്തരമൊരു പട്ടിക പുറത്ത് വിടുമ്പോള്‍ 62 ആം സ്ഥാനത്തായിരുന്നു യു എ ഇ. പിന്നീട് ഇതുവരേയുള്ള കാലം കൊണ്ട് 53 സ്ഥാനങ്ങളാണ് യുഎഇ മെച്ചപ്പെടുത്തിയത്. അതായത് മറ്റ് രാജ്യങ്ങളേക്കാള്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ യു എ ഇക്ക് സാധിച്ചു.
യു എ ഇ പാസ്പോർട്ട് ഉടമകള്‍ക്ക് 152 രാജ്യങ്ങളിലേക്കാണ് പാസ്പോർട്ട് ഇല്ലാതെ സന്ദർശിക്കാന്‍ സാധിക്കുന്നത്. യു എ ഇ കഴിഞ്ഞാല്‍ പട്ടികയില്‍ രണ്ടാമതുള്ള ഗള്‍ഫ് രാജ്യം ഖത്തറാണ്. എന്നാല്‍ പട്ടികയില്‍ 46 -ാം സ്ഥാനത്ത് മാത്രമാണ് ഖത്തർ. ഖത്തർ പാസ്പോർട്ട് ഉടമകള്‍ക്ക് 107 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. പട്ടികയില്‍ കുവൈത്ത് 49 -ാം സ്ഥാനത്തും സൌദി അറേബ്യ 56-ാം സ്ഥാനത്തും ബഹ്റൈന്‍ 57 -ാം സ്ഥാനത്തുമുണ്ട്.
"യു എ ഇയെ ബിസിനസ്, ടൂറിസം, നിക്ഷേപം എന്നിവയുടെ ആഗോള കേന്ദ്രമായി സ്ഥാപിക്കാനുള്ള എമിറാത്തി ഗവൺമെൻ്റിൻ്റെ ബോധപൂർവവും യോജിച്ചതുമായ ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടം. ഒരു രാജ്യത്തിൻ്റെ വിസ രഹിത സ്‌കോറും അതിൻ്റെ സാമ്പത്തിക അഭിവൃദ്ധിയും തമ്മിൽ ശക്തമായ ഒരു ബന്ധം ഞങ്ങളുടെ ഗവേഷണം സ്ഥിരമായി കാണിക്കുന്നു. ഉയർന്ന വിസ രഹിത സ്‌കോറുകളുള്ള രാജ്യങ്ങൾ പ്രതിശീർഷ ജിഡിപി വർദ്ധിപ്പിക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപം വർദ്ധിപ്പിക്കുകയും കൂടുതൽ ശക്തമായ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു," ഹെൻലി ആന്‍ഡ് പാർട്‌ണേഴ്‌സ് സിഇഒ വ്യക്തമാക്കി.
ദുർബലർ അഫ്ഗാനിസ്ഥാന്‍
അതേസമയം ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്‌പോർട്ട് അഫ്ഗാനിസ്ഥാനിലേതാണ്. അഫ്ഗാന്‍ പൗരന്മാർക്ക് 26 രാജ്യങ്ങളിലേക്ക് മാത്രമേ വിസ രഹിതമായി പ്രവേശനമുള്ളൂ. 19 വർഷം പഴക്കമുള്ള പട്ടികയിലെ തന്നെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന സ്കോറാണ് ഇത്.












Click it and Unblock the Notifications