Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികൾ സൂക്ഷിക്കുക; റോഡപകടങ്ങളുടെ പ്രധാന കാരണം പുറത്ത്, ജീവൻ രക്ഷിക്കാൻ ഈ തെറ്റ് ഒഴിവാക്കൂ

യുഎഇയിൽ കഴിഞ്ഞവർഷം ഉണ്ടായ ഭൂരിഭാഗം റോഡപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ പെട്ടെന്നുള്ള ലെയിൻ മാറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ട്രാഫിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം 1,047 അപകടങ്ങളാണ് ഡ്രൈവർമാർ പെട്ടെന്ന് വാഹനം വെട്ടിത്തിരിച്ചതുമൂലം മാത്രം രേഖപ്പെടുത്തിയത്. റോഡ് സുരക്ഷയിൽ ഡ്രൈവർമാരുടെ പെരുമാറ്റ രീതികൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്.

പെട്ടെന്നുള്ള ലെയിൻ മാറ്റത്തിന് തൊട്ടുപിന്നാലെ, ഡ്രൈവിംഗിനിടയിലെ ശ്രദ്ധക്കുറവ് കാരണമുണ്ടായ 931 അപകടങ്ങളും, തൊട്ടുമുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കാത്തത് വഴി 849 അപകടങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം യുഎഇയിൽ ആകെ 6,014 വലിയ റോഡപകടങ്ങളാണ് ഉണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും എണ്ണത്തിൽ വൻ വർദ്ധനവ്

രാജ്യത്തെ ജനസംഖ്യാ വർദ്ധനവും സാമ്പത്തിക വളർച്ചയും റോഡുകളിലെ വാഹന സാന്ദ്രത വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്. 'റോഡ് സേഫ്റ്റി യുഎഇ' വിശകലനം ചെയ്ത ഡാറ്റ പ്രകാരം 2025-ൽ മാത്രം 8,53,411 പുതിയ വാഹനങ്ങളാണ് യുഎഇയിൽ രജിസ്റ്റർ ചെയ്തത്. കൂടാതെ 5,58,191 പുതിയ ഡ്രൈവിംഗ് ലൈസൻസുകളും വിതരണം ചെയ്തു. ഈ വലിയ മാറ്റം റോഡുകളിൽ കടുത്ത തിരക്കിന് കാരണമായിട്ടുണ്ട്. പുതിയ ലൈസൻസ് എടു

road-accidents-1778929107 jpg

ആകെ അപകടങ്ങളിൽ 15 ശതമാനത്തിനും കാരണക്കാരായത്. ആകെ അപകടങ്ങളിൽ 4,085 എണ്ണം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ളവയാണ്. 1,102 എണ്ണം കാൽനടയാത്രക്കാരെ വാഹനം ഇടിച്ച തെറിപ്പിച്ചതും, 800 എണ്ണം വാഹനങ്ങൾ മറിഞ്ഞതുമാണ്. ഏറ്റവും കൂടുതൽ അപകടങ്ങളിൽ പെട്ടത് ലൈറ്റ് വാഹനങ്ങളാണ് (3,834 അപകടങ്ങൾ). എന്നാൽ ഇലക്ട്രിക് സ്കൂട്ടർ (+97%), സൈക്കിൾ (+76%), മോട്ടോർ സൈക്കിൾ (+39%) തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളിൽ കടുത്ത വർദ്ധനവാണ് കഴിഞ്ഞവർഷം ഉണ്ടായത്.

പോലീസിന്റെ കർശന നടപടികളും പിഴയും

ഹൈവേകളിലെ എക്സിറ്റുകൾക്ക് തൊട്ടുമുന്നിൽ വെച്ച് അവസാന നിമിഷം ലെയിൻ മാറാൻ ശ്രമിക്കുന്നതാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം നിയമലംഘനങ്ങൾ തടയാൻ അത്യാധുനിക എഐ (AI) ക്യാമറകളാണ് യുഎഇയിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. നിലവിലെ ട്രാഫിക് നിയമപ്രകാരം പെട്ടെന്ന് ലെയിൻ മാറുന്നവർക്ക് 1,000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ നിയമലംഘനം ആവർത്തിക്കുന്നവരുടെ വാഹനം 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കാനും നിയമമുണ്ട്. സുരക്ഷിതമായി ലെയിൻ മാറുന്നതിന് മുൻപ് കൃത്യമായി ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കണമെന്നും മിററുകൾ പരിശോധിച്ച് മറ്റ് വാഹനങ്ങൾക്ക് തടസ്സമില്ലെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് മന്ത്രാലയം ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+