Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഈ ദിവസം തിരഞ്ഞെടുക്കൂ: 16 ശതമാനം വരെ ലാഭം നേടാം

പ്രവാസികള്‍ക്ക് മുന്നില്‍ എക്കാലത്തും വെല്ലുവിളി ഉയർത്തുന്ന കാര്യമാണ് ഉയർന്ന വിമാനനിരക്ക്. അവധി അവസരങ്ങളിലും മറ്റും നാട്ടിലേക്ക് എത്താന്‍ ശ്രമിക്കുന്നവർക്ക് മുന്നില്‍ ഉയർന്ന വിമാന നിരക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇനി സാധാരണ സമയങ്ങളില്‍ ആണെങ്കില്‍ പോലും ദിവസങ്ങള്‍ക്ക് അനുസരിച്ച് വിമാന നിരക്കുകളില്‍ വ്യത്യാസമുണ്ട്. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആഴ്ചയിലെ ഒരു പ്രത്യേക ദിവസം ടിക്കറ്റ് ബുക്ക് ചെയ്യുന്നത് യാത്രക്കാർക്ക് വലിയ ലാഭം നല്‍കുന്നുവെന്നാണ്.

ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ ഏറ്റവും ബജറ്റ് സൗഹൃദ ദിവസം ഞായറാഴ്ചയാണെന്നാണ് ട്രാവൽ ബ്രാൻഡായ എക്സ്പീഡിയ ചൊവ്വാഴ്ച പുറത്തിറക്കിയ 2025 ലെ എയർ ഹാക്ക്സ് റിപ്പോർട്ട് പറയുന്നത്. എയർലൈൻസ് റിപ്പോർട്ടിംഗ് കോർപ്പറേഷനുമായും ഡാറ്റാ പ്രൊവൈഡർ ഒഎജിയുമായും സഹകരിച്ച് ലോകത്തിലെ എയർ ടിക്കറ്റിംഗ് ഡാറ്റാബേസ് വിശകലനം ചെയ്താണ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത്.

flight-ticket-rate-

വെള്ളിയാഴ്ചകളെ അപേക്ഷിച്ച് ഞായറാഴ്ചകളിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കില്‍ ശരാശരി 16 ശതമാനം ലാഭിക്കാൻ കഴിയും. വ്യാഴാഴ്ച ബുക്ക് ചെയ്യുന്നവരെ അപേക്ഷിച്ച് വാരാന്ത്യത്തിൽ പ്രീമിയം ക്ലാസ് സീറ്റുകൾ ബുക്ക് ചെയ്യാൻ കാത്തിരിക്കുന്ന യാത്രക്കാർക്ക് ശരാശരി 22 ശതമാനം വരെ ലാഭമാണ് ലഭിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

യാത്രാനിരക്ക് പരമാവധി ലാഭിക്കുന്നതിന് വേണ്ടി യാത്ര പുറപ്പെടുന്നതിന് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുണ്ട്. എന്നാല്‍ വളരെ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ചിലപ്പോള്‍ തിരിച്ചടിയാകും. ആറ് മുതൽ 12 ദിവസം മുമ്പ് വരെ അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതാണ് നല്ലത്. മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരേക്കാള്‍ ഇവർക്ക് ടിക്കറ്റ് നിരക്കില്‍ 21 ശതമാനം വരെ ലാഭിക്കാന്‍ സാധിച്ചേക്കും.

അന്താരാഷ്ട്ര യാത്രയില്‍ ഏറ്റവും ചെലവേറിയ ദിവസം തിങ്കളാഴ്ചയാണ്. എന്നാല്‍ യാത്ര ചെയ്യുന്നത് വ്യാഴാഴ്ചകളിലാണ് ഇവർക്ക് ടിക്കറ്റ് നിരക്കില്‍ 9 ശതമാനം ലാഭം കണ്ടെത്താന്‍ സാധിക്കും. അതുപോലെ തന്നെ രാത്രി 9 മണിക്കും പുലർച്ചെ 3 മണിക്കും ഇടയിൽ പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കപ്പെടാനുള്ള സാധ്യത മറ്റ് സമയങ്ങളെ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണ്. ഉച്ചകഴിഞ്ഞുള്ള (3pm - 9pm) വിമാനങ്ങൾ രാത്രിയിൽ പുറപ്പെടുന്നവയെ അപേക്ഷിച്ച് റദ്ദാക്കപ്പെടാനുള്ള സാധ്യത 20 ശതമാനം കൂടുതലാണ്.

ഇക്കണോമി ടിക്കറ്റുകൾക്ക് ജനുവരിയാണ് ഏറ്റവും അനുയോജ്യമായ സമയം. ഇക്കണോമി ടിക്കറ്റുകൾക്ക് ഏറ്റവും ചെലവേറിയ മാസമായ ജൂണിനെ അപേക്ഷിച്ച് ജനുവരിയിൽ യാത്ര ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് 13 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ലാഭിക്കാം. പ്രീമിയം ടിക്കറ്റുകളിലേക്ക് വരികയാണെങ്കില്‍ ടിക്കറ്റുകള്‍ക്ക് ഏറ്റവും വിലകുറഞ്ഞ മാസം ജൂലൈയാണ്. പ്രീമിയം ടിക്കറ്റുകൾക്ക് ഏറ്റവും ചെലവേറിയ മാസമായ ഒക്ടോബറിനെ അപേക്ഷിച്ച്, വേനൽക്കാലത്ത് യാത്ര ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് 14 ശതമാനം വരെ ലാഭിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+