Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ ലംഘകര്‍ക്ക് ആശ്വാസനടപടിയുമായി യുഎഇ; രണ്ട് മാസത്തേക്ക് പൊതുമാപ്പ്, പിഴയുണ്ടാകില്ല

അബുദാബി: റസിഡന്‍സ് വിസ ലംഘകര്‍ക്ക് ആശ്വാസകരമായ നടപടിയുമായി യുഎഇ. റസിഡന്‍സ് വിസ ലംഘിക്കുന്നവര്‍ക്ക് പിഴ ഒഴിവാക്കുന്നതിന് രണ്ട് മാസത്തെ സാവകാശം നല്‍കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. സെപ്തംബര്‍ 1 മുതല്‍ ആരംഭിക്കുന്ന ഗ്രേസ് പിരീഡ്, വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറല്‍ നിയമം അനുസരിച്ച് ഏതെങ്കിലും സാമ്പത്തിക പിഴകളില്‍ നിന്ന് ലംഘകരെ ഒഴിവാക്കാന്‍ സഹായിക്കും.

പിഴയും നിയമപരമായ പ്രത്യാഘാതങ്ങളും ഒഴിവാക്കുന്നതും നിയമലംഘകരെ ഒന്നുകില്‍ അവരുടെ നില ക്രമീകരിക്കാനോ അല്ലെങ്കില്‍ രാജ്യം വിടാനോ അനുവദിക്കുന്നത് ഉള്‍പ്പെടെ ഈ സംരംഭം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും അതോറിറ്റി ഏറ്റെടുക്കും.

UAE News

യുഎഇ സര്‍ക്കാര്‍ പിന്തുടരുന്ന അനുകമ്പയുടെയും മൂല്യങ്ങളുടെയും പ്രതിഫലനമെന്ന നിലയില്‍ നിയമലംഘകര്‍ക്ക് പുതിയ അവസരം നല്‍കാനാണ് തീരുമാനമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പ്രസ്താവനയില്‍ പറഞ്ഞു. ഈ പൊതുമാപ്പിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഐസിപി അറിയിച്ചു.

യുഎഇയിലെ റസിഡന്‍സ് വിസകളുടെ സാധുത തരത്തെയും സ്‌പോണ്‍സറെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. ഒരു സ്‌പോണ്‍സര്‍ ചെയ്ത വിസയ്ക്ക് 1, 2 അല്ലെങ്കില്‍ 3 വര്‍ഷത്തേക്ക് സാധുതയുണ്ടായിരിക്കു. അതേസമയം സ്വയം സ്‌പോണ്‍സര്‍ ചെയ്യുന്ന വിസ 5 അല്ലെങ്കില്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം. കാലാവധിക്ക് മുമ്പ് രാജ്യം വിടുകയോ വിസ പുതുക്കുകയോ ചെയ്യാത്തവര്‍ പിഴ അടയ്ക്കേണ്ടി വരും.

റസിഡന്‍സ്, ടൂറിസ്റ്റ്, വിസിറ്റ് വിസകളിലുള്ളവര്‍ക്ക് 100 ദിര്‍ഹമായിരുന്നു മുമ്പ് ഓവസ്റ്റേക്കുള്ള പിഴയായി ചുമത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത് ഏകീകരിച്ച് 50 ദിര്‍ഹമാക്കി കുറച്ചിരുന്നു. വിസ പുതുക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ താമസ വിസ റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തതിന് ശേഷം ആറ് മാസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. പിഴ ഈടാക്കുക അതിനു ശേഷമായിരിക്കും.

യുഎഇയില്‍ റസിഡന്‍സ് വിസ, എമിറേറ്റ്സ് ഐഡി എന്നിവ നഷ്ടപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്താല്‍ വന്‍പിഴ ചുമത്തുമെന്ന് ഐസിപി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 14 ഇനം നിയമലംഘനങ്ങള്‍ക്ക് ദിവസത്തില്‍ 20 ദിര്‍ഹം മുതല്‍ പരമാവധി 20,000 ദിര്‍ഹം വരെ പിഴ ചുമത്തും എന്നായിരുന്നു ഫെഡറല്‍ അതോറിറ്റി അറിയിച്ചിരുന്നത്.

കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്പോര്‍ട്ട് നടപടികള്‍ ചെയ്യുന്നത്, കമ്പനി ഇ-ദിര്‍ഹം കാര്‍ഡ് ഉപയോഗിച്ച് ജീവനക്കാരല്ലാത്തവരുടെ ഇടപാട് നടത്തുക, ഓണ്‍ലൈന്‍ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആര്‍ഒ കാര്‍ഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 500 ദിര്‍ഹം വീതം പിഴ ചുമത്തും എന്നും ഐസിപി അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+