Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ ഇനിയും പുതുക്കിയില്ലേ? യുഎഇയിലെ പൊതുമാപ്പ് ഇന്ന് അവസാനിക്കും, നാളെ മുതല്‍ കര്‍ശന പരിശോധന

അബുദാബി: യു എ ഇയിലെ അനധികൃത പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ വിസ നില ശരിയാക്കാനോ പിഴ ഈടാക്കാതെ പോകാനോ അനുവദിക്കുന്ന പൊതുമാപ്പ് ഇന്ന് അവസാനിക്കും. ജനുവരി ഒന്ന് (ബുധനാഴ്ച) മുതല്‍ പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താതെ രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

ദുബായില്‍ മാത്രം 2,36,000 പേരാണ് പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത് എന്നാണ് വിവരം. രേഖകള്‍ ഇനിയും ക്ലിയറാക്കാനുള്ളവര്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമാപ്പ് കാലാവധി സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച് ഒക്ടോബര്‍ 31 ന് അവസാനിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാന ദിനം ഇത് ഡിസംബര്‍ 31 ലേക്ക് നീട്ടി നല്‍കുകയായിരുന്നു.

UAE Visa Amnesty

ഇതോടെ നാല് മാസമാണ് പ്രവാസികള്‍ക്ക് പൊതുമാപ്പ് നടപടികളില്‍ ആശ്വാസം ലഭിച്ചത്. 55000 ത്തില്‍ അധികം പേര്‍ ഇക്കാലയളവില്‍ രാജ്യം വിട്ടിട്ടുണ്ട്. ബാക്കിയുള്ളവര്‍ വിസ നില ശരിയാക്കി പുതിയ ജോലി നേടുകയും ചെയ്തു. നിയമ നടപടികളോട് സഹകരിച്ചവരോട് ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജിഡിആര്‍എഫ്എ) മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി നന്ദി അറിയിച്ചു.

ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സുമായി (ജിഡിആര്‍എഫ്എ) ഏകോപിപ്പിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അനധികൃത പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് ഡിസംബര്‍ 31 ന് ശേഷം ഒരു ലക്ഷം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അറിയിച്ചു.

നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ പങ്കാളികളുമായി സഹകരിച്ച് പരിശോധനാ ക്യാംപെയ്നുകള്‍ ശക്തമാക്കാനും അതോറിറ്റി പദ്ധതിയിടുന്നുണ്ട്. 2007 മുതല്‍ യുഎഇ സര്‍ക്കാര്‍ ആരംഭിച്ച നാലാമത്തെ പൊതുമാപ്പ് പദ്ധതിയാണ് ഈ വര്‍ഷം നടന്നത്. അവസാന പൊതുമാപ്പ് ആറ് വര്‍ഷം മുമ്പ്, ഓഗസ്റ്റ് 1 മുതല്‍ 2018 ഒക്ടോബര്‍ 31 വരെ 90 ദിവസമായിരുന്നു.

അതേസമയം പൊതുമാപ്പില്‍ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവര്‍ക്ക് തിരിച്ചുവരാന്‍ വിലക്കില്ല. പൊതുമാപ്പിന് ശേഷവും പിഴകള്‍ പഴയപടി തന്നെയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+