Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ പോകാൻ പ്ലാനുണ്ടോ? ഈ വിസ മാറ്റങ്ങൾ അറിഞ്ഞില്ലെങ്കിൽ കിട്ടുക എട്ടിന്റെ പണി

ഈ വെക്കേഷന്‍ കാലത്ത് ദുബായിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാന്‍ ആലോചിക്കുന്നുണ്ടോ നിങ്ങള്‍. ദുബായ് അല്ലെങ്കില്‍ മറ്റേതെങ്കിലും എമിറേറ്റ്സിലേക്ക് ആയാലും യു എ ഇയുടെ ടൂറിസ്റ്റ് വിസയോ വിസിറ്റ് വിസയോ നേടണമെങ്കില്‍ ചില കർശനമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതായത് പഴയത് പോലെ അത്ര എളുപ്പത്തില്‍ യു എ ഇ വിസകള്‍ ഇപ്പോള്‍ ലഭിക്കില്ല. നിയമം കർശനമാക്കിയതോടെ വിസ അപേക്ഷ നിരസിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇവിടെയിതാ അപേക്ഷാ പ്രക്രിയയിൽ ശ്രദ്ധിക്കേണ്ട പ്രധാന ആവശ്യകതകളെക്കുറിച്ചും സാധാരണമായി സംഭവിക്കുന്ന പിഴവുകളെക്കുറിച്ചും അത് എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ്.

uae-1746

പൊതുവായതും എന്നാൽ ഒഴിവാക്കാവുന്നതുമായ നിരവധി പിശകുകൾ വിസിറ്റ് വിസ അപേക്ഷ കാലതാമസത്തിനോ നിരസിക്കലിനോ കാരണമാകാമെന്നാണ് പ്ലൂട്ടോ ട്രാവൽസിലെ മാർക്കറ്റിംഗ് ഡയറക്ടർ സപ്ന ഐദാസനി ഗള്‍ഫ് ടൈംസിനോട് പറയുന്നത്. ഒരല്‍പം ശ്രദ്ധിച്ചാല്‍ ഇവയില്‍ പലതും വളരെ എളുപ്പത്തില്‍ ഒഴിവാക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കുട്ടികളുടെ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍

സാധാരണയായി 18 വയസ്സിന് താഴെയുള്ള, പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിലാണ് നിങ്ങൾ വിസയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ രണ്ട് മാതാപിതാക്കളുടെയും പൂർണ്ണ വിവരങ്ങൾ രേഖാമൂലമുള്ള സമ്മതത്തോടെ നൽകേണ്ടതുണ്ട്. ഈ വിവരങ്ങളില്ലാത്ത അപേക്ഷകൾ പലപ്പോഴും ഇമിഗ്രേഷൻ അധികാരികൾ അംഗീകരിച്ചെന്ന് വരില്ല.

ഒന്നില്‍ അധികം അപേക്ഷ

ഒരേ വ്യക്തിയുടെ പേരില്‍ ഒന്നിലധികം വിസ അപേക്ഷകൾ സമർപ്പിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കും. വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ് മുമ്പത്തെതോ തീരുമാനം ആകത്തതോ ആയ വിസ അപേക്ഷ നിലവിലുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്.

നിർബന്ധിത യാത്രാ രേഖകൾ

പാസ്‌പോർട്ടിന്റെ സാധുത: വിസക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ പാസ്‌പോർട്ടിന് യുഎഇയിൽ പ്രവേശിക്കുന്ന തീയതി മുതൽ കുറഞ്ഞത് ആറ് മാസത്തെ സാധുത ഉണ്ടായിരിക്കണം.

നിർബന്ധിത റിട്ടേൺ ടിക്കറ്റ്: ഇമിഗ്രേഷൻ അധികൃതർക്ക് യാത്രക്കാരൻ വിസ കാലാവധിക്കുള്ളിൽ രാജ്യം വിടുമെന്ന് ഉറപ്പാക്കാൻ, കണ്‍ഫോം റിട്ടേൺ അല്ലെങ്കിൽ ഓൺവേർഡ് ടിക്കറ്റ് ഹാജരാക്കണം.

താമസത്തിന്റെ തെളിവ്: ഹോട്ടൽ ബുക്കിംഗ്, യു എ ഇയിലെ ബന്ധുവിന്റെ വിലാസം, അല്ലെങ്കിൽ ഒരു റസിഡന്റിന്റെ വാടക കരാർ തുടങ്ങിയവ താമസ സൗകര്യത്തിന്റെ തെളിവായി സമർപ്പിക്കണം.

സാമ്പത്തിക ശേഷി: യത്രക്കാർക്ക് അവർ യു എ ഇയില്‍ താമസിക്കുന്ന കാലയളവിലെ ചെലവുകൾ വഹിക്കാൻ കഴിയുമെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിനായി ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ക്രെഡിറ്റ് കാർഡ് ബാലൻസ്, അല്ലെങ്കിൽ കുറഞ്ഞത് 2,500 മുതൽ 1846 3,000 വരെ ( ഇന്ത്യന്‍ രൂപയില്‍ ഏകദേശം 2,174.96 മുതൽ 2,609.95വരെ) കൈവശമുണ്ടെന്ന് തെളിയിക്കണം. ഇന്ത്യൻ പൗരന്മാർക്ക്, സമീപകാല ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ കുറഞ്ഞത് 50000 രൂപ ബാലൻസ് കാണിക്കണം. വിമാനത്താവളത്തിൽ സാമ്പത്തികം സബന്ധിച്ച രേഖകൾ പരിശോധിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഈ രേഖകൾ ഡിജിറ്റലായോ ഫിസിക്കലായോ കൈവശം വയ്ക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അപേക്ഷകള്‍ നിരസിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ, അപേക്ഷകർ അവരുടെ രേഖകൾ പൂർണ്ണവും കൃത്യവും വ്യക്തമായിട്ട് വേണം അവതരിപ്പിക്കാന്‍. വിസ നിരസിക്കാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് രേഖകളുടെ അഭാവമോ വ്യക്തതയില്ലാത്തതോ ആണെന്നും അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ട്രാവല്‍ ഏജന്‍സി ഉടമകള്‍ പറയുന്നു.

വിസിറ്റ് വിസയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത്തരക്കാർക്ക് കനത്ത പിഴയോ ജയിൽ ശിക്ഷയോ നാടുകടത്തലോ നേരിടേണ്ടി വന്നത്.30 ദിവസത്തെ എക്സ്റ്റൻഷൻ രണ്ട് തവണ അനുവദനീയമാണ്. അതായത്ം മൊത്തം 60 ദിവസം അധിക താമസത്തിന് വിസ അനുവദിച്ച് കിട്ടും. വിസ നിരസിക്കപ്പെട്ടാൽ തന്നെ യു എ ഇ ഹൈക്കമ്മിഷനിൽ വീണ്ടും അപ്പീൽ നൽകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+