Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ വിസ കാലാവധി കഴിഞ്ഞോ? പ്രവാസികൾ ഇതറിയാതെ പോകരുത്; നിമിഷങ്ങൾക്കകം പരിശോധിക്കാം

നിങ്ങൾ യുഎഇ താമസ വിസയിലോ സന്ദർശക വിസയിലോ ഉള്ള ആളാണോ? നിങ്ങളുടെ വിസയുടെ കാലാവധി എന്ന് അവസാനിക്കുമെന്നോ, കാലാവധി കഴിഞ്ഞോ എന്നതിനെക്കുറിച്ചോ കൃത്യമായ ധാരണയില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. യുഎഇ എമിഗ്രേഷൻ അധികൃതർ വിസയുടെ സ്റ്റാറ്റസ് നിമിഷങ്ങൾക്കകം ഓൺലൈൻ വഴി പരിശോധിക്കാനുള്ള എളുപ്പവഴികൾ ഒരുക്കിയിട്ടുണ്ട്.

പ്രാദേശികമായ അടിയന്തിര സാഹചര്യങ്ങൾ കാരണം യുഎഇയിൽ നിന്നും മടങ്ങാൻ കഴിയാതെ വരികയോ വിസ പുതുക്കാൻ സാധിക്കാതിരിക്കുകയോ ചെയ്ത ആളുകൾക്കായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ജൂൺ 18-ന് 30 ദിവസത്തെ പ്രത്യേക ഇളവ് കാലയളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗിച്ച് 2026 ജൂലൈ 9 വരെ പിഴയൊടുക്കാതെ തന്നെ വിസ നിയമവിധേയമാക്കാനോ യുഎഇയിൽ നിന്ന് മടങ്ങാനോ സാധിക്കും. മുൻപ് പിഴകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും യാത്ര ചെയ്യാൻ സാധിക്കാത്തവർക്കും ഇത് ബാധകമാണ്. നിങ്ങളുടെ വിസയുടെ നിലവിലെ അവസ്ഥ എങ്ങനെ പരിശോധിക്കാമെന്ന് താഴെ വ്യക്തമാക്കുന്നു.

1. ദുബായ് വിസകളുടെ സ്റ്റാറ്റസ് പരിശോധിക്കുന്ന വിധം (GDRFA വഴി)

നിങ്ങളുടെ വിസ ദുബായിൽ നിന്നാണ് അനുവദിച്ചിട്ടുള്ളതെങ്കിൽ ജിഡിആർഎഫ്എ (GDRFA) ഔദ്യോഗിക വെബ്‌സൈറ്റ് വഴി കാലാവധി പരിശോധിക്കാം. ജിഡിആർഎഫ്എ ദുബായുടെ വെബ്‌സൈറ്റ് സന്ദർശിച്ച് ഹോംപേജിലുള്ള വിസ സ്റ്റാറ്റസ് സർവീസ് തിരഞ്ഞെടുക്കുക. താഴെ പറയുന്ന ഓപ്ഷനുകളിൽ നിങ്ങൾക്ക് അനുയോജ്യമായ ഒന്ന് വഴി വിവരങ്ങൾ തിരയാം.

uae-visa-status-1782032932 jpg

അപേക്ഷാ നമ്പർ (Application Number)

ഫയൽ നമ്പർ (File Number)

കമ്പനികൾ രജിസ്റ്റർ ചെയ്ത വിവരങ്ങൾ (Establishment)

ഫയൽ നമ്പറാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ ആദ്യ പേര്, ഫയൽ നമ്പർ, രാജ്യം, ജനനത്തീയതി എന്നിവ നൽകണം. താമസ വിസയുള്ളവർക്ക് വിസ രേഖയിലും, സന്ദർശകർക്ക് എൻട്രി പെർമിറ്റിലും ഫയൽ നമ്പർ കാണാം. തുടർന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കി സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്താൽ വിസയുടെ പൂർണ്ണ വിവരങ്ങൾ കാണാം. കൂടുതൽ വിവരങ്ങൾക്ക് ആമർ സെന്ററിന്റെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

യുഎഇക്ക് ഉള്ളിൽ നിന്ന്: 800 5111

യുഎഇക്ക് പുറത്ത് നിന്ന്: +971 4 313 9999

2. മറ്റ് എമിറേറ്റുകളിലെ വിസകൾ പരിശോധിക്കുന്ന വിധം

അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ മറ്റ് എമിറേറ്റുകളിൽ നിന്നാണ് നിങ്ങളുടെ വിസ ലഭിച്ചതെങ്കിൽ ഐസിപി (ICP) പോർട്ടൽ വഴിയാണ് പരിശോധിക്കേണ്ടത്. ഐസിപി സ്മാർട്ട് സർവീസ് വെബ്‌സൈറ്റ് സന്ദർശിക്കുക. 'പാസ്‌പോർട്ട് ഇൻഫർമേഷൻ'എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. വിസ അല്ലെങ്കിൽ റെസിഡൻസി എന്നതിൽ ഏതാണോ ആവശ്യം അത് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാസ്‌പോർട്ട് നമ്പർ, പാസ്‌പോർട്ട് കാലാവധി തീരുന്ന തീയതി, രാജ്യം എന്നിവ നൽകുക. ക്യാപ്ച വെരിഫിക്കേഷൻ പൂർത്തിയാക്കി സെർച്ച് നൽകിയാൽ വിസയുടെ നിലവിലെ അവസ്ഥയും കാലാവധിയും സ്ക്രീനിൽ തെളിയും.

പിഴകളിൽ നിന്നും നിയമനടപടികളിൽ നിന്നും രക്ഷപ്പെടാൻ വിസ കാലാവധി തീരുന്നതിന് മുൻപ് തന്നെ ഇത്തരം ഓൺലൈൻ സംവിധാനങ്ങൾ വഴി വിവരങ്ങൾ പരിശോധിക്കേണ്ടത് അത്യന്തം അനിവാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+