Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലേക്കുള്ള വിസിറ്റ് വിസ; എന്താണ് സംഭവിക്കുന്നത്? ഇക്കാര്യം അറിഞ്ഞിരിക്കണം..ഇല്ലെങ്കിൽ പെട്ടു

ഒരുപക്ഷെ മലയാളികൾ ഏറ്റവും കൂടുതൽ പോകുന്ന വിദേശ രാജ്യം ഏതെന്ന് ചോദിച്ചാൽ യുഎഇ എന്നായിരിക്കും ഉത്തരം. ബന്ധു സന്ദർശനം, നാട് സന്ദർശനം, ജോലി തേടിയുള്ള പോക്ക് ഇങ്ങനെ നൂറുകണക്കിന് പേരാണ് ദിവസവും യുഎഇയിലേക്ക് പറക്കുന്നത്. വളരെ എളുപ്പത്തിൽ എത്തിച്ചേരാമെന്നും നൂലാമാലകൾ അധികം ഇല്ലാതെ വിസ ലഭിക്കുമെന്നതുമെല്ലാമാണ് ഇത്തരത്തിൽ ആളുകളെ യുഎഇയിലേക്ക് ആകർഷിക്കുന്നത്.

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് പൊതുവെ യുഎഇയിലേക്കുള്ള വിനോദസഞ്ചാരത്തിൽ വലിയ വർധനവ് റിപ്പോർട്ട് ചെയ്യാറുള്ളത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവെൽ, ഗ്ലോബർ വില്ലേജ്, മറ്റ് പുതുവത്സര സർപ്രൈസുകൾ എന്നിവയാണ് ആളുകളെ ഇവിടക്ക് ആകർഷിക്കുന്നത്.
സന്ദർശക വിസ നടപടികൾ ലളിതമായത് കൊണ്ട് ആളുകൾ ധൈര്യമായി ടിക്കറ്റെടുക്കും. കഴിഞ്ഞ വർഷം ജനുവരി മുതൽ ജുലൈ വരെയുള്ള കാലയളവളിൽ 10.62 മില്യൺ വിനോദസഞ്ചാരികളാണത്രേ യുഎഇയിൽ എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വർധനവ്.

uae2

എന്നാൽ വിസ നടപടികൾ അടുത്തിടെ രാജ്യം കടുപ്പിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞിരിക്കുകയാണ്. വിസിറ്റ് വിസക്ക് അപേക്ഷിച്ച് വിസ കിട്ടാതെ നിരാശരായ അനുഭവമാണ് പലർക്കും പങ്കുവെയ്ക്കാനുള്ളത്. 5 മുതൽ ആറ് ശതമാനം വരെ ഇത്തരത്തിലുള്ള കേസുകൾ വർധിച്ചിട്ടുണ്ടെന്നാണ് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ പുതുവത്സരം യുഎഇയിൽ ആക്കാമെന്ന് സ്വപ്നം കണ്ടവരും ആഘോഷ ദിവസങ്ങൾ ബന്ധുക്കൾക്കൊപ്പം ചിലവഴക്കാമെന്ന് ആഗ്രഹിച്ചവരെല്ലാം കൂട്ടത്തോടെ പെട്ടിരിക്കുകയാണ്. മാത്രമല്ല ധനനഷ്ടം വേറെയും. വിസയുടെ ഫീസ്, ഫ്ലൈറ്റ് ടിക്കറ്റ്, കൂടാതെ താമസത്തിനായി നൽകിയ പണം ഇവയെല്ലാം നഷ്ടമാകും. എന്തുകൊണ്ടാണ് പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തരത്തിൽ കൂട്ടത്തോടെ വിസ നിരസിക്കപ്പെടുന്നത്? അധികൃതർ പറയുന്നത് ഇതാണ്

നിയമപരമായ നിർദേശങ്ങൾ പാലിക്കാത്തതാണ് വിസ നിരസിക്കാൻ കാരണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പുതുക്കിയ വിസ നിർദേശങ്ങൾ പ്രകാരം അപേക്ഷർ നിർബന്ധമായും തരിച്ച് പോകാനുള്ള ടിക്കറ്റ് കൈയ്യിൽ കരുതണം, യുഎഇയിൽ എത്തിയാൽ എവിടെ താമസിക്കും എന്നതിനുള്ള രേഖ സമർപ്പിക്കണം, മാത്രമല്ല അവിടെ നിൽക്കാൻ ആവശ്യമായ പണത്തിന്റെ സ്രോതസും കാണിക്കണം. ഇവ മൂന്നും കൃത്യമായാൽ വിസ ലഭിക്കുമെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.

വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് യുഎഇ. എന്നാൽ പലരും യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നുണ്ട്. വിനോദസഞ്ചാരികളേയും ഇത്തരത്തിൽ ജോലി തേടി എത്തുന്നവരേയും രണ്ടായി കണക്കാക്കാനാണ് യുഎഇയ ലക്ഷ്യം വെയ്ക്കുന്നത്. വിനോദസഞ്ചാരികൾ സ്വാഭാവികമായും കാലാവധി കഴിയുമ്പോൾ തിരിക പോകും. എന്നാൽ മറ്റുള്ളവരാകട്ടെ ജോലി ലഭിക്കുന്നത് വരെ രാജ്യത്ത് തുടരും. വിസിറ്റ് വിസയിൽ രാജ്യത്ത് ജോലി ചെയ്യുക എന്നത് നിയമവിരുദ്ധമാണ്.

ഡമ്മി ടികറ്റുകളും ഡമ്മി ഹോട്ടൽ ബുക്കിങ്ങളും കാണിക്കുന്നതാണ് പലപ്പോഴും വിസ നിരസിക്കപ്പെടാൻ കാരണമാകുന്നതെന്നാണ് അറബ് വേൾഡ് ടൂറിസം മാനേജർ ഷെരാസ് ഷരഫ് ചൂണ്ടിക്കാട്ടുന്നത്. 'രേഖകൾ ഇല്ലാതെ വരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇപ്പോൾ അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൃത്യമായ രേഖകളുമായി എത്തുന്നവർക്ക് യാതൊരു തടസവും ഉണ്ടാകില്ല', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+