Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കൊപ്പം കാറ്റും മൂടല്‍മഞ്ഞും; യുഎഇയില്‍ യെല്ലോ അലര്‍ട്ട്

ദുബായ്: മഴയും മൂടല്‍മഞ്ഞും കാറ്റും കണക്കിലെടുത്ത് യുഎഇയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും തിരശ്ചീന ദൃശ്യപരതയില്‍ കുറവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4 മുതല്‍ 8.30 വരെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ഇലക്ട്രിക് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വേഗപരിധിയില്‍ മാറ്റം വരുത്തണം എന്നും പൊലീസ് നിര്‍ദേശിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പറയുന്നത് അനുസരിച്ച് ഇന്ന് യു എ ഇയില്‍ ചില സമയങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും മൂടല്‍മഞ്ഞ് നിറഞ്ഞതുമായിരിക്കും.

UAE News

അബുദാബിയില്‍ 29 ഡിഗ്രി സെല്‍ഷ്യസിനും 43 ഡിഗ്രി സെല്‍ഷ്യസിനും ദുബായില്‍ 30 ഡിഗ്രി സെല്‍ഷ്യസിനും 42 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില. രാവിലെയോടെ കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. ചില സംവഹന മേഘങ്ങള്‍ ഉച്ചയോടെ കിഴക്കോട്ട് രൂപപ്പെട്ടേക്കാം. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കും എന്നും എന്‍ സി എം അറിയിച്ചു.

ചില തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഈര്‍പ്പം 90 ശതമാനവും ആന്തരിക പ്രദേശങ്ങളില്‍ 10 ശതമാനവും വരെ ഉയരാം. നേരിയതോ മിതമായതോ ആയ കാറ്റും ഉണ്ടാകും. കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയാകാം. അല്‍ ഐനിലെ അല്‍ഖൂ മേഖലയില്‍ രാവിലെ 8:47 ഓടെ നേരിയ ചാറ്റല്‍മഴ പെയ്തിരുന്നു.

ഇന്ന് ഉച്ചയോടെ യു എ ഇയുടെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ കട്ടിയുള്ള ക്യുമുലസ് മേഘങ്ങള്‍ രൂപപ്പെടും. ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം ഈര്‍പ്പം നില വീണ്ടും ഉയരും. ചില തീരപ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ വരെ ഈ നില തുടരും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും തിരമാലകള്‍ നേരിയ തോതില്‍ ഉയരാനും സാധ്യത കാണുന്നു. ഇന്നലേയും സമാനമായ കാലാവസ്ഥയാണ് യു എ ഇയില്‍ അനുഭവപ്പെട്ടത്.

വേനല്‍ക്കാലത്ത് ആശ്വാസമായി മഴയെത്തുന്നത് യു എ ഇയില്‍ സാധാരണയാണ്. സെപ്റ്റംബറില്‍ വേനല്‍ക്കാലം അവസാനം വരെ ഇത് നീണ്ടുനില്‍ക്കും. യു എ ഇ ഈ ആഴ്ചകളില്‍ മഴ പ്രതീക്ഷിക്കുന്നു എന്ന് എന്‍ സി എം ഉദ്യോഗസ്ഥനായ ഡോ അഹമ്മദ് ഹബീബ് നേരത്തെ ഖലീജ് ടൈംസിനോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+