Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മൂടല്‍മഞ്ഞ്, ദൂരക്കാഴ്ചയുണ്ടാകില്ല; യുഎഇയില്‍ റെഡ് അലര്‍ട്ട്

അബുദാബി: യുഎഇയില്‍ ഇന്നും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ട് എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഇതിന്റെ ഭാഗമായി ദൃശ്യപരത കുറയുന്നതിനാല്‍ രാജ്യത്ത് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മോശം ദൃശ്യപരതയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

അബുദാബിയിലെ അജ്ബാന്‍, സ്വീഹാന്‍, ബു ഹാസ, അല്‍ വത്ബ, കിസാദ്-സെയ്ഹ് ഷുഐബ് റോഡ് എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ജബല്‍ അലി, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് (ഡിഐപി), മദീനത്ത് ഹിന്ദ്, അല്‍ഖൂസ് എന്നിവയുള്‍പ്പെടെ ദുബായുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും മൂടല്‍മഞ്ഞ് നിലനിന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയില്‍ രാവിലെ മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.

UAE News

വരും ദിവസങ്ങളിലും കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ദുബായ്-അബുദാബി റോഡില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നും ഇവിടെ താരതമ്യേന ഇവിടെ മൂടല്‍മഞ്ഞിന്റെ കാഠിന്യം കൂടുതലായിരിക്കും എന്നും മുന്നറിയിപ്പില്‍ എന്‍സിഎം വ്യക്തമാക്കുന്നു. മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസും ഇന്ന് എക്സിലെ ഒരു പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണം എന്നും അബുദാബി പൊലീസ് അഭ്യര്‍ത്ഥിച്ചു. ദുബായ് പൊലീസും സമാന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം രാവിലെയുള്ള മൂടല്‍മഞ്ഞ് ക്രമേണ പകല്‍ സമയങ്ങളില്‍ കുറയും എന്നാണ് എന്‍ സി എം പ്രവചിച്ചിരിക്കുന്നത്. പൊതുവെ കാലാവസ്ഥ അനുകൂലമായിരിക്കും.

ചില സമയങ്ങളില്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. രാത്രിയില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച രാവിലെയും ഈ സാഹചര്യം തുടരും. രാജ്യത്ത് ഉയര്‍ന്ന താപനില 44 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെയും താഴ്ന്ന താപനില ശരാശരി 26 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരപ്രദേശങ്ങളില്‍ ശരാശരി താപനില 39 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും.

യു എ ഇയിലെ പര്‍വതപ്രദേശങ്ങളില്‍ താപനില 32 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. തീരപ്രദേശങ്ങളില്‍ ഈര്‍പ്പം 75 മുതല്‍ 90 ശതമാനം വരെ ഉയരും. അതേസമയം, പര്‍വതപ്രദേശങ്ങളില്‍ ഇത് 60 മുതല്‍ 80 ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രിയിലും ശനിയാഴ്ച രാവിലെയും പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ആപേക്ഷിക ആര്‍ദ്രത വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍സിഎം അറിയിച്ചു.

ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടും. രാജ്യത്ത് ഇടയ്ക്കിടെ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ നേരിയ തോതിലും ഒമാന്‍ കടലില്‍ മിതമായും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട് എന്നും എന്‍സിഎം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+