Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത; പൊടിക്കാറ്റുണ്ടാകും, ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ

അബുദാബി: യുഎഇയില്‍ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയും ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമായ ആകാശവും പ്രതീക്ഷിക്കാം എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം). അതേസമയം ഉച്ചയോടെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ രൂപം കൊള്ളാനും മഴ പെയ്യാനും സാധ്യതയുണ്ട് എന്നും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അല്‍ഐനിന്റെ ചില ഭാഗങ്ങളിലും യുഎഇയുടെ കിഴക്കന്‍ ഭാഗങ്ങളിലും വാരാന്ത്യത്തില്‍ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴ പെയ്യുന്ന സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധി പാലിക്കണമെന്നും അബുദാബി പൊലീസ് അറിയിച്ചു.

UAE News

രാത്രിയിലും തിങ്കളാഴ്ച രാവിലെ വരെയും രാജ്യത്ത് ഈര്‍പ്പം വര്‍ധിക്കും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. എന്നാല്‍ കാറ്റ് ഇടയ്ക്കിടെ സജീവമാകും.

ഇത് പകല്‍ സമയത്ത് പൊടി ഉയര്‍ത്തുകയും ചെയ്യും എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തെക്ക് - കിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറിലേക്കും വടക്ക് - കിഴക്കിലേക്കും മാറുന്ന കാറ്റിന്റെ വേഗത മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ ആയിരിക്കും. ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ എത്താനും സാധ്യതയുണ്ട്.

കടലില്‍ തിരമാലകള്‍ ശക്തി പ്രാപിക്കും. അറേബ്യന്‍ ഗള്‍ഫില്‍ നേരിയ തരംഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആദ്യത്തെ ഉയര്‍ന്ന വേലിയേറ്റം ഉച്ചക്ക് 342 നും രണ്ടാമത്തേത് പുലര്‍ച്ചെ 3:52 നും ആയിരിക്കും. ആദ്യത്തെ താഴ്ന്ന വേലിയേറ്റം 9:17 നും രണ്ടാമത്തേത് രാത്രി 10:05 നും ആയിരിക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒമാന്‍ കടലും നേരിയ തിരമാലകള്‍ക്ക് സാക്ഷ്യം വഹിക്കും.

ആദ്യത്തെ ഉയര്‍ന്ന വേലിയേറ്റം 11:51 നും രണ്ടാമത്തേത് രാത്രി 10:01 നും ആദ്യത്തെ താഴ്ന്ന വേലിയേറ്റം വൈകീട്ട് 6:35 നും രണ്ടാമത്തേത് രാവിലെ 6:25 നും യിരിക്കും എന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. അബുദാബിയിലെയും ദുബായിലെയും താപനില 43 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും. ഈര്‍പ്പം രാജ്യത്ത് 20 ശതമാനം മുതല്‍ 80 ശതമാനം വരെ ഉയരാനും സാധ്യതയുണ്ട്.

തിങ്കളാഴ്ച ദുബായിയിലെ കൂടിയ താപനില 39 ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്നത് 28 ഡിഗ്രി സെല്‍ഷ്യസിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയില്‍ കൂടിയ താപനില 42 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+