Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊടി, മഴ, ചൂട്, കാറ്റ്... യുഎഇയിലെ കാലാവസ്ഥാ മാറ്റങ്ങള്‍ തുടരുന്നു; ഇന്ന് യെല്ലോ അലര്‍ട്ട്

ദുബായ്: യുഎഇയിലെ കാലാവസ്ഥാ മാറ്റങ്ങള്‍ തുടരുന്നു. ഇന്ന് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അസാധാരണമാംവിധം പൊടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് രാത്രി 8 മണി വരെ പൊടിയും മണലും മൂലം തിരശ്ചീന ദൃശ്യപരത കുറയും. പൊടി നിറഞ്ഞ സാഹചര്യം കാരണം ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. എക്‌സിലായിരുന്നു അവരുടെ പ്രതികരണം ഡ്രൈവര്‍മാരും സഹയാത്രികരും ജാഗ്രത പാലിക്കണമെന്നും ഫോണില്‍ ശ്രദ്ധ തിരിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

UAE News

അതിനിടെ സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നതിനാല്‍ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഉള്‍പ്രദേശങ്ങളില്‍ ഇന്ന് താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഹ്യുമിഡിറ്റി സൂചിക യഥാക്രമം മെസൈറയിലും ഗസ്യൗറയിലും 75 ശതമാനവും 60 ശതമാനവും വരെ എത്തും എന്നാണ് മുന്നറിയിപ്പ്.

അബുദാബിയിലും ദുബായിലും യഥാക്രമം 44 ഡിഗ്രി സെല്‍ഷ്യസും 43 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരും. പൊടിക്കും മണലിനും കാരണമാകുന്ന നേരിയതോ മിതമായതോ ആയ കാറ്റ് രാജ്യത്ത് വീശും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും ഇന്ന് കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. നേരത്തെ ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് ജൂണ്‍ ഒമ്പതിന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

അപകടകരമായ കാലാവസ്ഥാ സംഭവങ്ങള്‍ പ്രവചിക്കപ്പെടുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രതയോടെ തയ്യാറായിരിക്കണം എന്നാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അധികാരികള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ് എന്ന് എമിറേറ്റ് നിവാസികളെ കാലാവസ്ഥാ വകുപ്പ് ഓര്‍മിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയില്‍ അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങളാണ് സംഭവിക്കുന്നത്.

ഏപ്രില്‍ 16 ന് ഒറ്റ ദിവസം കൊണ്ട് തന്നെ ഏകദേശം ഒരു വര്‍ഷം മൊത്തത്തില്‍ ലഭിക്കുന്നതിന് സമാനമായ മഴ യുഎഇയില്‍ ലഭിച്ചിരുന്നു. പിന്നീട് പൊടിക്കാറ്റും മഴയും കാറ്റും ഉയര്‍ന്ന ചൂടുമെല്ലാം മാറി മാറി വന്നു. അതിനിടെ ആഗോളതാപനം മൂലം രാജ്യത്ത് വസന്തകാലത്ത് മഴ വര്‍ധിക്കുകയും അതോടൊപ്പം ചൂടുള്ളതും ദൈര്‍ഘ്യമേറിയതുമായ വേനല്‍ കാലവും ഉണ്ടാകും എന്ന് ഖലീഫ സര്‍വകലാശാലയിലെ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റും എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് ജിയോഫിസിക്കല്‍ സയന്‍സസ് ലാബ് മേധാവിയുമായ ഡോ. ഡയാന ഫ്രാന്‍സിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+