Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ശൈത്യകാലത്തോട് അടുക്കുന്നു, ഇന്നത്തെ കാലാസ്ഥ ഇങ്ങനെ

അബുദാബി: യു എ ഇയില്‍ ഇന്ന് ഭേദപ്പെട്ട കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( എന്‍ സി എം ). വ്യാഴാഴ്ച ചില സമയങ്ങളില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം ഉണ്ടാകും. രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈര്‍പ്പം വര്‍ധിക്കും എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഇന്ന് പുറത്തുവിട്ട കാലാവസ്ഥാ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

മൂടല്‍മഞ്ഞിനുള്ള സാധ്യതയും ഉണ്ട്. തീരപ്രദേശങ്ങളിലും ചില ആന്തരിക പ്രദേശങ്ങളിലും പൊതുവെ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട് എന്നും എന്‍സിഎം മുന്നറിയിപ്പില്‍ പറയുന്നു. കാറ്റ് നേരിയതോ മിതമായതോ ആയി തുടരും. പകല്‍സമയത്ത് ഇടയ്ക്കിടെ കാറ്റ് വീശും. അറേബ്യന്‍ ഗള്‍ഫിലെ കടല്‍ നേരിയ തോതിലോ മിതമായോ പ്രക്ഷുബ്ധമായിരിക്കും. ഒമാന്‍ കടലിലെ സ്ഥിതിഗതികള്‍ പൊതുവെ ശാന്തമായിരിക്കും.

UAE News

ഇന്ന് അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 36 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരും. ഈര്‍പ്പം 38% മുതല്‍ 85% വരെ ആയിരിക്കും എന്നും എന്‍ സി എം വ്യക്തമാക്കി. രാജ്യത്ത് ശൈത്യകാലം അടുത്തിരിക്കുന്നതിനാല്‍ താപനിലയില്‍ നേരിയ കുറവുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് അല്‍ ഷവാമേഖില്‍ ( അബുദാബി ) 42.9 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില.

സെപ്റ്റംബര്‍ 22 ന് വൈകുന്നേരം 4.44 ന് സൂര്യന്‍ ഭൂമധ്യ രേഖയ്ക്ക് മുകളില്‍ നേരിട്ട് തെക്കോട്ട് നീങ്ങും. ഇതോടെ ശൈത്യകാലത്തിന് തുടക്കമാകും എന്ന് യു എ ഇ കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. ശൈത്യകാല വിഷുദിനം മുതല്‍ താപനില രാത്രിയില്‍ 25 ഡിഗ്രി സെല്‍ഷ്യസിലും പകല്‍ 40 ഡിഗ്രി സെല്‍ഷ്യസിലും താഴാന്‍ തുടങ്ങും. കാലാവസ്ഥ ക്രമേണ മിതമായതായി തീരും എന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

ഒക്ടോബര്‍ പകുതി മുതല്‍ ഏപ്രില്‍ പകുതി വരെ രാത്രിയില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ കുറയും. ഇക്കാലയളവില്‍ രാത്രിയില്‍ തണുപ്പ് കൂടുതലായിരിക്കും. നവംബര്‍ പകുതി മുതല്‍ മാര്‍ച്ച് മധ്യം വരെ പകല്‍ സമയത്ത് പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കുറയുമ്പോള്‍ പകല്‍ തണുപ്പ് ആരംഭിക്കുകയും ചെയ്യും. ശൈത്യകാലത്തെ മഴക്കാലവും ഇതിനോടൊപ്പമുണ്ടാകും. രാജ്യത്തെ ആകെ പെയ്യുന്ന മഴയുടെ 22 ശതമാനം ഇക്കാലത്താണ് പെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+