തണുപ്പിനൊപ്പം മഴയും, യുഎഇയിലെ ക്രിസ്മസ് വെള്ളത്തിലാകുമോ? രണ്ട് ദിവസം കനത്ത മഴ
അബുദാബി: ദുബായ് ഉള്‍പ്പെടെയുള്ള യുഎഇയുടെ കിഴക്കന്‍, വടക്കന്‍ മേഖലകളില്‍ ക്രിസ്മസ് ദിനത്തില്‍ മഴ പെയ്യാന്‍ സാധ്യത. ഇത് വാരാന്ത്യത്തിലും തുടരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ തെക്കുകിഴക്ക് നിന്നുള്ള ഉപരിതല ന്യൂനമര്‍ദ്ദത്തിന്റെ ആഘാതത്തിലായിരിക്കും രാജ്യം എന്ന് എന്‍സിഎം വ്യക്തമാക്കി.
ശനിയാഴ്ച ഉച്ച വരെ യുഎഇയില്‍ നിന്ന് നീങ്ങുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലങ്ങള്‍ അനുഭവപ്പെടുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ (എന്‍സിഎം) കാലാവസ്ഥാ വിദഗ്ധന്‍ ഡോ. അഹമ്മദ് ഹബീബ് തിങ്കളാഴ്ച ഖലീജ് ടൈംസിനോട് പറഞ്ഞു. 'അറബിക്കടലില്‍ നിന്നും ഒമാന്‍ കടലില്‍ നിന്നുമുള്ള ഗണ്യമായ നീരാവി നമ്മുടെ പ്രദേശത്തേക്ക് ഒഴുകും. മുകളിലെ പാളികളിലെ തണുത്ത വായു പിണ്ഡവുമായി ബന്ധപ്പെട്ട താഴ്ന്ന മര്‍ദ്ദം ഈ പ്രദേശത്തെ സ്വാധീനിക്കും,' അദ്ദേഹം പറഞ്ഞു.

തീരദേശ, വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ ഇത് കാരണമാകും. ഈ മേഘങ്ങള്‍ മഴ കനക്കാന്‍ കാരണമാകും. വടക്കും കിഴക്കും പര്‍വതപ്രദേശങ്ങളില്‍ ഇടയ്ക്കിടെ കനത്ത മഴ പെയ്യു. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ ശക്തമാകും എന്ന് അഹമ്മദ് ഹബീബ് വ്യക്തമാക്കി. ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഫുജൈറ, റാസല്‍ഖൈമ പോലുള്ള വടക്കന്‍ പ്രദേശങ്ങള്‍, വടക്കന്‍ അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നു.
യുഎഇയിലുടനീളമുള്ള പകലും രാത്രിയും താപനിലയില്‍ ഒരു പരിധി വരെ ഏറ്റക്കുറച്ചിലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില ശരാശരി 12 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. പകല്‍സമയത്തെ ഉയര്‍ന്ന താപനില ഏകദേശം 25 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും. 'പരമാവധി താപനില 22 ഡിഗ്രി സെല്‍ഷ്യസിനും 27 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
യുഎഇയുടെ ആന്തരിക ഭാഗങ്ങളില്‍ താപനില 6 ഡിഗ്രി സെല്‍ഷ്യസ്- 12ഡിഗ്രി സെല്‍ഷ്യസ് എന്നതിലേക്ക് താഴും. അതേസമയം തീരപ്രദേശങ്ങളില്‍ താപനില അല്‍പ്പം ഉയര്‍ന്നതായിരിക്കും. യുഎഇയില്‍ ശൈത്യകാലം ഡിസംബര്‍ 21 ന് ആരംഭിച്ച് മാര്‍ച്ച് പകുതി വരെ നീണ്ടുനില്‍ക്കുമെന്നും ഹബീബ് പറഞ്ഞു. ഫെബ്രുവരിയില്‍ സാധാരണയായി സീസണിലെ ഏറ്റവും ഉയര്‍ന്ന മഴ ലഭിക്കാറുണ്ട്.
കാലാവസ്ഥാ പാറ്റേണുകള്‍ കാരണം ജനുവരി സാധാരണയായി ഏറ്റവും തണുപ്പുള്ള മാസമാണ്, എന്നിരുന്നാലും ഇത് വിവിധ അന്തരീക്ഷ സാഹചര്യങ്ങളെയും കാറ്റിന്റെ പ്രവാഹത്തെയും ആശ്രയിച്ചിരിക്കുന്നു.












Click it and Unblock the Notifications