Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് മഴയും മഞ്ഞും; ചൂടില്‍ നിന്ന് മോചനം

അബുദാബി: യു എ ഇയുടെ ചിലഭാഗങ്ങളില്‍ ഇന്ന് മഴ പെയ്യുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നേരിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇന്ന് മൊത്തത്തില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചിലപ്പോള്‍ മേഘാവൃതമായ കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ട്.

രാത്രിയിലും തിങ്കളാഴ്ച രാവിലെയും കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കും എന്നും ചില ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്നും എന്‍ സി എം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. രാത്രിയില്‍ നേരിയതോ മിതമായതോ ആയ തെക്ക് - കിഴക്കന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വടക്ക് - പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട് എന്നും ഇത് ചിലപ്പോള്‍ ഉന്മേഷദായകമായേക്കാം എന്നും എന്‍ സി എം വ്യക്തമാക്കി.

uae weather

രാത്രി വൈകി കടലില്‍ മണിക്കൂറില്‍ 10 മുതല്‍ 20 വരെ വേഗതയിലോ ചില അവസരങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലോ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ രാത്രി വൈകിയും തിങ്കളാഴ്ച രാവിലെയും പടിഞ്ഞാറോട്ട് കടല്‍ നേരിയതോ മിതമായ രീതിയിലോ പ്രക്ഷുബ്ധമായിരിക്കും. ഒമാന്‍ കടലില്‍ നേരിയ തോതില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്.

ദുബായില്‍ പകല്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു എ ഇയില്‍ ഫെബ്രുവരി 26 വരെ തെക്ക് പടിഞ്ഞാറ് നിന്ന് ഒരു ന്യൂനമര്‍ദ്ദം വ്യാപിക്കുകയും തുടര്‍ന്ന് പടിഞ്ഞാറ് നിന്ന് ഒരു ഉപരിതല ഉയര്‍ന്ന മര്‍ദ്ദം വ്യാപിക്കുകയും ചെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. വാരാന്ത്യത്തില്‍ യുഎഇ നിവാസികള്‍ക്ക് താപനിലയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം.

എന്നിരുന്നാലും, തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ, പ്രത്യേകിച്ച് തീരങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും എന്നും എന്‍ സി എം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച വരെ ചില തീരദേശ, വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ചില സമയങ്ങളില്‍ ശക്തമായ കാറ്റിന്റെ ഫലമായി പൊടിപടലങ്ങള്‍ ഉയരുന്നതിനാല്‍ തിരശ്ചീന ദൃശ്യപരതയില്‍ കുറവുണ്ടാകും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും ശനി, ഞായര്‍ ദിവസങ്ങളില്‍ നേരിയതോ ഇടത്തരമോ ആയ തിരമാലകള്‍ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+