Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത, പൊടിപടലങ്ങള്‍ കാറ്റിലുയരും.. യെല്ലോ അലര്‍ട്ട്

അബുദാബി: യുഎഇയില്‍ ഇന്ന് പൊടിക്കാറ്റും ദൃശ്യപരത കുറയാനുള്ള സാധ്യതയും കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഇന്നത്തെ കാലാവസ്ഥ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവും ആയിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ പൂര്‍ണമായി മേഘാവൃതവും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കിഴക്കന്‍ തീരത്ത് രാവിലെയോടെ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. കിഴക്കന്‍ തീരത്തിന്റെ ചില പ്രദേശങ്ങളില്‍ പുലര്‍ച്ചെ നേരിയ മഴ പെയ്തു. പൊടിപടലങ്ങള്‍ ഉയരാനും കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ എമിറേറ്റ് നിവാസികള്‍ജാഗ്രത പാലിക്കണം എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റും പൊടിയും ഉണ്ടാകുമ്പോള്‍ ദൂരക്കാഴ്ച കുറയും.

UAE News

അതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. പൊടിയില്‍ നിന്ന് ഫോട്ടോയും വീഡിയോയും എടുത്ത് ശ്രദ്ധ തിരിക്കുന്നതിനെതിരെയും പൊലീസ് രംഗത്തെത്തി. രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് വടക്ക്, കിഴക്ക് ഭാഗത്തേക്കായിരിക്കും കാറ്റ് വീശുക എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു

അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമോ ഒമാന്‍ കടലില്‍ ചില സമയങ്ങളില്‍ നേരിയതോ മിതമായതോ ആയിരിക്കും. രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും ആന്തരിക പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 43 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഈര്‍പ്പനില 80 ശതമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗസ്റ്റ് 23 വരെ നേരിയ മഴയും പൊടിപടലങ്ങളുമുള്ള കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക എന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമാണ്. യുഎഇയുടെ ചില ഭാഗങ്ങളില്‍ നേരിയ മഴ ലഭിക്കുന്നുണ്ട്. ഇത് ചൂടിന് അല്‍പം ശമനം നല്‍കുന്നുണ്ട്.

അതേസമയം വ്യാഴാഴ്ച കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാറ്റിന്റെ വേഗത മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ എത്താം എന്നുമാണ് പ്രവചനം. വെള്ളിയാഴ്ച തെക്ക്, കിഴക്കന്‍ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മഴ പെയ്‌തേക്കും. യുഎഇയിലെ വേനല്‍ക്കാലത്തിന്റെ അന്ത്യം കുറിക്കുന്ന സുഹൈല്‍ നക്ഷത്രം ആഗസ്റ്റ് 24 ന് ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+