Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്തിറങ്ങുമ്പോള്‍ കുടയെടുക്കാന്‍ മറക്കേണ്ട; യുഎഇയിലുടനീളം ഇന്ന് മഴ പെയ്യും

അബുദാബി: യു എ ഇയില്‍ ഇന്നും വ്യാപകമായി മഴ പെയ്യും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ (എന്‍ സി എം) മുന്നറിയിപ്പ്. ഖോര്‍ ഫക്കാന്‍, മലേഹ, അല്‍ ദൈദ്, ഷാര്‍ജയിലെ അല്‍ ഹംരിയ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ഇന്ന് രാവിലെ നേരിയതോ മിതമായതോ ആയ മഴ പെയ്തതായി മെറ്റ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. റാസല്‍ ഖൈമയില്‍, ഷമാല്‍, ഗലീല, ഷാം എന്നിവിടങ്ങളില്‍ ഇന്ന് പകല്‍ നേരിയ മഴ പ്രതീക്ഷിക്കാം.

അതേസമയം ഫുജൈറയിലെ അല്‍ തുവിയയിലും അജ്മാനിലെ അല്‍ മനാമയിലും ഇന്നലെ മുതല്‍ പെയ്യുന്ന നേരിയ മഴ ഇന്നും തുടരും. ദുബായില്‍, അല്‍ മര്‍മൂണിലും മര്‍ഗാമിലും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ന് പുലര്‍ച്ചെ നേരിയ മഴ പെയ്തിരുന്നു. അതേസമയം പാം ജുമൈറയില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇന്ന് പകല്‍ മുഴുവന്‍ യു എ ഇയിലെ ആകാശം ഭാഗികമായി മേഘാവൃതമായതോ മൂടിക്കെട്ടിയതോ ആയിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

UAE Weather

തീരദേശ, വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാം എന്നും എന്‍ സി എം മുന്നറിയിപ്പ് നല്‍കി. യു എ ഇയിലുടനീളം മഴ തുടരുന്നതിനാല്‍ താപനില സുഖകരമായി തുടരും. ഉള്‍പ്രദേശങ്ങളില്‍ 26 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരദേശ പ്രദേശങ്ങളില്‍ 25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.

പര്‍വത പ്രദേശങ്ങളില്‍ 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും താപനില. രാത്രിയാകുമ്പോള്‍ പ്രത്യേകിച്ച് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ഈര്‍പ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അരിയിച്ചു. കാറ്റ് നേരിയതോ മിതമായതോ ആയി തുടരും. എന്നാല്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ചിലപ്പോള്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

കടല്‍ പൊതുവെ ശാന്തമായിരിക്കും. അറേബ്യന്‍ ഗള്‍ഫില്‍ നേരിയതോ മിതമായതോ ആയ തിരമാലകളും ഒമാന്‍ കടലില്‍ നേരിയ കാറ്റും ഉണ്ടാകും. ഈ ആഴ്ച പൊതുവെ യു എ ഇയില്‍ മഴയുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇന്നലേയും മിനിയാന്നും യു എ ഇയിലെ പല എമിറേറ്റുകളിലും ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+