Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂടുണ്ടാകില്ല... തണുപ്പ് കൂടാന്‍ പോകുന്നു; റമദാന്‍ മാസത്തില്‍ യുഎഇയുടെ കാലാവസ്ഥ ഇങ്ങനെ

അബുദാബി: റമദാന്‍ മാസത്തിലേക്ക് അടുക്കവെ യുഎഇയില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകും എന്ന് കാലാവസ്ഥാ വിദഗ്ധര്‍. റമദാന്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ രാജ്യത്ത് തണുപ്പ് അനുഭവപ്പെടും. ഫെബ്രുവരി 25 ന് രാജ്യത്ത് ഒരു ശീതതരംഗം അനുഭവപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം താപനിലയില്‍ അഞ്ച് ഡിഗ്രിയുടെ കുറവ് അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച യുഎഇയില്‍ 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനില രേഖപ്പെടുത്തി.

അടുത്ത കുറച്ച് ദിവസങ്ങളില്‍ കൂടുതല്‍ തണുപ്പ് തുടരുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ (എന്‍സിഎം) കാലാവസ്ഥാ നിരീക്ഷകനായ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. അറേബ്യന്‍ ഗള്‍ഫിന്റെ വടക്ക് നിന്ന് സൗദി അറേബ്യയില്‍ നിന്നും ഇറാഖില്‍ നിന്നും നീങ്ങുന്ന ഒരു വായു പിണ്ഡം കാലാവസ്ഥയെ സ്വാധീനിച്ചതാണ് ഈ മാറ്റത്തിന് കാരണം എന്ന് അദ്ദേഹം വിശദീകരിച്ചു.

UAE News

വടക്കുപടിഞ്ഞാറന്‍ കാറ്റും ഉയര്‍ന്ന മര്‍ദ്ദത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട ഈ വായു പിണ്ഡം ഇറാഖ്, വടക്കന്‍ സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്ന് ക്രമേണ യുഎഇയിലേക്ക് നീങ്ങുകയാണ്. അതേസമയം തിങ്കളാഴ്ച ആരംഭിച്ച മിതമായ തണുപ്പ് സൗദി അറേബ്യയില്‍ ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. സൗദിയുടെ ചില വടക്കന്‍, മധ്യ പ്രദേശങ്ങളില്‍ താപനില പൂജ്യത്തിന് താഴെയായി.

അതുപോലെ 60 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ഫെബ്രുവരിയാണ് കുവൈത്തില്‍ അനുഭവപ്പെടുന്നത്. ശക്തമായ സൈബീരിയന്‍ ധ്രുവ തണുപ്പ് തരംഗമാണ് അസാധാരണമായി താപനില കുറയാന്‍ കാരണമായത്. മതാരബ, സാല്‍മി തുടങ്ങിയ സ്ഥലങ്ങളില്‍ കുറഞ്ഞ താപനില -1 ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. എന്നാല്‍ ഈ വായുമണ്ഡലം തെക്കോട്ട് സഞ്ചരിക്കുമ്പോള്‍ താപനിലയില്‍ ക്രമേണ വര്‍ധനവ് ഉണ്ടായി.

അറേബ്യന്‍ ഗള്‍ഫിന്റെ വടക്കും തെക്കും തമ്മിലുള്ള താപനില വ്യത്യാസമാണ് ഇത് കാണിക്കുന്നത് എന്ന് ഹബീബ് വ്യക്തമാക്കി. വടക്കന്‍ സൗദി അറേബ്യയില്‍ താപനില വളരെ കുറഞ്ഞപ്പോള്‍ യുഎഇയുടെ താപനില രാത്രിയില്‍ 9-10 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. പകല്‍ സമയത്ത് ഉയര്‍ന്ന താപനിലയും അനുഭവപ്പെട്ടു. ബുധനാഴ്ചത്തെ താപനില ചൊവ്വാഴ്ചയ്ക്ക് സമാനമാണെന്നും വടക്ക്-പടിഞ്ഞാറന്‍ കാറ്റിന്റെ തുടര്‍ച്ചയായ സ്വാധീനം കാരണം വരും ദിവസങ്ങളില്‍ നേരിയ വര്‍ധനവ് മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''അടുത്ത അഞ്ച് ദിവസങ്ങളില്‍ താപനില താരതമ്യേന സ്ഥിരമായി തുടരും, നേരിയ വര്‍ധനവ് മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അതായത് റമദാന്‍ മാസത്തിന്റെ തുടക്കത്തില്‍ ചൂടുള്ള കാലാവസ്ഥയല്ല, സുഖകരമായ കാലാവസ്ഥയായിരിക്കും എന്നാണ്. അതിരാവിലെയും രാത്രിയിലും തണുത്തതോ മിതമായതോ ആയ താപനിലയായിരിക്കും അനുഭവപ്പെടുക. ഉള്‍പ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും ഇത് പ്രത്യേകിച്ച് പ്രകടമാകും,' അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+