Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രിയില്‍ തണുപ്പ് കൂടും, മൂടല്‍മഞ്ഞിന് സാധ്യത; യുഎഇയിലെ അന്തരീക്ഷം ഇന്നും മേഘാവൃതം

അബുദാബി: യു എ ഇയില്‍ ഇന്നും നേരിയതോ ഭാഗികമായോ ആയ മേഘാവൃതമായ അന്തരീക്ഷം തുടരുമെന്ന് നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ (എന്‍ സി എം). ഉച്ചയോടെ, സംവഹന മേഘങ്ങള്‍ കിഴക്കോട്ട് നീങ്ങും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളില്‍ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈര്‍പ്പമുള്ള അന്തരീക്ഷമായിരിക്കും.

തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഈര്‍പ്പം 90 ശതമാനം വരെ ഉയരാം. പര്‍വതങ്ങളില്‍ ഇത് 15 ശതമാനം വരെ താഴ്‌ന്നേക്കാം. അബുദാബിയില്‍ 29 ഡിഗ്രി സെല്‍ഷ്യസിനും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും ദുബായില്‍ 28 ഡിഗ്രി സെല്‍ഷ്യസിനും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില എന്നും എന്‍ സി എം അറിയിച്ചു. രാത്രിയും നാളെ രാവിലെയും മൂടല്‍മഞ്ഞും രൂപപ്പെട്ടേക്കാം.

UAE News

രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. ചിലപ്പോള്‍ അത് ഉന്മേഷദായകമാകും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെയാകാം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും എന്നും യുഎഇ നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ ഇന്ന് പുറപ്പെടുവിച്ച കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.

സെപ്റ്റംബര്‍ 22 വരെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈര്‍പ്പമുള്ള അവസ്ഥയും മൂടല്‍മഞ്ഞും പ്രതീക്ഷീക്കാം എന്നാണ് എന്‍സിഎം പ്രവചനം. നാളെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും നേരിയതോ ഭാഗികമായോ മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റും രാജ്യത്ത് പ്രതീക്ഷിക്കുന്നു. അതിരാവിലെ മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച കുറയാനിടയുണ്ട്,

ഈ സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന് അബുദാബി പൊലീസ് നിര്‍ദേശിച്ചു. അതേസമയം കൊടും ചൂടില്‍ നിന്ന് രാജ്യം ശൈത്യകാലത്തേക്ക് അടുക്കുകയാണ്. സെപ്റ്റംബര്‍ വേനല്‍ക്കാലത്തിന്റെ അവസാന മാസമാകും എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒക്ടോബര്‍ പകുതിയോടെ രാത്രിയില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ കുറയും

ഏപ്രില്‍ പകുതി വരെ ഈ കാലാവസ്ഥാ തുടരും. നവംബര്‍ പകുതി മുതല്‍ പകല്‍ സമയത്ത് പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കുറയാനും തുടങ്ങും എന്നാണ് പ്രവചനം. ശൈത്യകാലത്തിന് ശേഷം യുഎഇയില്‍ രാവും പകലും തുല്യ ദൈര്‍ഘ്യത്തിലായിരിക്കും. പിന്നീട് രാത്രി ക്രമേണ ദീര്‍ഘമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+