Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഇന്ന് ചൂട് കുറയും; അന്തരീക്ഷം മേഘാവൃതമാകും, മൂടല്‍മഞ്ഞിനും സാധ്യത

അബുദാബി: യുഎഇയില്‍ ഇന്ന് താരതമ്യേന ചൂട് കുറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാം എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം). വെള്ളിയാഴ്ചയിലെ ഈര്‍പ്പമുള്ള അവസ്ഥ ശനിയാഴ്ച രാവിലെയും തുടരാന്‍ സാധ്യതയുണ്ട്. ചില ആന്തരിക, തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്നു നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനത്തില്‍ പറയുന്നു.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കിഴക്കന്‍ തീരം രാവിലെ മുതല്‍ മേഘാവൃതമായിരിക്കും. ഈ പ്രദേശത്ത് താഴ്ന്ന സംവഹന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അബുദാബിയിലും ദുബായിലും താപനില യഥാക്രമം 44 ഡിഗ്രി സെല്‍ഷ്യസും 43 ഡിഗ്രി സെല്‍ഷ്യസും വരെ എത്തും. എന്നാല്‍ പര്‍വതങ്ങളില്‍ ഇത് 23 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭിപ്രായപ്പെട്ടു.

UAE News

ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പൊടിപടലത്തിന് കാരണമായേക്കാം. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമാകും. ഒമാന്‍ കടല്‍ ഇന്ന് നേരിയതോ മിതമായതോ ആയിരിക്കും. എന്നാല്‍ ശനിയാഴ്ച രാവിലെയോടെ പ്രക്ഷുബ്ധമാകാം എന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്ത് വേനല്‍ക്കാലത്തിന്റെ അന്ത്യം വിളംബരം ചെയ്യുന്ന സുഹൈല്‍ നക്ഷത്രം ആഗസ്റ്റ് 24 ന് ഉദിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സുഹൈല്‍ നക്ഷത്രത്തിന്റെ വരവോടെ കൊടുംവേനല്‍ അവസാനത്തോട് അടുക്കും. ഇതോടെ രാജ്യം കൂടുതല്‍ മിതശീതോഷ്ണ ദിനങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും എന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ പകല്‍ സമയത്തെ താപനില പെട്ടെന്ന് കുറയുകയില്ല. രാത്രിയിലെ ചൂടിന് കുറവുണ്ടാകും. സുഹൈല്‍ നക്ഷത്ത്രിന്റെ ഉദയം ഇന്ത്യന്‍ മണ്‍സൂണിന്റെ പിന്‍വാങ്ങലിന്റെ സൂചനയാണ്.

ഈ സമയം ഇന്ത്യന്‍ മണ്‍സൂണ്‍ ദുര്‍ബലമാവും. മാത്രമല്ല ഇത് തെക്കോട്ട് നീങ്ങുകയും ചെയ്യും. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി യു എ ഇയില്‍ പലയിടത്തും ഇടവിട്ടുള്ള മഴ ലഭിച്ചിരുന്നെങ്കിലും ചൂടിന് കാര്യമായ കുറവുണ്ടായിരുന്നില്ല. എങ്കിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ച അല്‍ ഐനിലുള്ളവര്‍ക്ക് മെച്ചപ്പെട്ട കാലാവസ്ഥയാണ് ലഭിച്ചത്. യുഎഇയില്‍ ഉടനീളം കഴിഞ്ഞ ആഴ്ച താപനില 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞിരുന്നു എന്നാണ് കണക്ക്.

യുഎഇയില്‍ ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വെര്‍ജന്‍സ് സോണ്‍ (ഐടിസിസെഡ്) എത്തിയതായിരുന്നു ഇതിന് കാരണം. ഭൂമധ്യരേഖയ്ക്ക് സമീപം വടക്കന്‍, ദക്ഷിണ അര്‍ദ്ധഗോളങ്ങളിലെ കാറ്റുകള്‍ ഭൂമിയെ വലയം ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഒരു വലയമാണ് ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വെര്‍ജന്‍സ് സോണ്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+